ഇതാ സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസ് ബൗളറും മലയാളിയുമായ ടിനു യോഹന്നാന് എത്തുന്നു. ഇന്ന് കോച്ചായി ടിനു സ്ഥാനമേറ്റു. നിലവിലെ പരിശീലകനായിരുന്ന ഡേവ് വാട്മോറിനു പകരക്കാരനായാണ് ടിനു കേരള ടീമിന്റെ പരിശീലകനായി...
കൊവിഡ് 19 വ്യാപനത്താൽ രാജ്യത്ത് മാറ്റിവെക്കപ്പെട്ട 18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന് നടക്കും. മാര്‍ച്ച് മാസം24 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. അതേമാസം 26 നായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്....
ജമ്മുകശ്മീരിൽ കരസേന മൂന്ന് തീവ്രവാദികളെ വധിച്ചു. രജൗരി ജില്ലയിലെ നൗഷേര മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികൾ അതിർത്തി കടക്കാനുള്ള ശ്രമമായിരുന്നെന്ന് കരസേന അറിയിച്ചു. ഇവരുടെ പക്കൽ നിന്നും വൻ...
സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി. പ്രോസിക്യൂഷനും പ്രതിഭാഗവും ചേര്‍ന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തില്‍ വിട്ട പ്രതിയെ അറസ്റ്റ് ചെയ്യാനും പോക്സോ കോടതിയില്‍ ഹാജരാക്കാനും...
സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പ്പനക്കുള്ള ബുക്കിങ് പുനരാരംഭിച്ചു. ആദ്യ 10 മിനിട്ടിനുള്ളില്‍ ഒന്നര ലക്ഷം പേരാണ് ബുക്ക് ചെയ്തത്. ഇന്ന് 4,56000 പേര്‍ക്ക് ടോക്കണ്‍ നല്‍കുന്നത്. രണ്ടു ദിവസത്തെക്കു മദ്യ വിതരണത്തിന് അവധി പ്രഖ്യാപിച്ചതിരുന്നതിനാല്‍ ഓണ്‍ലൈന്‍...
നീതി ആയോഗ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസിന്‍െ്റ ഒരു നില അടച്ചു. ഓഫീസ് അണുവിമുക്തമാക്കുന്നതിനാണ് താല്‍ക്കാലികമായി അടച്ചത്. നീതി ആയോഗിന്െ്റ ഡല്‍ഹിയിലെ ആസ്ഥാന മന്ദിരത്തിന്െ്റ മൂന്നാം നിലയാണ് അടച്ചത്. നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ...
അഞ്ചലില്‍ ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച കൊന്ന കേസില്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ചുമാണ് വീട്ടില്‍ പരിശോധന നടത്തുന്നത്. സൂരജ് രണ്ടു...
കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് മരിച്ചത് ഏഴ് മലയാളികൾ. കണ്ണൂർ സ്വദേശി മൂപ്പൻ മമ്മൂട്ടി (69), തൃശൂർ സ്വദേശി മോഹനൻ(58), അഞ്ചൽ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കർ ചുള്ളിപ്പറമ്പിൽ (52), മൊയ്തീൻകുട്ടി (52),...
മകനോടൊപ്പം സഞ്ചരിക്കവെ ബൈക്കില്‍ നിന്നും തെന്നിവീണ് അമ്മയ്ക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ പാപ്പാല അലവക്കോട് ശ്രീനിലയത്തില്‍ (മേലതില്‍ പുത്തന്‍വീട്ടില്‍) പരേതനായ സുരേന്ദ്രന് നായരുടെ ഭാര്യ ലില്ലികുമാരി (56) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം...
അറബിക്കടലിലെ ന്യൂന മര്‍ദ്ദം തീവ്ര വിഭാഗത്തിലേക്ക് മാറി. നാളെ വൈകിട്ടോടെ ചുഴലിക്കാറ്റാകാനുള്ള സാധ്യതയുള്ളതായും റിപ്പോര്‍ട്ട്.‘നിസര്‍ഗ’ എന്നായിരിക്കും ചുഴലിക്കാറ്റിന്റെ പേര്. കേരളത്തെ ഇത് കാര്യമായി ബാധിക്കാനുള്ള സാധ്യത ഇല്ല. വടക്ക്- പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ജൂണ്‍ 3...
ലോക്ക് ഡൗണില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം വന്നിരിക്കുന്ന സാഹചര്യത്തിലാണ് വെട്ടുകിളിയുടെ ആക്രമണവും രൂക്ഷമായിരിക്കുന്നത്. വയനാട്ടില്‍ കൂട്ടത്തോടെ എത്തിയ വെട്ടുകിളികള്‍ എല്ലാതരത്തിലുള്ള സസ്യങ്ങള്‍ക്കും നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാന്‍ തോട്ടങ്ങളില്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനാണ് കൃഷിവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ രാസകീടനാശിനികളുടെ...
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ലോകത്ത് 6,263,000 ആയി. ഇതുവരെ 373,858 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. 2,846,527 പേര് രോഗമുക്തി നേടിയപ്പോള്‍ 3,042,686 പേര് ചികിത്സയിലാണ്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നപ്പോള്‍ ഇന്ത്യയില്‍...
