Connect with us

കേരളം

നാല്, അഞ്ച്, ആറ് തിയ്യതികളില്‍ അതിര്‍ത്തികള്‍ സീല്‍ ചെയ്യും

2b113e07230545266cb205f956aa51c5d044da7f6cc8fafc263eccaae7b4f98b

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഏപ്രില്‍ നാല്, അഞ്ച്, ആറ് തിയ്യതികളില്‍ തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സീല്‍ ചെയ്യും. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുരക്ഷിതവുമായി നടത്തുന്നതിന് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടറും ജില്ലാ പോലിസ് മേധാവിയും നടത്തിയ യോഗത്തിലാണ് തിരുമാനം. മംഗളൂരു, കുടക്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ സംബന്ധിച്ചത്.അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കും. പോലിസ്, എക്‌സൈസ്, റവന്യൂ സ്‌ക്വാഡ് എന്നിവര്‍ സംയുക്തമായാണ് പരിശോധിക്കുക. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ അതിര്‍ത്തി ജില്ലകള്‍ പരസ്പരം കൈമാറാനും യോഗത്തില്‍ തിരുമാനമായി.

യോഗത്തില്‍ കളക്ടര്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു, ജില്ലാ പോലിസ് മേധാവി പി.ബി രാജീവ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബാബു വര്‍ഗ്ഗീസ്, കസ്റ്റംസ് കമാന്‍ഡര്‍ ഇമാമുദീന്‍ അഹമ്മദ്, ഇന്‍കം ടാക്‌സ് ഓഫീസര്‍ പ്രീത നമ്ബ്യാര്‍, കുടക് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ചാരുലത സോമാല്‍, ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഡോ രാജേന്ദ്ര കെ വി, കണ്ണൂര്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രത്യേക നിരീക്ഷകർ സംസ്ഥാനത്ത് എത്തിയിരുന്നു. മൂന്ന് പ്രത്യേക നിരീക്ഷകരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ജില്ലാ തലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ചവർക്ക് പുറമേയാണ് ഇത്തവണ സംസ്ഥാനതലത്തിൽ മൂന്ന് നിരീക്ഷകരെ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. പ്രത്യേക പോലീസ് നിരീക്ഷകനും പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകനും ചേർന്നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉൾപ്പടെ വിലയിരുത്തുക.

മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ജെ. രാമകൃഷ്ണ റാവുവാണ് പ്രത്യേക പൊതു നിരീക്ഷകൻ. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ദീപക് മിശ്ര പ്രത്യേക പോലീസ് നിരീക്ഷകനും, മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥനായിരുന്ന പുഷ്പീന്ദർ സിംഗ് പൂനിയ പ്രത്യേക ചെലവ് നിരീക്ഷകനുമാണ്.
പ്രത്യേക പോലീസ് നിരീക്ഷകനും പ്രത്യേക ചെലവ് നിരീക്ഷകനുമാണ് ഇന്ന് സംസ്ഥാനത്ത് എത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരുമായും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും ഇരുവരും ചർച്ച നടത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version