ദേശീയം
രാജ്യത്ത് ഏഴ് മെഗാ ടെക്സ്റ്റൈൽ പാര്‍ക്കുകൾ സ്ഥാപിക്കാൻ കേന്ദ്രാനുമതി
രാജ്യത്ത് ഏഴ് മെഗാ ടെക്സ്റ്റൈൽ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. അഞ്ച് വർഷത്തിനുള്ളില്‍ 4,445 കോടി ചെലവഴിച്ച് പാര്‍ക്കുകള്‍ സ്ഥാപിക്കും. ടെക്സ്റ്റൈല്‍ രംഗത്ത് നിക്ഷേപവും തൊഴിലും ലക്ഷ്യമിട്ടാണ് പിഎം മിത്ര എന്ന പേരിൽ ടെക്സ്റ്റൈൽ പാര്‍ക്കുകള്‍ ആരംഭിക്കുന്നത്.
ഗസ്റ്റ് തസ്തികയില്‍ അല്ലാത്ത റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശന്പളം ബോണസായി നല്‍കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. ആര്‍പിഎഫ്, ആര്‍പിഎസ്എഫ് വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് ബോണസ് ലഭിക്കുക. 11.56 ലക്ഷം നോണ്‍ ഗസ്ററഡ് ജീവനക്കാർക്ക് ഗുണംലഭിക്കുന്നതാണ് പ്രഖ്യാപനം
4,445 കോടി മുടക്കി അഞ്ച് വർഷം കൊണ്ട് പാർക്കുകള്‍ നിര്‍മ്മിക്കും. 7 ലക്ഷം പേർക്ക് നേരിട്ടും 14 ലക്ഷം പേർക്ക് അനുബന്ധമായും തൊഴില്‍ ലഭിക്കും – കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.