Connect with us

കേരളം

സപ്ലൈക്കോയിൽ സ്റ്റോക്കില്ലെന്ന ബോർഡ്; സസ്പെൻഷനിലായ മാനേജരുടെ ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും

Untitled design 2023 08 22T094222.190

സപ്ലൈകോ ഔട്ട്‍ലെറ്റിലെ ബോർഡിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയതിന് സസ്പെൻഷനിലായ കോഴിക്കോട് പാളയം മാനേജർ നിധിൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരായ നടപടി റദ്ദാക്കണമെന്നാണ് ആവശ്യം.സപ്ലൈകോ ഔട്ട്ലെറ്റിലെ ബോർഡിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയതിന് സസ്പെൻഷനിലായ കോഴിക്കോട് പാളയം ഔട് ലെറ്റിലെ മാനജേർ നിധിൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

തനിക്കെതിരായ നടപടി റദ്ദാക്കണമെന്നാണ് ഹർജിക്കാരന്‍റെ വാദം. സ്റ്റോക്ക് ഇല്ലാത്ത സാധനങ്ങളുടെ വിവരമാണ് ബോ‍ർഡിൽ രേഖപ്പെടുത്തിയതെന്നും രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാൻ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇല്ലാത്ത സാധനങ്ങൾക്ക് ആളുകൾ ക്യൂ നിൽക്കാതിരിക്കാനാണ് വിലവിവരപ്പട്ടികയിൽ ഇല്ല എന്നു രേഖപ്പെടുത്തിയതെന്നും ഹർജിക്കാരൻ വാദിക്കുന്നു. എന്നാൽ സ്റ്റോക്ക് ഉള്ള സാധനങ്ങൾ പോലും ലഭ്യമല്ല എന്ന് രേഖപ്പെടുത്തിയതിനാണ് മാനേജിംഗ് ഡയറക്ടർ നടപടി സ്വീകരിച്ചതെന്നും ചട്ടംപാലിച്ചാണ് നടപടി എന്നുമാണ് സപ്ലൈകോ വിശദീകരണം. നിധിനിന്‍റെ സ്പെൻഷനുമേലുള്ള തുടർന്നടപടികൾ ഹൈക്കോടതി ഇന്ന് വരെ തടഞ്ഞിട്ടുണ്ട്.

അതേസമയം, വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിനെതിരെ എം വിന്‍സെന്‍റ് എം.എല്‍.എ -യാണ് സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ തയ്യാറാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version