Connect with us

കേരളം

പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരില്ല; ആശങ്ക വേണ്ടന്ന് ​ എയിംസ്

Published

on

dd 184

പക്ഷിപ്പനി ബാധിച്ച്‌​ ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത്​ വന്നതിന്​ പിന്നാലെ വലിയ ആശങ്കയിലാണ്​ രാജ്യം. ഇതിനിടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്​ എയിംസ്. വളരെ അപൂര്‍വമായി മാത്രമേ പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരുവെന്ന്​ എയിംസ് മേധാവി രണ്‍ദീപ്​ ഗുലേറിയ പറഞ്ഞു. എങ്കിലും രോഗം ബാധിച്ച്‌​ മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തും.

ഈ പ്രദേശത്ത്​ കോഴിഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എയിംസ്​ ഡയറക്​ടര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷികളില്‍ നിന്ന്​ മനുഷ്യരിലേക്ക്​ രോഗം പടരുന്ന സംഭവം അപൂര്‍വമാണ്​. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക്​ രോഗം വ്യാപകമായി പടര്‍ന്ന സംഭവം ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. ചില ഫാമിലി ക്ലസ്റ്ററുകളില്‍ രോഗം പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്​.

എന്നാല്‍ ചെറിയ സമ്പര്‍ക്കം കൊണ്ട്​ രോഗം ഒരിക്കലും പടരില്ലെന്ന്​ എയിംസിലെ​ ഡോക്​ടറായ ഡോ. നീരജ്​ നിഷാലും വ്യക്​തമാക്കി. കുട്ടിയുമായി ബന്ധം പുലര്‍ത്തിയ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ആരോഗ്യപ്രവര്‍ത്തകരും സുരക്ഷിതരാണെന്ന്​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ രീതിയില്‍ പാചകം ചെയ്​ത ഭക്ഷ്യവിഭവങ്ങള്‍ കഴിക്കുന്നത്​ കൊണ്ട്​ കുഴപ്പമില്ല.

ഉയര്‍ന്ന താപനിലയില്‍ ഭക്ഷണം പാചകം ചെയ്യുന്നത്​ വൈറസ്​ സാധ്യത ഇല്ലാതാക്കുമെന്നും എയിംസ്​ അറിയിച്ചു. പക്ഷിപ്പനി ബാധിച്ച്‌​ മരണം സംഭവിക്കാനുള്ള സാധ്യത 60 ശതമാനത്തോളമാണ്​. 70 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ്​ നേരം ഭക്ഷ്യവസ്​തുക്കള്‍ പാചകം ചെയ്​താല്‍ പക്ഷിപ്പനിക്ക്​ കാരണമാവുന്ന വൈറസിനെ ഇല്ലാതാക്കാനാകുമെന്ന്​ ലോകാരോഗ്യ സംഘടനയും വ്യക്​തമാക്കിയിട്ടുണ്ട്​.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version