കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. രാവിലെയോടെയാണ് റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡിൽ പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ ഏഴു മണിയോടെയാണ് കൊച്ചി-ധനുഷ്കോടി ദേശിയ...
നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. ബിജെപി പ്രവർത്തകനായിരുന്ന അദ്ദേഹം ഇന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഎം തിരുവനന്തപുരം...
തിരുവനന്തപുരത്ത് വൻ മോഷണം. വീട്ടിൽ നിന്ന് 100 പവൻ സ്വർണാഭരണം മോഷണം പോയി. തിരുവന്തപുരം മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഫോർട്ട് സ്റ്റേഷൻ പരിധിയിലാണ് സംഭവം....
മധ്യപ്രദേശിലെ ഇൻഡോറിൽ ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി. 12 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി. അതിനിടെ, മുഖ്യപ്രതിയുടെ വീട് വെള്ളിയാഴ്ച പ്രാദേശിക അധികാരികൾ വെള്ളിയാഴ്ച പൊളിച്ചുമാറ്റി. മുഖ്യപ്രതിയും...
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് പിടിയിൽ. പാളയം ജർമ്മൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽ നിന്നാണ് കുരങ്ങിനെ പിടികൂടിയത്. ജൂൺ 13നാണ് മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയത് ചാടിപ്പോയതിന് ശേഷം മാസ്കറ്റ് ഹോട്ടലിനു...
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സംവിധാനങ്ങളോട് സഹകരിക്കാനും ഈ ഘട്ടത്തിൽ വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മലയോര മേഖലകളിലും...
കനത്ത മഴയിലും കാറ്റിലും കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്നും അപ്രതീക്ഷിത അപകടങ്ങളുടെ വാർത്തയാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. അതിനിടയിലാണ് ആലപ്പുഴയിലെ പശുത്തൊഴുത്തിൽ നിന്നുള്ള കാഴ്ചയും നൊമ്പരമാകുന്നത്. കനത്ത മഴയിലും കാറ്റിലും അപ്രതീക്ഷിതമായി പുളിമരം വീണുണ്ടായ അപകടത്തിൽ...
വിദ്യാർത്ഥികളുടെ ഉപരിപഠനം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിനായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഡി.എൽ.ഇ.ഡി., ബി.എഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകൾ അവസാന...
അതിതീവ്ര മഴയുടെ കെടുതികൾ കേരളമാകെ അനുഭവിക്കുകയാണ്. പ്രളയ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കടക്കുമോയെന്ന ആശങ്കകൾ പോലും ചില ജില്ലകളിൽ നിന്നും ഉയർന്നുവന്നിരുന്നു. എന്നാൽ കാലാവസ്ഥ വകുപ്പിൽ നിന്നുള്ള ഏറ്റവും പുതിയ സൂചന കേരളത്തിനാകെ ആശ്വാസമാകുന്നതാണ്. അതിതീവ്രമഴക്ക് ഇന്നത്തോടെ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 477 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട്...
മലപ്പുറം കരുളായി കിണറ്റിങ്ങലില്‍ ഓടുന്ന സ്കൂള്‍ ബസിലേക്ക് സൈക്കിള്‍ ഇടിച്ച് കയറി. വിദ്യാര്‍ത്ഥിക്ക് പരുക്ക്. കരുളായി കെ.എം ഹയര്‍സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്ന ഭൂമിക്കുത്തുള്ള കോട്ടുപ്പറ്റ ആതിഥ്യനാണ് പരുക്കേറ്റത് .ബുധനാഴ്ച വൈകിട്ടാണ് സംഭവം. പാലങ്കര ഭാഗത്ത് നിന്ന്...
ദന്താരോഗ്യം അഥവാ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ടും പല്ലുകളില്‍ കറ ഉണ്ടാകാം. ഇതിനെ തടയാന്‍ ആദ്യം ചെയ്യേണ്ടത് രണ്ട് നേരം...
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയിലെ വികാരി മാറ്റത്തെ സംബന്ധിച്ച് സ്ഥലം മാറ്റം റദ്ദാക്കണമെന്ന ആന്റണി നരിക്കുളത്തിന്റെ ആവശ്യം ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് തള്ളി. സ്ഥലം മാറ്റം നിയമ വിരുദ്ധവും അനുചിതവുമെന്ന് ഫാ.ആന്റണി നരിക്കുളം...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്കും നൂതന സംവിധാനങ്ങളോടെയുള്ള ടാബുകള്‍ വിതരണം ചെയ്തു. സംസ്ഥാനതല വിതരണോദ്ഘാടനം സെക്രട്ടറിയേറ്റില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്...
ഗുജറാത്തിൽ അമുൽ ബ്രാൻഡിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെതിരെ കേസ്. അമുൽ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്നാണ് ആരോപണം. അമുൽ ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള ‘ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ’ നിർമ്മാണ യൂണിറ്റായ...
അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സർട്ടിഫിക്കറ്റ് പോലെയുള്ള...
ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി,ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം ) നാളെ (06.07.2023) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ അവധി...
