Connect with us

കേരളം

തിരുവല്ല ചതുപ്പിലെ മൃതദേഹം: പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം സംശയിക്കാൻ തെളിവില്ല

Screenshot 2023 08 13 164928

തിരുവല്ല പുളിക്കീഴിൽ ചതുപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. കൊലപാതകം എന്ന നിഗമനത്തിലേക്ക് എത്താനുള്ള തെളിവുകൾ പോസ്റ്റ് മോർട്ടത്തിൽ കിട്ടിയില്ലെന്നാണ് വിവരം. ശരീരത്തിൽ സംശയകരമായ പരിക്കുകൾ ഒന്നുമില്ലെന്നാണ് കണ്ടെത്തൽ. മൂന്നു മുതൽ അഞ്ച് ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ കൈകാലുകൾ നഷ്ടപ്പെട്ടത് നായയുടെ കടിയേറ്റ് എന്നും പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നത്.

എന്നാൽ ദുരൂഹത നീക്കാൻ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മരിച്ച ശേഷം പെൺകുഞ്ഞിനെ ചതുപ്പിൽ ഉപേക്ഷിച്ചതെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനായി പ്രദേശത്തെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

തിരുവല്ല പുളിക്കീഴിൽ നാടിനെയാകെ നടുക്കിക്കൊണ്ടാണ് ഇന്നലെയാണ് ചതുപ്പിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ പ്രദേശത്താകെ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആറുമാസം പ്രായം വരുന്ന പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്ന സംശയമാണ് സംഭവത്തിന് പിന്നാലെ ഉയർന്നത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം എന്ന നിഗമനത്തിലേക്ക് എത്താനുള്ള തെളിവുകൾ ലഭിക്കാത്തതോടെ, ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിർണായകമാകും. തിരുവല്ല ഡി വൈ എസ് പിയുടെ കീഴിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം സമീപ പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ കുട്ടികളുടെ തിരോധാന കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നാടോടി കുടുംബങ്ങളും മറ്റും ഈ പ്രദേശത്ത് തമ്പടിക്കാറുണ്ട്. അവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version