Connect with us

കേരളം

ഭരത് മുരളി നാടകോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തിരി തെളിയും

Published

on

കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവം മാർച്ച്‌ 30 മുതൽ ഏപ്രിൽ 4 വരെ തിരുവനന്തപുരത്ത് നടക്കും. മാർച്ച്‌ 30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടകോത്സവം ഉദ്ഘാടനം ചെയ്യും. കേരള സർവ്വകലാശാല പാളയം സെനറ്റ് ക്യാമ്പസിൽ നടക്കുന്ന മേളയിൽ തെരഞ്ഞെടുത്ത 9 മലയാള നാടകങ്ങൾ അവതരിപ്പിക്കും. മൂന്നു വേദികളിലായാണ് നാടകോത്സവം നടക്കുക.

ഇതോടൊപ്പം പുസ്തകമേള പ്രശസ്ത വ്യക്തികളുടെ പ്രഭാഷണങ്ങൾ, പൊതു സമ്മേളനം എന്നിവയും ഉണ്ടാകും. മേളയുടെ ഭാഗമായി നടക്കുന്ന മുരളി സ്മൃതിയിൽ മുൻ പ്രതിപക്ഷ നേതാവായ രമേശ്‌ ചെന്നിത്തല എം എൽ എ പ്രഭാഷണം നടത്തും. മലയാളി സ്ത്രീ : പൊതുയിടങ്ങൾ ആവിഷ്കാരങ്ങൾ എന്ന വിഷയത്തിൽ നാടക പ്രവർത്തകയും നടിയുമായ സജിത മഠത്തിൽ പ്രഭാഷണം നടത്തും.

സർക്കസ് തിയ്യറ്റർ എന്ന വിഷയത്തിൽ തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള പ്രഭാഷണം നടത്തും. മുരളിയും നാട്യഗൃഹവും എന്ന വിഷയത്തിൽ നാട്യഗൃഹത്തിന്റെ രക്ഷാധികാരിയും നാടക പ്രവർത്തകനുമായ പ്രൊഫ. അലിയാർ പ്രഭാഷണം നടത്തും. മന്ത്രിമാരായ സജി ചെറിയാൻ, അഡ്വ.ജി ആർ അനിൽ എന്നിവരും നാടകോത്സവത്തിന്റെ ഭാഗമാകും.

അശോക് ശശി സംവിധാനം ചെയ്ത ഇതിഹാസം, കെ ആർ രമേശ്‌ സംവിധാനം ചെയ്ത ആർട്ടിക്, സൂര്യ കൃഷ്ണ മൂർത്തി സംവിധാനം ചെയ്ത പ്രേമലേഖനം, അരുൺ ലാൽ സംവിധാനം ചെയ്ത ദ വില്ലന്മാർ, മാർത്താണ്ഡന്റെ സ്വപ്‌നങ്ങൾ, ഹസിം അമരവിള സംവിധാനം ചെയ്ത സോവിയറ്റ് സ്റ്റേഷൻ കടവ്, അർജുൻ ഗോപാൽ സംവിധാനം ചെയ്ത സിംഹാരവം ഘോരാരവം, അമൽ രാജും ജോസ് പി റാഫേലും ചേർന്ന് ഒരുക്കിയ തോമ കറിയ കറിയ തോമ, ശ്രീജിത്ത്‌ രമണൻ സംവിധാനം ചെയ്ത തീണ്ടാരിപ്പച്ച എന്നീ നാടകങ്ങൾ ആണ് അരങ്ങിലെത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം7 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം9 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം10 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം11 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version