ദേശീയം
ബോളിവുഡ് താരം ദിലീപ് കുമാര്‍ അന്തരിച്ചു
ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം ന്യുമോണിയയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പത്മവിഭൂഷണും ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
1944ൽ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദിലീപ് കുമാർ ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം തുടങ്ങി 65 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാര് മരണപ്പെട്ടിരുന്നു. സഹോദരങ്ങളായ അസ്ലം ഖാനും ഇഷാന് ഖാനുമാണ് മരിച്ചത്.
ഉര്‍ദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുന്‍ പാര്‍ലമെന്റ് അംഗവുമാണ് ദിലീപ് കുമാര്‍. ദിലീപ് കുമാര്‍ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. അതിനു ശേഷമാണ് യൂസുഫ് ഖാന് എന്ന പേര് മാറ്റി ദിലീപ് കുമാര്‍ എന്നാക്കിയത്. 1940, 1950, 1960, 1980 കാലഘട്ടത്തില്‍ ധാരാളം മികച്ച ചിത്രങ്ങളീല്‍ അഭിനയിച്ചിട്ടുണ്ട്.
വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാര്‍ ഇന്ത്യന്‍ ചലച്ചിത്രത്തിലെ മികച്ച നടന്മാരില് ഒരാളായി കണക്കാക്കപ്പെടുന്നു. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന് അദ്ദേഹമാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന് എന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. പത്മവിഭൂഷണ്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.