Connect with us

കേരളം

കാലിക്കറ്റ് യൂണിവേഴ്സിറ്റി മാർച്ച്‌ 10 മുതൽ 22 വരെ നടത്തിയ പരീക്ഷകൾ റദ്ദാക്കി; പുതിയ തീയതി പിന്നീട്

exam 1

കാലിക്കറ്റ് സർവ്വകലാശാല ഒന്ന്, രണ്ട് സെമസ്റ്റർ (ബിടെക്/പാർട്ട്ടൈം ബിടെക്) സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷയുടെ (2009 സ്കീം, 2012-13 പ്രവേശനം ) മാർച്ച് 10ാം തീയതി മുതൽ 22 വരെ നടത്തിയ താഴെ പറയുന്ന പരീക്ഷകൾ റദ്ദാക്കി.

പത്താം തീയതിയിലെ എഞ്ചിനീയറിങ് മാത്തമാറ്റിക്സ് -2, 15ാം തീയതിയിലെ എഞ്ചിനീയറിങ്ങ് ഫിസിക്സ് , 17ാം തീയതിയിലെ എഞ്ചിനീയറിങ്ങ് കെമിസ്ട്രി, 19ാം തീയതിയിലെ എഞ്ചിനീയറിങ്ങ് മെക്കാനിക്സ്, 22ാം തീയതിയിലെ ബോസിക്സ് ഓഫ് സിവിൽആന്റ് മെക്കാനിക്കൽ എഞ്ചിനീയറിങ്ങും ഹ്യൂമാനിറ്റീസ് കമ്മ്യൂണിക്കേഷൻസ്കിൽസുമാണ് റദ്ദാക്കിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാല പരീക്ഷകള്‍ ഇന്നലെ മാറ്റിവെച്ചിരുന്നു . പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.

പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് എല്ലാ വൈസ് ചാന്‍സലര്‍മാരോടും ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവെക്കുന്നതാണ് ഉചിതമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശം.തുടര്‍ന്നാണ് വിവിധ സര്‍വകലാശാലകള്‍ പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. മറ്റു സര്‍വകലാശാലകള്‍ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. വൈസ് ചാന്‍സലറുടെ നിര്‍ദേശം വന്നതിനാല്‍ മുഴുവന്‍ സര്‍വകലാശാലകളും പരീക്ഷ മാറ്റിവെച്ചേക്കും.പരീക്ഷകള്‍ മാറ്റണമെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും നേരത്തെ പലതവണ സര്‍വകലാശാലകള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 mins ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 hour ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം2 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം3 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version