Connect with us

ക്രൈം

ഓയോ റൂമില്‍ ക്രൂരകൊലപാതകം; പെണ്‍കുട്ടിയെ കഴുത്തില്‍ കത്തികയറ്റി കൊന്നു

Published

on

crime

കൊച്ചി നഗരമധ്യത്തിലെ ഹോട്ടലില്‍ യുവതിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) ആണ് പോലീസ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രേഷ്മ എറണാകുളത്ത് ലാബ് അറ്റന്‍ഡര്‍ ആണെന്നാണ് വിവരം. നൗഷീദ് ഹോട്ടലില്‍ കെയര്‍ ടേക്കറാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷീദ് പറയുന്നതെന്നും പോലീസ് അറിയിച്ചു.

സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷീദ് പറഞ്ഞതെന്നും ബുധനാഴ്ചയാണ് വന്നതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞതായും പോലീസ് അറിയിച്ചു. ഇരുവരും പരിചയക്കാരും ഒരേ ഫ്ളാറ്റില്‍ താമസിക്കുന്നവരുമാണ്. വൈകിട്ടോടെ രേഷ്മയും നൗഷിദും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും രേഷ്മയെ കുത്തുകയുമായിരുന്നു.

ആശുപത്രിയിലെത്തും മുന്‍പേ യുവതി കൊല്ലപ്പെട്ടിരുന്നു. എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. രേഷ്മയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ കൊച്ചി നഗരത്തിലുണ്ടാകുന്ന ഏഴാമത്തെ കൊലപാതകമാണിത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം20 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version