തിരുവനന്തപുരം നഗരസഭ കാഞ്ഞിരംപാറ വാതക സ്മശാനത്തിന് പാഴാക്കിയത് 17.88 ലക്ഷമെന്ന് ഓഡിറ്റ് റിപ്പോർട്ട് റിപ്പോർട്ട്. കാഞ്ഞിരംപാറ വാർഡിലെ വി.കെ.പി നഗർ പട്ടികജാതി കോളനിയിൽ സ്മശാന കെട്ടിട നവീകരണത്തിലനായി 2020-21 ൽ പദ്ധതി രൂപീകരിച്ചു. അടങ്കൽ തുക...
ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ടിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ സിജിഎസ്ടി സൂപ്രണ്ട് പർവീന്തർ സിങിനെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടിക്കുന്നത് സാധാരണ സിബിഐ...
കോഴിക്കോട്: മികച്ച മാർക്ക് നേടി വിജയിച്ചിട്ടും ആവശ്യമായ പ്ലസ് വൺ സീറ്റ് നൽകാതെ മലബാറിലെ വിദ്യാർഥികളോട് വർഷങ്ങളായി തുടരുന്ന ഭരണകൂട വിവേചനം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ....
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ലുക്ക് ഔട്ട് നോട്ടീസുമായി കെഎസ്യു പ്രതിഷേധം. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ കെഎസ്യുവിന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിച്ചു. വ്യാഴാഴ്ച...
കൊവിൻ ആപ്പിലെ വിവര ചോർച്ചയിൽ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. വിവര ചോർച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്...
സിപിഎം പ്രവർത്തകനെ പാർട്ടി നിയന്ത്രണത്തിലുള്ള സാംസ്കാരിക കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാർ (47) ആണ് മരിച്ചത്. സിപിഐഎം നിയന്ത്രണത്തിലുള്ള എകെജി സാംസ്കാരിക...
ഗര്‍ഭസ്ഥ ശിശുവിന്റെ മാനസിക ശാരീരിക ക്ഷേമത്തിനായി ഗര്‍ഭിണികള്‍ സുന്ദരകാണ്ഡം ഉരുവിടണമെന്നും രാമായണം പോലുള്ള ഇതിഹാസങ്ങളും വായിക്കണമെന്നും തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദർ രാജൻ. ഗർഭിണികളെ പുരാണവും മന്ത്രവും ചൊല്ലാൻ പ്രോത്സാഹിപ്പിക്കുന്ന ഗർഭ സംസ്കാർ ക്യാമ്പെയിൻ ഉദ്ഘാടനം...
ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, അമ്പലമേട്, എറണാകുളം സെൻട്രൽ, എറണാകുളം ടൗൺ നോർത്ത്, ഹാർബർ, കളമശ്ശേരി, കണ്ണമാലി, മട്ടാഞ്ചേരി, പാലാരിവട്ടം, തോപ്പുംപടി, ഉദയംപേരൂർ, ഇൻഫോപാർക്ക്,...
കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. കാപ്പിമല സ്വദേശി മനീഷ് (33)ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്. കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു മനീഷ്. വൃത്തിയാക്കിയതിന് ശേഷം...
ബി.ജെ.പിയ്ക്കെതിരെ പരിഹാസവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാകാലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമായിരുന്നു ഈ പ്രതികരണം. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും...
മഴക്കാല പൂർവ്വ നടപടി കോർപറേഷൻ സ്വന്തം നിലയ്ക്ക് ഉടൻ ചെയ്യുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. പണം പിന്നീട് സോണ്ടയിൽ നിന്നും ഈടാക്കുമെന്നും മെയർ പറഞ്ഞു. കോഴിക്കോട് സോണ്ട കുഴപ്പമില്ലാതെ കാര്യങ്ങൾ ചെയ്തു. സോണ്ടയുടെ കാര്യത്തിൽ...
സൈക്കിളും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കല്ലറ മരുതമണ്‍ സ്വദേശി ഹിരണ്‍രാജ് (47) ആണ് വാഹനാപകടത്തിൽ മരിച്ചത്. തിരുവന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ്.പി ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു മരിച്ച ഹിരണ്‍രാജ്. നിയന്ത്രണം വിട്ട...
തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി 24 വയസ്സുള്ള റിൻസി ആണ് മരിച്ചത്.ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.തൃശ്ശൂര്‍ കിഴക്കേ കോട്ട ഉദയനഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘നക്ഷത്ര’...
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ മുകളിലേക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു കിലോ കോഴിയിറച്ചിക്ക് 90 രൂപയാണ് വർദ്ധിച്ചത്. നിലവിൽ, ഒരു കിലോ ഇറച്ചി വാങ്ങണമെങ്കിൽ 220 രൂപ മുതൽ 250 രൂപ വരെ ചെലവഴിക്കേണ്ടി...