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും കെ ഫോൺ സൗജന്യ കണക്ഷൻ നടപടികൾ ഇഴയുന്നു. 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ എന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിൽ ഇതുവരെ ഇന്റര്‍നെറ്റ് എത്തിയത് 3100 ഓളം വീടുകളിൽ മാത്രമാണ്. ഡാര്‍ക്ക് കേബിൾ,...
കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. താഴത്ത് ഹൌസിൽ ബഷീർ (50) ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടം. മൃതദേഹം...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-56 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ...
സംസ്ഥാനത്ത് പനിക്കാലത്ത് ആശാവര്‍ക്കര്‍മാര്‍ക്കായി ആശ കരുതല്‍ ഡ്രഗ് കിറ്റുകള്‍ കെ.എം.എസ്.സി.എല്‍ മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍...
ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും മിന്നൽ ചുഴലിയിൽ വ്യാപക നാശം. ചാലക്കുടി കൂടപ്പുഴ മേഖലയിലും ആളൂർ, ഇരിങ്ങാലക്കുട മേഖലയിലുമാണ് മിന്നൽ ചുഴലിയുണ്ടായത്. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി ലൈനുകൾ പൊട്ടിവീണു. തൃശൂരിലെ ആമ്പല്ലൂർ, കല്ലൂർ മേഖലയിൽ ഭൂമിയിൽ നേരിയ...
പാലക്കാട്: സംസ്ഥാനത്ത് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുകയാണ്. പ്ലസ് വൺ കോഴ്സിന് മാനേജ്മെൻ്റ് ക്വാട്ടയിലുള്ള സീറ്റുകൾ മെറിറ്റിൻ്റെ മാത്രം അടിസ്ഥാനത്തിൽ നൽകി മാതൃകയായിരിക്കുകയാണ് പാലക്കാട് ചെർപ്പുളശ്ശേരി ചളവറ ഹയർ സെക്കന്ററി സ്കൂൾ. പല മാനേജ്മെന്റുകളും...
ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവിന്റെ പ്രവൃത്തി മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി ഭരണത്തിൽ ആദിവാസികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. മധ്യപ്രദേശിലെ ബി.ജെ.പി നേതാവിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യം മനുഷ്യരാശിയെ മുഴുവൻ ലജ്ജിപ്പിക്കുന്നതാണ്....
ഏക സിവിൽ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കും. അതേസമയം, ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിലായിരുന്നു എന്ന് കെപിസിസി നേതൃയോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. വിഷയത്തില്‍ പാർട്ടിയിൽ മതിയായ ചർച്ചകളും...
മലയാളികള്‍ക്ക് പൊതുവേ ഇഷ്ടമുള്ള ഒന്നാണ് കരിക്കിന് വെള്ളം. ഒട്ടും മായം കലരാത്ത കരിക്കിന് വെള്ളം ശരീരത്തിനും നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നമുക്കറിയാത്ത ഒരുപാട് ഗുണങ്ങള്‍ കരിക്കിന് വെള്ളത്തിനുണ്ട്. പ്രധാനമായും നമ്മുടെ വണ്ണം കുറയ്ക്കാന്‍ മുന്നില്‍...
രാജ്യത്ത് കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് മലക്കാലത്ത് കൊതുകുകള്‍ പെരുകാന്‍ സാധ്യത ഏറെയാണ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകുകളെ പൂര്‍ണമായി...
എ ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 ജൂൺ മാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര് മരിക്കുകയും...
അസ്വസ്ഥജനകവും ലജ്ജാകരവുമായ വാർത്തയാണ് മധ്യപ്രദേശിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തെരുവിൽ ഇരിക്കുന്ന ഗോത്രവർഗക്കാരനായ യുവാവിന്റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവമാണ് പുറത്തുവന്നത്. ക്രൂരതയുടെ ദൃശ്യങ്ങളടക്കം പുറത്തായിട്ടുണ്ട്. സിധി ജില്ലയിലാണ് സംഭവം. ബി.ജെ.പി നേതാവ് പർവേശ് ശുക്ല...
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ പഠനം തമിഴ്നാട് നടത്തുമെന്ന് മേല്‍നോട്ട സമിതി. സുപ്രീംകോടതിയില്‍ മേല്‍നോട്ട സമിതി സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര സമിതിയെ വച്ചുള്ള സമഗ്ര പരിശോധനയാണ് കോടതി നിര്‍ദേശിച്ചത്....
സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുന്നു. പത്തനംതിട്ട മണിയാർ ഡാമിന്റെ ഷട്ടറുകൾ 200 സെന്റീ മീറ്റർ വരെ ഉയർത്തി വെള്ളം ഒഴുക്കി വിടുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. പമ്പയാറിന്റെയും കക്കാട്ടാറിൻ്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍...
ഇടവേളക്ക് ശേഷം ഇപ്പോൾ ദമ്മാം ജയിലിൽ ഇന്ത്യൻ തടവുകാരുടെ എണ്ണം വർദ്ധിക്കുന്നതായി ഇന്ത്യൻ എംബസി വളൻറിയർമാർ അറിയിച്ചു. നിലവിൽ 400 ന് മുകളിൽ ആളുകളാണ് ദമ്മാമിലെ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നത്. ഇതിൽ 200 ഓളം...
