ദേശീയം
കൊവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാത്രി എട്ടുമണി മുതലാണ് നിരോധനാജ്ഞ നിലവില്‍ വരിക. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
മഹാരാഷ്ട്രയില്‍ ഇന്ന് റെക്കോര്‍ഡ് കോവിഡ് രോഗികള്‍.
മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികള്‍ 60000 കടന്നു. 24 മണിക്കൂറിനിടെ 60,212 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 281 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
31,624 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ ആറുലക്ഷത്തോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 5,93,042 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ മാത്രം 7898 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.