കരിമണല്‍ ഖനനത്തിനെതിരേ സമരംനടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്ത് സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ കേസ്. കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. സന്ദര്‍ശനത്തിനിടെ സാമൂഹിക അകലം പാലിച്ചില്ല എന്നതാണ് കേസിന് കാരണമെന്ന് സി.ഐ. ടി. മനോജ്...
ചാരവൃത്തിയില്‍ ഉള്‍പ്പെട്ട പാക്ക് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യേഗസ്ഥരോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഹൈക്കമ്മിഷനിലെ വീസാ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അബീദ് ഹുസൈന്, താഹിര്‍ ഖാന്...
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്, മലപ്പുറം എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍...
മദ്യലഹരിയില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് അറസ്റ്റില്‍. തിരൂര്‍ ഏഴൂര്‍ പുളിക്കല്‍ മുഹമ്മദ് ഹാജിയാണ് (70) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇളയമകന് അബൂബക്കര്‍ സിദ്ദിഖിനെ(27) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. തര്‍ക്കത്തിനിടെ മകന്...
മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തലയ്ക്ക് അടിയേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് അറസ്റ്റില്‍. കരമന റ്റി സി 47/1543 നെടിയന്മുടുമ്പില് വീട്ടില്‍ ശശിയുടെ മകന് ശ്യാമാ (36) ണ് മരിച്ചത്. സുഹൃത്ത് വിളപ്പില്‍ശാല കാവിന് പുറം ഒ...
അഞ്ചലില്‍ ഉത്രയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് അമ്മയ്ക്കും സഹോദരിക്കുമുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്.നേരത്തേ അണലിയെ വാങ്ങിയതിന് ഇരുവരും സാക്ഷികളാണെന്നു സൂരജ് പോലീസിനോടു സമ്മതിച്ചു. കൊലപാതക വിവരം സൂരജിന്റെ സഹോദരി ഇന്റര്‍നെറ്റ് കോളിലൂടെ പുരുഷ സുഹൃത്തിനെ...
അര്‍ബുദ രോഗബാധിതനായ ഏഷ്യന്‍ ഗെയിംസ് ബോക്സിങ് സ്വര്‍ണ മെഡല്‍ ജേതാവ് ഡിങ്കോ സിങ്ങിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു.ഒരു ദേശീയ മാധ്യമമാണു ഡിങ്കോയുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. 41 വയസുകാരനായ ഡിങ്കോയെ റേഡിയേഷന്...
ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവും വനിതാ ഗുസ്തി താരവുമായ വിനേഷ് ഫോഗാതിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്നയ്ക്കു ശിപാര്‍ശ ചെയ്തു. റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയാണു വിനേഷിന്റെ പേര് ശിപാര്‍ശ...
ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുമ്പ് മതമേലധ്യക്ഷന്മാര് അടക്കമുള്ളവരുമായി കൂടിയാലോചന. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കു പാസ് നിബന്ധന തുടരും. പൊതുഗതാഗതം പുനരാരംഭിക്കുന്നതില്‍ തീരുമാനം ഉന്നതാധികാര സമിതിയുടെ അഭിപ്രായമറിഞ്ഞ്… എട്ടു മുതല്‍ ലോക്ക്ഡൗണിനു പുറത്തേക്കിറങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ ഇളവുകള്‍...
കോവിഡ് ഭീഷണിയുടെ നിഴലില്‍നിന്നു മോചിതമായിട്ടില്ലെങ്കിലും സംസ്ഥാനത്തു ദീര്‍ഘദൂര ട്രെയലനുകള് ഇന്നു മുതല്‍ ഓടിത്തുടങ്ങും.രാജ്യം ഘട്ടംഘട്ടമായി ലോക്ക്ഡൗണില്നിന്നു പുറത്തുകടക്കുന്ന സാഹചര്യത്തിലാണ് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് അനുമതി നല്‍കിയത്. ഇന്ന് ഓടിത്തുടങ്ങുന്ന ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയില്‍വേ പ്രസിദ്ധീകരിച്ചു. ജനശതാബ്ദി ഉള്‍പ്പെടെയുള്ള...
കോവിഡ് കാലത്ത് അധ്യയനവർഷവും ചരിത്രമാകുകയാണ്. യൂണിഫോമണിഞ്ഞ് ഭാരമേറിയ ബാഗും തൂക്കി സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ഈ വർഷമില്ല. അധ്യാപകർ നേരിട്ട് വരാതെയുള്ള ഫസ്റ്റ് ബെൽ ക്ലാസുകൾ ഇന്ന് രാവിലെ 10ന് തുടങ്ങും.ഓരോ ക്ലാസിലെയും വിവിധ വിഷയങ്ങളുടെ...
കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂൺ എട്ടുമുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ആദ്യഘട്ടത്തിൽ ജൂൺ എട്ടുമുതൽ കണ്ടെയ്ൻമെന്റ് പ്രദേശത്തിന് പുറത്തുള്ള ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സേവനവുമായി ബന്ധപ്പെട്ട മറ്റു...