Connect with us

കേരളം

കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Published

on

കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടും ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രണ്ടിടത്ത് യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. ആദ്യം ചേർത്തലയില്‍ വെച്ചും, പിന്നീട് ദേശീയപാതയിൽ കൊമ്മാടിയില്‍ വെച്ചുമാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

ആലപ്പുഴയിലെ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിരുന്നു. ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ നാല് യൂത്ത് കോൺഗ്രസുകാരെയാണ് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയത്. സജിൽ ഷെരീഫ്, അബ്ദുൽ റഹീം, നൂറുദ്ദീൻ കോയ, അൻസിൽ ജലീൽ എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയത്. പൊലീസിന്‍റെ ഈ നീക്കങ്ങളെല്ലാം മറികടന്നാണ് രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചത്.

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി ഇന്ന് ആലപ്പുഴയിലെത്തിയത്. പള്ളിപ്പുറത്ത് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ നിർമിച്ച മെഗാ ഫുഡ് പാർക്ക്, ആലപ്പുഴ ടൗൺ റോഡ് നെറ്റ്‍വർക്ക്, ചെങ്ങന്നൂരിൽ അഗ്നിരക്ഷാ സേന, ട്രാഫിക് പൊലീസ് സ്റ്റേഷൻ എന്നിവയ്ക്കായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനവും പുനരുജ്ജീവിപ്പിച്ച കുട്ടംപേരൂരാറിന്റെ സമർപ്പണവും പിണറായി വിജയന്‍ നിർവഹിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version