കേരളം
കൊച്ചി നഗരസഭയിൽചരിത്രത്തിൽ ആദ്യമായി സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക്
കൊച്ചി നഗരസഭയിൽ ആദ്യമായി സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക്. നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയായി ബിജെപിയിലെ പ്രിയ പ്രശാന്തിനെയാണ് തെരഞ്ഞെടുത്തത്.
പ്രിയക്ക് നാല് വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിന് മൂന്നും എൽഡിഎഫിന് രണ്ടും വോട്ട് ലഭിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കൊച്ചി നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക് ലഭിക്കുന്നത്.