Connect with us

ക്രൈം

കാമുകിയെ വിളിച്ചുവരുത്തി തലക്ക് വെട്ടിയശേഷം ട്രെയിനിന് മുന്നിൽ ചാടി കാമുകൻ മരിച്ചു

Published

on

കമിതാക്കൾക്ക് ഇടയിലെ വാക്കേറ്റത്തിന് ഒടുവിൽ കാമുകൻ കാമുകിയുടെ തലക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കന്യകുമാരി ജില്ലയിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. ഡാൻ നിഷയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി ബർജിൻ ജോഷ്വ എന്ന വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്.

കന്യകുമാരി ജില്ലയിലെ മടിച്ചൽ സ്വദേശി വിജയകുമാറിന്റെ മകളാണ് 23 കാരിയായ ഡാൻ നിഷ. മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകനാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച ബർജിൻ ജോഷ്വ (23). മാർത്താണ്ഡത്തിന് സമീപം സ്വകാര്യ കോളേജ് വിദ്യാർത്ഥികളായിരുന്നു ഇരുവരും. ബർജിനുമായി ഡെനിഷ്യ അടുപത്തിൽ ആയിരുന്നതായും രണ്ട് മാസം മുമ്പ് ഡെനിഷ്യ ബന്ധത്തിൽ നിന്ന് പിന്മാറിയതായും പൊലീസ് പറഞ്ഞു.

ഡെനിഷ്യ സംസാരിക്കാതെ ആയതോടെ മനോവിഷമത്തിൽ ആയിരുന്നു ബർജിൻ. നേരത്തെ പല വഴിക്കും ബർജിൻ, ഡെനിഷയോട് സംസാരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തമ്മിൽ നേരിട്ട് സംസാരിച്ചു പിരിയാം എന്നും തന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് മടക്കിത്തരാമെന്നു പറഞ്ഞാണ് ബെർജിൻ, യുവതിയെ മാർത്താണ്ഡത്ത് വിളിച്ചുവരുത്തിയത്.

മാർത്താണ്ഡത്ത് നിന്ന് ഇരുവരും ബൈക്കിൽ കയറി സമീപമുള്ള പഴയ പെപ്സി കമ്പനിയുടെ പുറകിലുള്ള തെങ്ങിൻ പുരയിടത്തിൽ എത്തി. സംസാരിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടായി. അതിനിടെ വെർജിൻ കരുതിക്കൂട്ടി വച്ചിരുന്ന വെട്ടുകത്തിയെടുത്ത് ഡെനീഷ്യയെ വെട്ടുകയായിരുന്നു. പരിക്കേറ്റ ഡെനീഷ്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ വെർജിൻ ബൈക്കുമായി സംഭവസ്ഥലത്തു നിന്നും കടന്നു. സമീപത്തുള്ള റെയിൽവേ ട്രാക്കിന് സമീപം എത്തിയ വെർജിൻ ഇതുവഴി വന്ന ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

അതേസമയം നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പെൺകുട്ടിയെ കുഴിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടുത്തെ ചികിത്സക്ക് ശേഷം പെൺകുട്ടിയെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് സാരമായി പരിക്കുപറ്റിയ ഡെനീഷ്യ ആശുപത്രിയിലെ ചികിത്സയിലാണ്. സംഭവത്തിൽ മാർത്താണ്ഡം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version