Connect with us

ആരോഗ്യം

സംസ്ഥാനത്ത് പ്രചരണം അന്തിമ ഘട്ടത്തിൽ … ആവേശം നിറയ്ക്കാൻ ദേശീയ നേതാക്കൾ എത്തുന്നു

parti

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക്. ദേശീയ നേതാക്കളെ രം​ഗത്ത് ഇറക്കി പ്രചരണം ശക്തമാക്കാനാണ് മൂന്ന് മുന്നണികളും ശ്രമിക്കുന്നത്. ഇനി വോട്ടെടുപ്പിന് നാല് ദിവസം മാത്രമാണ് ബാക്കിയുളളത്.

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി, ഇടത് പോളിറ്റ് ബ്യൂറോ അം​ഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് പ്രചരണം നയിക്കുന്നത്.

രാഹുൽ ഗാന്ധി ഇന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രചാരണത്തിനെത്തും. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കരുനാഗപ്പള്ളിയിൽ റോഡ് ഷോ നടത്തും. കോഴഞ്ചേരിയിലും അടൂരിലും ചങ്ങനാശ്ശേരിയിലും നദ്ദയ്ക്ക് പ്രചാരണമുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ ഒമ്പതിന് ഹരിപ്പാടെത്തും.

നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾക്കായി റോഡ് ഷോയിൽ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധി മറ്റന്നാൾ വീണ്ടും തിരുവനന്തപുരത്തെത്തും. കന്യാകുമാരിയിലെ പ്രചാരണത്തിനു ശേഷമാകും അവർ എത്തുക.

സമയം അനുവദിക്കുകയാണെങ്കിൽ നെയ്യാറ്റിൻകരയിലും കുറച്ചു സമയം ചെലവഴിച്ചേക്കും. ചൊവ്വാഴ്ച തലസ്ഥാനത്തു പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിക്ക് നേമം മണ്ഡലത്തിൽ പദ്ധതിയിട്ടിരുന്ന റോഡ് ഷോയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പൊലീസിന്റെ എതിർപ്പും സമയക്കുറവുമാണ് ഇതിനു കാരണമായി ജില്ലാ കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version