Connect with us

കേരളം

4ജി സേവനങ്ങൾ അടുത്ത വർഷം; 2023 ഓ​ഗസ്റ്റ് 15 മുതൽ 5ജി; നീക്കവുമായി ബിഎസ്എൻഎൽ

4ജി സേവനങ്ങൾ അടുത്ത വർഷം ആദ്യം തുടങ്ങി പിന്നാലെ 5ജി സേവനങ്ങളും ലഭ്യമാക്കാൻ ഒരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. മുന്‍നിര ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. 2024 ഓടുകൂടി രാജ്യവ്യാപകമായി 5ജി എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. അതിനിടെയാണ് ബിഎസ്എൻഎല്ലിന്റെ നീക്കം.

2023 ജനുവരിയോടെ തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യയില്‍ 4ജി സേവനം ആരംഭിക്കാനാകുമെന്നാണ് ബിഎസ്എന്‍എല്‍ കണക്കുകൂട്ടുന്നത്. ജനുവരിയില്‍ 4ജിയിലേക്ക് മാറാന്‍ സാധിച്ചാല്‍ അതേ വര്‍ഷം ഓഗസ്റ്റില്‍ തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് ബിഎസ്എൻഎൽ ഒരുങ്ങുന്നത്.

ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ 2023 ജനുവരിയില്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയത്. ഒപ്പം 2023 ഓഗസ്റ്റില്‍ തന്നെ 5ജി എത്തിക്കാന്‍ ബിഎസ്എന്‍എലിന് സാധിക്കുമെന്നും മന്ത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരേ സമയം തന്നെ 4ജി, 5ജി വിന്യാസം സംഭവിക്കുമെന്നും അതുവഴി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി മത്സരിക്കാന്‍ ബിഎസ്എന്‍എലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിലും അദ്ദേഹം ബിഎസ്എന്‍എലിന്റെ 5ജി പദ്ധതി വെളിപ്പെടുത്തിയിരുന്നു.

തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തിലാണ് ബിഎസ്എന്‍എല്‍ 4ജി സൗകര്യമൊരുക്കുന്നത്. ഇതിന് വേണ്ടി ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസുമായും സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സുമായും (സി-ഡോട്ട്) ബിഎസ്എന്‍എല്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്.

    തദ്ദേശീയമായി വികസിപ്പിച്ച 5ജി കോര്‍ സാങ്കേതിക വിദ്യ സി-ഡോട്ട് ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ബീറ്റാ പരീക്ഷണം പൂര്‍ത്തിയാക്കി 2023 ഓഗസ്റ്റ് 15 മുതല്‍ 5ജി നെറ്റ് വര്‍ക്കുകള്‍ ആരംഭിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.
    സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
    Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം3 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം6 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം6 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം7 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version