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി....
കാർ യാത്രികർ അശ്രദ്ധമായി വാഹനം റോഡരികിൽ നിർത്തി ഡോർ തുറക്കുമ്പോൾ, പുറകിൽ വരുന്ന വാഹനങ്ങൾ ഡോറിൽ ഇടിച്ച് അപകടമുണ്ടാകുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് കൂടുതലായും ഇത്തരം അപകടങ്ങളിൽ പെടുന്നത്. ഇത്തരം അപകടങ്ങളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നവരെയും...
നോര്‍ത്ത് പറവൂര്‍ എസ്എച്ച്ഒ ഷോജോ വര്‍ഗീസിനെതിരെ ഡിപ്പാർട്ട്മെന്റ് തല നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ വിജിലൻസ് അന്വേഷണ വാർത്തകൾ പത്രങ്ങളെ സ്വാധീനിച്ച് ഇല്ലാതാക്കുന്നുവെന്ന ഫേസ്ബുക്ക് കുറിപ്പിന് ലൈക്ക് നൽകിയെന്നാണ്...
വടക്കുപടിഞ്ഞാറൻ പാകിസ്താനിലുണ്ടായ മഴക്കെടുതിയിൽ വൻ നാശനഷ്ടം. കനത്ത മഴയിലും കൊടുങ്കാറ്റിലും എട്ട് കുട്ടികളടക്കം 27 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നാല് ജില്ലകളിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. നാല് ജില്ലകളിലും...
കടകംപള്ളി വനിത സൗഹൃദ കേന്ദ്രം നിർമാണത്തിന് തിരുവനന്തപുരം നഗരസഭ ഒന്നരകോടി ചെലവഴിച്ചിട്ടും പുർത്തീകരിച്ചില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. ആഗസ്റ്റ് 2022 ൽ ഓഡിറ്റ് സംഘം നടത്തിയ സംയുക്ത സ്ഥല പരിശോധനയിൽ കെട്ടിടം ഉപയോഗയോഗ്യമാക്കാനുള്ള പ്ലംമ്പിങ് പൂർത്തികരണം, മുറികൾ,...
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരണപ്പെട്ടത്. ആശുപത്രിയിൽ ഇന്ന് രാവിലെ ചികിത്സയ്ക്ക് എത്തിയശേഷം...
മരം മുറിക്കുന്നതിനിടെ ഉയരത്തില്‍ നിന്ന് വീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളി മരിച്ചു. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണന്-സൗമിനി ദമ്പതികളുടെ മകന് ഷിജുവാണ് (43) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീടിനുസമീപം മരം...
അരിക്കൊമ്പന് നിരീക്ഷണം ശക്തമാക്കി കേരള വനംവകുപ്പ്. അരിക്കൊമ്പന് കേരള അതിര്‍ത്തിയില്‍ നിന്ന് നിലവില്‍ 150 കിലോമീറ്റര്‍ അകലെയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. നിലവില്‍ ആനയുടെ കാര്യത്തില്‍ ആശങ്ക വേണ്ട. റേഡിയോ കോളര്‍ വഴിയുള്ള...
കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തു. പത്തനംതിട്ട നാരങ്ങാനത്താണ് ട്രാൻസ്ഫോമറിൽ ചത്ത നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളാണ് പാമ്പിനെ ചത്ത നിലയിൽ കണ്ടത്. kseb transformerനാട്ടുകാർ അറിയിച്ചതിനനുസരിച്ച് റാന്നിയിൽനിന്നും വനംവകുപ്പ്...
ഒരു സംഘം ആളുകൾ തന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന് സൈനികൻ്റെ പരാതി. നൂറ്റിയിരുപതോളം പേർ ചേർന്ന് ഭാര്യയെ മർദ്ദിച്ചുവെന്നാണ് സൈനികൻ്റെ ആരോപണം. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം. എന്നാൽ ആരോപണം ഊതിപ്പെരുപ്പിച്ചതാണെന്നാണ് പൊലീസ് വാദം....
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ കേസെടുത്ത നടപടി മാധ്യമങ്ങൾക്കെതിരെയല്ലെന്ന് മന്ത്രി സജി ചെറിയാൻ. നടപടി എടുത്തത് വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെയാണ്. സർക്കാരിനെ ഇകഴ്ത്തുന്ന സമീപനമാണ് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നത്. പി എം ആർഷോയ്ക്കെതിരെ...