മലയാളം ചലച്ചിത്ര നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ അർഥന ബിനു രംഗത്ത്. വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് അർഥന പറയുന്നു. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടി പോകുന്ന വീഡിയോ...
സംസ്ഥാനത്ത് എഐ ക്യാമറകളുടെ പ്രവര്‍ത്തനം ഒരുമാസം പിന്നിട്ടു.വിശദ വിലയിരുത്തൽ ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.ഒരുമാസം 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.കെൽട്രോൺ പ്രോസസ് ചെയ്തത് 7,41,766 എണ്ണം മാത്രം.20,ലക്ഷത്തിൽ പരം നിയമ ലംഘനങ്ങളിൽ 7 ലക്ഷം...
റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ ബലമായി തടഞ്ഞുനിർത്തി ചുംബിക്കുകയും മർദിക്കുകയും ചെയ്ത മധ്യവയസ്കൻ പിടിയിൽ. എറണാകുളം കുറുപ്പുംപടി പൊലീസാണ് അറുപത്തിമൂന്നുകാരനായ സത്താറിനെ അറസ്റ്റുചെയ്തത്. ഓടമക്കാലിയിൽ ഓട്ടോ ഡ്രൈവറാണ് ഇയാൾ. അതേസമയം, ഇടുക്കിയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിധി...
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നൽകി കാസർകോട് കളക്ടര്‍. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നുണ്ട്. ഇന്ന് ഉച്ചക്ക് നൽകിയ മുന്നറിയിപ്പ് പ്രകാരം അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേർട്ട്...
പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ അപലപിക്കുന്നുവെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ...
കൈക്കൂലി കേസിൽ വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. തൃശ്ശൂർ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ടി അയ്യപ്പനാണ് പിടിയിലായത്. 5000 രൂപയാണ് ഇയാൾ സർക്കാർ സേവനം തേടിയെത്തിയ ഉപഭോക്താവിൽ നിന്ന് കൈക്കൂലി ചോദിച്ച് വാങ്ങിയത്....
സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്കെതിരായി പ്രചരിക്കുന്ന വാർത്തകള്‍ക്ക് മറുപടിയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. വ്യാജ വാര്‍ത്തകള്‍ നല്കി ദുര്‍ബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു ദുഷ്ട...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 372 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ...
കനത്ത മഴ തുടങ്ങിക്കഴിഞ്ഞു. നനഞ്ഞതും വെള്ളം നിറഞ്ഞതുമായ റോഡുകളാവും ഇപ്പോള്‍ ഡ്രൈവര്‍മാര്‍ നേരിടേണ്ടി വരുന്നത്. നനവുള്ള റോഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് പലപ്പോഴും പേടി സ്വപ്നമാണ്. ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്താണ്...
തിരുവനന്തപുരം ശ്രീഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സില്‍ നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്തതിന് വ്യവസായി സ്റ്റാര്‍ ഗ്രൂപ്പ് ഉടമ കുഞ്ഞുമോനെതിരെ പൊലീസ് കേസ്. ഈട് നല്കിയ വസ്തു മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം നടത്തിയായിരുന്നു തട്ടിപ്പ്. തിരുവനന്തപുരത്തു...
മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച്...
കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിനേക്കാള്‍ കഷണ്ടി വരാതെ നോക്കുന്നതാണ് കൂടുതല്‍ നല്ലത്. കഷണ്ടി തടയാന്‍, വരാതിരിയ്ക്കാന്‍ പല വഴികളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് ഒരു പരിധി വരെ കഷണ്ടി തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. കഷണ്ടിയ്ക്കു...
ഇടുക്കി കട്ടപ്പനയിൽ പെൺ സുഹൃത്തിന്റെ പേഴ്സിൽ മയക്കു മരുന്ന് ഒളിപ്പിച്ച്, കേസിൽ കുടുക്കാൻ ശ്രമം. ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെ കട്ടപ്പന എക്സൈസ് അറസ്റ്റ് ചെയ്തു. മേരികുളം സ്വദേശി മഞ്ജുവിനെയാണ് മയക്കു മരുന്ന് കേസിൽ കുടുക്കാൻ...
രാജ്യത്ത് ദിനംപ്രതി തക്കാളി വില കുതിച്ചുയരുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ തക്കാളി വില പിടിച്ചുനിർത്താൻ പെടാപാട് പെടുകയാണ്. അതിനിടയിലാണ് തമിഴ്നാട്ടിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന ആ വാർത്ത എത്തുന്നത്. തക്കാളി വില 100 ഉം കടന്ന് 160...
സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു. കാസർകോട് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച ആയിഷക്ക്...
ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം നാല് ഒഡിഷ സ്വദേശികൾ പിടിയിൽ. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകളിൽ എത്തിയാൽ...
തലസ്ഥാനജില്ലയുടെ ദീര്‍ഘകാല സ്വപ്നമായ കരമന – കളിയിക്കാവിള റോഡ് വികസനം അടുത്ത ഘട്ടത്തിലേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെ വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ 200 കോടി രൂപയുടെ...