കേരളം
എന്‍ജിനീയറിങ് കോളജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു
തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുതലമുറ എംടെക് കോഴ്‌സുകള്‍ അനുവദിച്ച കോളജുകള്‍ താഴെ : തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ്: സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ് ( അഡീഷണല്‍ ഡിവിഷന്‍ ) , പാലക്കാട് ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളേജ് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ് , ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് , തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് : റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷന്‍ , എന്‍ജിനീയറിങ് ഡിസൈന്‍. 18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം ടെക്കിന് ഉണ്ടാവുക.
ബിടെക് കോഴ്‌സുകള്‍ : തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് : ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ( അഡീഷണല്‍ ഡിവിഷന്‍ ), തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്: സൈബര്‍ ഫിസിക്കല്‍ സിസ്റ്റം ,
ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ( അഡീഷണല്‍ ഡിവിഷന്‍ ) ,ബി.ടെക് വിഭാഗത്തില്‍ ഓരോ വിഭാഗത്തിലും 60 സീറ്റുകള്‍ വീതമാണ് ഉണ്ടാവുക. നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്‌സുകള്‍ ആരംഭിക്കുന്നത്.