Connect with us

കേരളം

മദ്യം ഓണ്‍ലൈന്‍ ബുക്കിങ് എല്ലാ ജില്ലകളിലും ആരംഭിച്ചതായി ബെവ്‌കോ

Published

on

മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതായി ബെവ്കോ. സംസ്ഥാനത്തെ എല്ലാ ജില്ലയിലും തിരഞ്ഞെടുത്ത ഔട്‌ലെറ്റുകളിലാണ് ഓൺലൈൻ ബുക്കിങ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ബെവ്കോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ‘ബെവ് സ്പിരിറ്റ്’ എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. www.ksbc.co.in വഴി ബെവ്‌ സ്പിരിറ്റ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ക്ക് മദ്യംഉപഭോക്താക്കൾ ബുക്ക് ചെയ്യാം.

ആവശ്യമുള്ള ബ്രാൻഡ് മദ്യം തിരഞ്ഞെടുത്ത് മുൻകൂർ പണമടച്ചു ബുക്ക് ചെയ്യാനാകും. സംസ്ഥാനത്ത് ഓഗസ്റ്റ് 17നാണ് ഓൺലൈൻ ബുക്കിങ് ആരംഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച വരെ 27 ലക്ഷം രൂപയുടെ വിൽപന നടന്നു. ബെവ്കോയുടെ വെബ്സൈറ്റിൽ ‘ഓൺലൈൻ ബുക്കിങ്’ എന്ന ബട്ടനുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ ‘ബെവ് സ്പിരിറ്റ്’ എന്ന പ്ലാറ്റ്ഫോം പേജിലെത്തും. ആദ്യത്തെ ഇടപാടിനു റജിസ്ട്രേഷൻ ആവശ്യമാണ്.

ബെവ് സ്പിരിറ്റ് പേജിൽ മൊബൈൽ നമ്പറും പേജിൽ ദൃശ്യമാകുന്ന സുരക്ഷാ കോഡും നൽകണം. മൊബൈൽ നമ്പറിൽ വൺ ടൈം പാസ്‌വേഡ് ലഭിക്കും. ഇതു പേജിൽ നൽകിയാൽ റജിസ്ട്രേഷൻ പേജ് തുറക്കും. പിന്നീട് മൊബൈൽ നമ്പറും സുരക്ഷാ കോഡും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യാം.
ജനനത്തീയതി നൽകുമ്പോൾ 23 വയസ്സിനു താഴെയാണെങ്കിൽ ബുക്കിങ് അപ്പോൾ തന്നെ റദ്ദാകും.

ഈ പ്രായത്തിനു മുകളിലുള്ളവർക്കു മാത്രമേ മദ്യം ബുക്ക് ചെയ്യാൻ അനുമതിയുള്ളൂ. ഇന്റർനെറ്റ് ബാങ്കിങ് ഉൾപ്പെടെ മാർഗങ്ങളിലൂടെ പേയ്മെന്റ് നടത്താം. പേയ്മെന്റ് വിജയകരമായാൽ ഫോണിൽ ഒരു കോഡ് ഉൾപ്പെടെ സന്ദേശം ലഭിക്കും. ഇതുമായി തിരഞ്ഞെടുത്ത ഔട്‌ലെറ്റിൽ എത്തുമ്പോൾ പ്രത്യേക കൗണ്ടർ വഴി മദ്യം ലഭിക്കും. 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാൽ മതി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം5 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം8 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം8 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം9 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version