ദേശീയം
വാന നിരീക്ഷകര്‍ക്ക് കൗതുകക്കാഴ്ച ഒരുക്കി നാളെ ബ്ലൂ മൂണ്‍ ദൃശ്യമാകും.
വാന നിരീക്ഷകര്‍ക്ക് കൗതുകക്കാഴ്ച ഒരുക്കി നാളെ ബ്ലൂ മൂണ്‍ ദൃശ്യമാകും.അപൂര്‍വമായി മാത്രം ദൃശ്യമാകുന്ന പൗര്‍ണമി (പൂര്‍ണ ചന്ദ്രന്‍)യാണ് ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുന്നത്.
ഒരു കലണ്ടര്‍ മാസത്തില്‍ തന്നെയുള്ള രണ്ടാമത്തെ പൗര്‍ണമി അഥാവാ ഒരു ഋതുവില്‍ സംഭവിക്കുന്ന നാല് പൗര്‍ണമികളില്‍ മൂന്നാമത്തേതിനെയാണ് ബ്ലൂ മൂണ്‍ അഥവാ നീല ചന്ദ്രന്‍ എന്ന് വിളിക്കുന്നത്.
ചന്ദ്രന്റെ നിറവുമായി ഈ പേരിന് ബന്ധമൊന്നും ഇല്ല. അപൂര്‍വ്വമായി സംഭവിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബ്ലൂ മൂണ്‍ എന്ന് പ്രയോഗിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് പൂര്‍ണ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.