Connect with us

Kids

സൂക്ഷിക്കണം കുട്ടികളിലെ അമിത വണ്ണത്തെ

Published

on

Fat China Pic tencent 1 trans NvBQzQNjv4BqqVzuuqpFlyLIwiB6NTmJwViJj1eTvcjzL4JkNP PJEs
പ്രതീകാത്മക ചിത്രം | കടപ്പാട്

അമിതവണ്ണം എന്നത് ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് മുതിര്‍ന്നവരില്‍ മാത്രമല്ല പലപ്പോഴും കുട്ടികളിലും അമിതവണ്ണം ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പല വിധ കാരണങ്ങളാല്‍ കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകാം. ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും കൃത്യതയില്ലാത്ത ജീവിതശൈലിയും വ്യായാമക്കുറവുമെല്ലാം പ്രധാന കാരണങ്ങളാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കുട്ടികളിലെ അമിത വണ്ണത്തെ ചെറുക്കാനാകും.

പ്രത്യകിച്ച് കുട്ടികളുടെ ഭക്ഷണകാര്യത്തിലും വ്യായാമം, ഉറക്കം, ദിനചര്യ തുടങ്ങിയ കാര്യങ്ങളിലും മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.കുട്ടികളുടെ കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണ്ട ഒരു വിഷയമാണ് അമിതവണ്ണം. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 21 -ആം നൂറ്റാണ്ടിൽ നേരിടുന്ന പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്നാണ് ബാല്യകാലത്തെ അമിത വണ്ണം. ചെറിയ പ്രായത്തിൽ കുട്ടികൾ വണ്ണം വെയ്ക്കാൻ തുടങ്ങിയാൽ ആരുമത്  കാര്യമാക്കാറില്ല. നന്നായി കഴിച്ചാല് നല്ലതു പോലെ വളരാൻ കഴിയു എന്നൊക്കെ പറഞ്ഞു നമ്മൾ പ്രോത്സാഹിപ്പിക്കുകയാണ് പതിവ്.

കഴിഞ്ഞ 40  വർഷത്തിനുള്ളിൽ അമിതവണ്ണമുള്ള സ്‌കൂളിലെ കുട്ടികളുടെയും കൗമാരക്കാരുടയും എണ്ണത്തിൽ  പത്ത് മടങ്ങ്  വർധനയാണ് ഉണ്ടായത്. കുട്ടികളിലെ അമിതവണ്ണം മാതാപിതാക്കളുടെ ശ്രദ്ധ കൊണ്ട് മാറ്റാവുന്നതേയുള്ളു. ഇതിനായി മാതാപിതാക്കൾ കുട്ടിയുടെ ഭക്ഷണക്രമം, ദൈനംദിന ദിനചര്യകൾ, ശാരീരിക പ്രവർത്തങ്ങളുടെ അളവ്, ഉറക്ക സമയം എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകണം. കുട്ടികളിലെ അമിത വണ്ണം നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പവഴി ഭക്ഷണമാണ്.

കുട്ടികൾക്കു ചെറുപ്പത്തിൽ തന്നെ ഉയർന്ന കൊളെസ്ട്രോൾ ഒഴിവാക്കിയ ആരോഗ്യകരമായ ഭക്ഷണശീലം വീട്ടിൽ തന്നെ പ്രോത്സാഹിപ്പിക്കണം. കൊളെസ്ട്രോൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വളർച്ചയ്ക്ക് ചിലപ്പോൾ തടസ്സമുണ്ടാക്കും. കുട്ടികളെ ചെറുപ്പത്തിൽ തന്നെ ജങ്ക് ഫുഡിൽ നിന്നും അകറ്റി നിർത്തുക. ഫ്രഷ് ഫ്രൂട്ട് സലാഡുകൾ, നട്സ്, തൈര് തുടങ്ങിയവ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ശീലമാക്കുക. നല്ല ആരോഗ്യത്തിനായി എല്ലാ ഭക്ഷണവും കഴിക്കേണ്ടത് അതാവശ്യമെന്ന അവരെ ബോധ്യപ്പെടുത്തുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം7 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം8 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം9 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version