ജനിച്ച ഉടനെ കരയാത്ത കുഞ്ഞിനെ കരയിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കരയാത്ത നവജാതശിശുവിനെ കരിയിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരും നഴ്സുമാരും കുഞ്ഞിന്റെ ശരീരത്തിൽ ഇടിക്കുന്നതും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുഞ്ഞ് കരയുന്നതും കാണാം. നിരവധി പ്രമുഖരടക്കം ഈ...
വടക്കഞ്ചേരി ആയക്കാട്ടിൽ എ ഐ ക്യാമറ തകർത്ത വാഹനം കണ്ടെത്തി. സംഭവത്തിൽ പ്രതിയായ മുഹമ്മദ് പുതുക്കോട് നിന്നും വാടകയ്ക്കെടുത്ത വാഹനമാണ് കണ്ടെത്തിയത്. സംഭവത്തിനുശേഷം മൂന്നാർ പോകും വഴി തകർന്ന ചില്ല് മാറ്റാൻ കോതമംഗലത്ത് വർക്ക്ഷോപ്പിൽ എത്തിച്ച...
മഴക്കൊപ്പം ശക്തമായ കാറ്റും എത്തിയതോടെ തിരുവനന്തപുരം പാങ്ങോട് അപകടം. പാങ്ങോട് ഭരതന്നൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. ഭരതന്നൂർ മാറനാട് സ്വദേശി വേണു രാജന്റെ വീടാണ് തെങ്ങ് വീണ്...
സംസ്ഥാനമാകെ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ജൂൺ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി...
മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം. പി എം ആര്‍ഷോയുടെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് കേസിലെ രണ്ടാം പ്രതിയായ പ്രിന്‍സിപ്പല്‍ മൊഴി നല്കി.മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന്...
വ്യാജ രേഖ ചമയ്ക്കൽ കേസിൽ കെ വിദ്യക്കെതിരെ പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരെങ്കിലും തെറ്റ് ചെയ്താൽ അവരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകില്ല. എസ് ഇ...
മഹാരാജാസ് കോളജിലെ വ്യാജ സർട്ടിഫിക്കറ്റിൽ കെ.എസ്.യുവിന്റെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിൻ. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെതുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും അഗളി പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും എസ്.എഫ്.ഐ മുൻ പ്രവർത്തകയായ...
ഉത്തർപ്രദേശിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയിൽ പശുക്കൾ പട്ടിണികിടന്ന് ചത്തതായി ആരോപണം. കാസ്ഗഞ്ച് ജില്ലയിലെ ഗോശാലക്ക് പുറത്താണ് പത്തോളം പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കൾ കൂട്ടത്തോടെ ചത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിന്റെ...
പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാൻ കേരള സർക്കാരിന്റെ പുതിയ നീക്കം. പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനാണ് സർക്കാർ പദ്ധതി. മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് സർക്കാരിന്റെ നീക്കം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍...
മഹാരാഷ്ട്രയിൽ ടിപ്പു സുൽത്താൻ സ്മാരകം അനധികൃതമായി നിർമിച്ചെന്നാരോപിച്ച് പൊളിച്ചു നീക്കി. പ്രാദേശിക ഹിന്ദുക്കൾ പരാതി നൽകിയതിനെ തുടർന്നാണ് ധുലെ എം.എല്‍.എ ഫറൂഖ് ഷാ അന്‍വര്‍ ബുൾഡോസർ ഉപയോഗിച്ച് സ്മാരകം നശിപ്പിച്ചത്. ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ...
അതിരപ്പിള്ളി വെറ്റിലപ്പാറ അരൂർ മുഴിയിൽ പുഴയിൽ കാണാതായ യുവാവ് മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ അശോക് (35) ന്റെ മൃതദേഹം ലഭിച്ചു. അതിരപ്പിള്ളി അരൂർമുഴിയിൽ വെച്ചാണ് അപകടം ഉണ്ടായത്. അതിരപ്പിള്ളിയിൽ വിനോദയാത്രയ്ക്ക് വന്ന അശോക് കുളിക്കാനിറങ്ങിയതായിരുന്നു. ഫയർഫോഴ്സ്...
വടക്കഞ്ചേരി ആയക്കാട് എഐ ക്യാമറ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട് സ്വദേശി മുഹമ്മദ് എം.എസ് ആണ് പിടിയിലായത്. സംഭവത്തിൽ പങ്കുള്ള രണ്ടു പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു....
ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരൺ സിങ്ങിനെതിരായ പരാതികളിൽ നടപടി ഉണ്ടായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി ഗുസ്തി താരങ്ങള്‍. ഞങ്ങൾ കടന്നു പോകുന്ന മാനസിക സമ്മർദ്ദം എത്രത്തോളം ആണെന്ന്...
ആലുവ യുസി കോളേജിന് സമീപം ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുള്ള കുട്ടി മരിച്ചു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്പിൽ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന...
