Covid 19
ബ്ലാക് ഫംഗസ്: ഇന്‍ജക്ഷനുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ച് ഇന്ത്യ,ഒരു ഡോസിന് 1200 രൂപ വില
ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ച് ഇന്ത്യ . മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനറ്റിക് ലൈഫ് സയന്‍സസ് ആണ് ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനായ ആംഫോടെറിസിന്‍ ബി നിര്‍മ്മിക്കാന്‍ തുടങ്ങിയത്.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫിസാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്ത് ഒരു കമ്പനി മാത്രമാണ് ബ്ലാക് ഫംഗസിനുള്ള ഇന്ജക്ഷന് ഉത്പാദിപ്പിക്കുന്നത്. ഇന്ജക്ഷന് ഒരു ഡോസിന് 1200 രൂപ വില വരും. തിങ്കളാഴ്ച മുതല്‍ മരുന്ന് വിതരണം ചെയ്യാനാകുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.