Connect with us

കേരളം

അഭിഭാഷകന് കൊവിഡ്; ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി വീണ്ടും മാറ്റി

1604727154 2092801764 BINEESHKODIYERIPIC

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജി കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇഡിയുടെ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാറ്റിയത്. ജൂൺ ഒൻപതിലേക്ക് ആണ് ഹർജി മാറ്റിയത്. എതിർവാദം ജൂൺ ഒൻപതിന് നൽകണമെന്ന് ഹൈക്കോടതി ഇ‍ഡിക്ക് നിർദേശം നൽകി. ഇത് നാലാം തവണയാണ് ഹൈക്കോടതിയിൽ ജാമ്യഹർജി എത്തുന്നത്.അച്ഛന്‍ കോടിയേരി ബാലകൃഷ്ണന് ക്യാന്‍സർ ബാധ നാലാം സ്റ്റേജിലെത്തിയെന്നും, മകനായ താന്‍ ശ്രുശ്രൂഷിക്കാന്‍ അടുത്തുവേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയിലെത്തിയത്.

ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി ജയിലിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡി അവസാനിച്ചതിനെത്തുടർന്നു പ്രത്യേക കോടതി ബിനീഷിനെ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തുടർന്ന്, പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. ഒക്ടോബർ 29ന് അറസ്റ്റ് ചെയ്തതു മുതൽ 14 ദിവസം ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. അതേസമയം, ലഹരി ഇടപാടിൽ ബിനീഷിന്റെ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്ന എൻസിബി (നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല.

കോടതി നടപടികൾ ചില അഭിഭാഷകർ മാധ്യമങ്ങൾക്കു ചോർത്തിനൽകുന്നുണ്ടെന്നും ഇതു തടയാൻ നടപടിക്രമങ്ങൾ രഹസ്യമാക്കണമെന്നുമുള്ള ബിനീഷിന്റെ അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി.
എൻസിബി അറസ്റ്റ് ചെയ്ത ലഹരി ഇടപാടുകാരൻ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ വഴിയാണ് വൻതുക നിക്ഷേപിച്ചതെന്ന് കണ്ടെത്തി. ബീനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നു കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് ഈ വിവരം ലഭിച്ചത്.

ഇതിൽ 7 ലക്ഷം രൂപ താൻ നൽകിയതാണെന്നു ബിനീഷ് സമ്മതിച്ചെങ്കിലും സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല. എസ്.അരുൺ എന്നയാളും ബിനീഷിന്റെ അക്കൗണ്ടിലേക്ക് വൻ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇത്രയേറെ പണം നിക്ഷേപിച്ചത് എന്തിനാണെന്ന് ബിനീഷിനു വിശദീകരിക്കാനായിട്ടില്ല. ചോദ്യം ചെയ്യലുമായി നിസ്സഹരിക്കുന്നതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ജാമ്യം അനുവദിച്ചാൽ അനിക്കുട്ടനും അരുണും ഉൾപ്പെടെയുള്ളവരെ സ്വാധീനിച്ച് തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും ഇഡി കോടതിയെ ധരിപ്പിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version