പാലക്കാട് വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശിയാണ് പിടിയിലായത്. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഉപേക്ഷിച്ച വാഹനത്തിനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ...
യുയുസി ആൾമാറാട്ടവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് വൻ തുക പിഴയിട്ടു. കേരള സർവകലാശാലയാണ് പിഴയൊടുക്കാൻ ആവശ്യപ്പെട്ടത്. 1,55,938 രൂപയാണ് കോളേജിനോട് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സർവകലാശാല സിന്റിക്കേറ്റിന്റേതാണ് തീരുമാനം. ആൾമാറാട്ടം കണ്ടെത്തിയതിലൂടെ സർവ്വകലാശാല തെരെഞ്ഞെടുപ്പ്...
വോട്ടർ പട്ടികയിൽ നിന്ന് 36 കൗൺസിലർമാരെ അയോഗ്യരാക്കി കേരള സർവകലാശാല. നിശ്ചിത പ്രായപരിധി കഴിഞ്ഞവരായതിനാലാണ് ഇവരെ അയോഗ്യരാക്കിയത്. ഇവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ സിൻഡിക്കറ്റ് തീരുമാനമെടുത്തു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്ന ആൾമാറാട്ട തട്ടിപ്പ്...
തിരുവനന്തപുരത്ത് ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ പലരിൽ നിന്നും കോടികൾ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. ബാലരാമപുരം സ്വദേശി ടി സന്തോഷ് കുമാറാണ് തട്ടിപ്പിന്റെ...
ഇടുക്കിയിലെ റേഷന്‍ കടകളില്‍ ചാക്കരിയും മട്ടയരിയുമെത്താത്തതിനെ തുടര്‍ന്ന് വ്യാപാരികളും ഉപഭോക്താക്കളും പ്രതിസന്ധിയിലാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പച്ചരി മാത്രമാണ് റേഷന്‍ കടകളിലെത്തുന്നത്. കൂലിപ്പണിക്കാരെയും കുറഞ്ഞ വരുമാനമുള്ളവരെയുമാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി അന്ന യോജന സ്കീം...
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ട കേസിൽ എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് ഹൈക്കോടതിയെ സമീപിച്ചു. വിശാഖിന്റെ ഹർജിയിൽ നാളെ റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചു. ഒന്നാം പ്രതിയായ മുൻ പ്രിൻസിപ്പൽ ഷൈജു കോടതിയെ സമീപിച്ചതോടെ...
രാജ്യത്ത് പുതിയ മെഡിക്കൽ കോളേജുകള്‍ അനുവദിച്ചപ്പോൾ കേന്ദ്രം കേരളത്തെ അവഗണിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വയനാട്ടിൽ മെഡിക്കൽ കോളേജ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയതായി 50 മെഡിക്കൽ കോളേജുകളും 125 നഴ്സിംഗ് കോളജുകളും അനുവദിച്ചെങ്കിലും കേരളത്തിന്...
അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നല്കിയ ശേഷം മാനസികക്ഷമത കുറവുള്ള പതിനഞ്ചുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ വയോധികന് ജീവപര്യന്തം ശിക്ഷ. പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം...
ദളിത് യുവാവിനെ ഇറക്കിവിട്ട ക്ഷേത്രം താത്ക്കാലികമായി പൂട്ടി തമിഴ്നാട് റവന്യു വകുപ്പ്. കരൂർ ജില്ലയിലെ കടവൂരിനടുത്ത് വീരണംപട്ടിയിലെ ശ്രീ കാളിയമ്മൻ ക്ഷേത്രമാണ് പൂട്ടിയത്. ജൂൺ ഏഴിനാണ് ദളിത് വിഭാഗത്തിൽപെട്ട ഒരാൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന്...
കണ്ണൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി പൊലീസിന് നൽകിയ കൂടുതൽ മൊഴി പുറത്ത്. തീവച്ച എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കൂടുതൽ ബോഗികൾ കത്തിക്കാൻ ശ്രമിച്ചിരുന്നതായാണ് പ്രതി പ്രസൂൺ ജിത് സിക്ദറുടെ മൊഴി. ട്രെയിനിന്റെ 19ാം കോച്ചും കത്തിക്കാൻ...
തെക്കൻ യുക്രൈനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 9 ആയി ഉയർന്നു. 17 സെറ്റിൽമെന്റുകളിലായി 22,273 വീടുകൾ വെള്ളത്തിനടിയിലായതായാണ് റിപ്പോർട്ട്. 243 കുട്ടികൾ ഉൾപ്പെടെ 5800-ലധികം ആളുകളെ ഒഴിപ്പിച്ചതായി...