ദേശീയം
ഇക്കൊല്ലത്തെ ദീപാവലി വ്യാപാരത്തില്‍ വന്‍ വര്‍ധന; രാജ്യത്തുടനീളം വിറ്റത് 72,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍
ഇക്കൊല്ലത്തെ ദീപാവലി വ്യാപാരം 72,000 കോടി രൂപയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) അറിയിച്ചു. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പൂര്‍ണ ബഹിഷ്‌കരണം രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഗുണകരമായതായി സംഘടന വ്യക്തമാക്കി. ദീപാവലിക്കാലത്ത് മൊത്തം വ്യാപാരത്തില്‍ 10.8 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.
ഏഴ് കോടിയോളം വ്യാപാരികളുടേയും 40,000 ത്തോളം വ്യാപാരസംഘടനകളുടേയും കൂട്ടായ്മയാണ് സിഎഐടി. ചെറുകിട വ്യാപാരികളുടേയും തൊഴില്‍ സംരംഭങ്ങളുടേയും മുന്‍കിട വക്താവ് കൂടിയാണ് സിഎഐടി.
ലഖ്‌നൗ, നാഗ്പുര്‍, അഹമ്മദാബാദ്, ജമ്മു, ജയ്പുര്‍ തുടങ്ങിയ മെട്രോ നഗരങ്ങളുള്‍പ്പെടെ ഇരുപത് നഗരങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഐഎടി രാജ്യത്ത് ദീപാവലി ത്സവത്തോടനുബന്ധിച്ച് നടന്ന മൊത്തവില്‍പനയുടെ കണക്ക് ശേഖരിച്ചത്.
ഡല്‍ഹി, പശ്ചിമബംഗാള്‍, സിക്കിം, ഒഡിഷ, രാജസ്ഥാന്‍ കൂടാതെ മറ്റു ചില സംസ്ഥാനങ്ങളിലേയും വില്‍പന നിരോധനം പടക്കവ്യാപാരികള്‍ക്ക് 10,000 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായാണ് കണക്ക്.
കളിപ്പാട്ടങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പാത്രങ്ങള്‍, മധുരപലഹാരങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ്, വീട്ടുപകരണങ്ങള്‍, അലങ്കാരവസ്തുക്കള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, പൂജാവസ്തുക്കള്‍ തുടങ്ങിയവയുടെ റെക്കോഡ് വില്‍പനയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയത്.