ദേശീയം
ആസാദി കാ മഹോത്സവ്”, “ഇന്ത്യ @ 75”, ശ്രീ ചിത്രയെ അഭിനന്ദിച്ച് മോഹൻലാൽ
ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാജ്യമൊട്ടാകെ ആഘോഷിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ടിൽ , “ആസാദി കാ മഹോത്സാവിന്റെ” സംയുക്ത ‘ലോഗോ’ മോഹൻലാൽ പ്രകാശനം ചെയ്തു.
ചടങ്ങിൽ ഓൺലൈൻ ആയി സംസാരിച്ച മോഹൻലാൽ , ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ടിൽ സംഘടിപ്പിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്, എന്ന പരിപാടിയുടെ മഹത്വവും പ്രാധാന്യവും ഓർമിപ്പിക്കുകയും, ഹൈബ്രിഡ് ആഘോഷം സംഘടിപ്പിച്ച ശ്രീ ചിത്രയെ അഭിനന്ദിക്കുകയും ചെയ്തു.
‘മോഹൻലാൽ’ എന്ന നടനവിസ്മയത്തിന്റെ കഴിവുകൾ പ്രത്യേകം തയാറാക്കിയ ദേശ ഭക്തി ഉയർത്തുന്ന ഡോക്യുമെന്ററി യിലൂടെ, ഓർഗനൈസിങ് ചെയര്മാന് പ്രൊഫസർ ആശാലത സദസ്സിനെ പരിചയപ്പെടുത്തി.
ഇന്ത്യ @ 75 ആഘോഷങ്ങളുടെ ഭാഗമായി ശ്രീ ചിത്രയിൽ നടന്ന വിവിധ ഡിജിറ്റൽ, സാംസ്കാരിക, ഫോട്ടോഗ്രാഫി , പെയിന്റിംഗ് , ലോഗോ മത്സരങ്ങളുടെ സമ്മാനദാനം ശ്രീ ചിത്രയുടെ പൂജപ്പുര ടെക്നോളജി വിഭാഗം മേധാവി ശ്രീ ഹരികൃഷ്ണ വർമ്മ നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ ശ്രീ ചിത്ര ഡയറക്ടർ പ്രൊഫസർ കെ ജയകുമാർ അധ്യക്ഷത വഹിച്ചു. മ്യൂസിക് ക്ലബ് അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ പ്രത്യേക ശ്രദ്ധ ആകർഷിച്ചു.