Connect with us

കേരളം

പത്താം തീയതിക്കുള്ളില്‍ റേഷന്‍ വീട്ടിലെത്തും; വിതരണത്തിന് ഓട്ടോ തൊഴിലാളികള്‍

1604336588 1590570077 RATIONKADA

റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ തിങ്കളാഴ്ച നിര്‍വഹിക്കും. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എല്ലാമാസവും പത്താം തീയതിക്കുള്ളില്‍ റേഷന്‍ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ റേഷന്‍ എത്തുന്നുവെന്ന കാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. ഗുണഭോക്താക്കള്‍ക്ക് പദ്ധതിയിലൂടെ യാതൊരു സാമ്പത്തികബാദ്ധ്യത ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്.

ആദിവാസി ഊരുകളില്‍ റേഷന്‍സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഇതും നടപ്പാക്കുന്നത്. പദ്ധതി കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മാനുവല്‍ ട്രാന്‍സാക്ഷന്‍ മുഖേന റേഷന്‍കാര്‍ഡുടമകളുടെ കൈപ്പറ്റ് രസീത് മാനുവല്‍ രജിസ്റ്റില്‍ രേഖപ്പെടുത്തിയ ശേഷമാണ് സാധനങ്ങള്‍ നല്‍കുക. ഈ വിവരങ്ങള്‍ റേഷനിംഗ് ഇന്‍സ്പെക്ടറുടെ മേല്‍നോട്ടത്തില്‍ ഇ പോസ് മെഷീനില്‍ രേഖപ്പെടുത്തും.

തൃശ്ശൂര്‍, പൂച്ചട്ടി, മാധവമന്ദിരം ആഡിറ്റോറിയത്തില്‍ നാളെ 2.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍, ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ഡോ. സജിത്ത് ബാബു ഐ. എ. എസ്, റേഷനിംഗ് കണ്‍ട്രോളര്‍ മനോജ് കുമാര്‍ കെ, തൃശ്ശൂര്‍ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റെജി. പി. ജോസഫ്, ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അജിത്കുമാര്‍ കെ, തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിഡ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം6 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം7 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം7 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം1 week ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version