Connect with us

കേരളം

ഈഡില്ലാതെ നാല് ശതമാനം പലിശയ്ക്ക് വായ്പ; പ്രത്യേക പദ്ധതിയുമായി ബാങ്കുകള്‍

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്നതുള്‍പ്പെടെ പ്രത്യേക സ്‌കീം ആവിഷ്‌കരിക്കാന്‍ വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കാനുള്ള പദ്ധതിക്ക് ബാങ്കുകള്‍ പിന്തുണ പ്രഖ്യാപിച്ചു.

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വായ്പകള്‍ നല്‍കുന്നതിന് പ്രത്യേക സ്‌കീമിന് രൂപം നല്‍കും. ഈടില്ലാതെ വായ്പ നല്‍കുന്നത് സ്‌കീമിന്റെ ഭാഗമാക്കും. സഹകരണ മേഖലയിലെ ബാങ്കുകള്‍ക്ക് ഇക്കാര്യത്തിലുള്ള സാങ്കേതിക പരിമിതികള്‍ പ്രത്യേകമായി പരിശോധിക്കും. സംരംഭകരുടെ രജിസ്‌ട്രേഷനു വേണ്ടി തയ്യാറാക്കിയ പോര്‍ട്ടല്‍ ബാങ്കുകള്‍ക്കും ലഭ്യമാക്കും.

നാല് ശതമാനം പലിശക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്നത് മൂലമുള്ള അധികബാധ്യത മറികടക്കാന്‍ സര്‍ക്കാര്‍ പലിശയിളവ് നല്‍കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് നിയമിച്ച 1153 ഇന്റേണുകള്‍ക്ക് ജില്ലാ തലത്തില്‍ പരിശീലനം നല്‍കും . വായ്പാ പദ്ധതി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചാണ് പരിശീലനം. ജില്ലാ കലക്ടര്‍മാര്‍ ജില്ലാ തലത്തില്‍ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും.

വായ്പാ അപേക്ഷകളില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കി വായ്പ അനുവദിക്കും. ഓരോ ബാങ്കുകളും തങ്ങളുടെ സ്‌കീം വിശദീകരിച്ച് പ്രചരണം നടത്താനും തീരുമാനിച്ചു. സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി ഇതിനകം പത്തൊമ്പതിനായിരം സംരംഭങ്ങള്‍ ആരംഭിച്ചതായി വ്യവസായ മന്ത്രി പറഞ്ഞു. പ്രത്യേക സ്‌കീമുകള്‍ക്ക് ഏതാനും ബാങ്കുകള്‍ ഇതിനകം രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version