തിരുവനന്തപുരം നഗരം ചുറ്റുന്ന ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസി. എയര്‍പോര്‍ട്ട് റണ്‍വേയുടെയും എയര്‍ഫോഴ്സ് ഓഫീസ് പരിസരത്തിനടുത്തും ഡബിള്‍ ഡക്കര്‍ ബസിന് മുകളില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ ചിത്രീകരണം...
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ വികസനത്തിനായി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ തയാറാക്കിയ അടുത്ത 5 വർഷത്തേക്കുള്ള സമഗ്ര പദ്ധതികളടങ്ങിയ വികസന രേഖ പ്രകാശനം ചെയ്തു. തീരുവനന്തപുരത്തെ തീരദേശ മേഖലയുടെ വികസനത്തിന് സവിശേഷ ഊന്നൽ...
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളില്‍ നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനനെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
തിരുവനന്തപുരത്ത് ബിയർ പാർലറിൽ നടന്ന ജന്മദിന ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമത്തിൽ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേക്ക് മുറിക്കുന്നത് ആരെന്നതിന്റെ പേരിലായിരുന്നു തർക്കം. ശ്രീകാര്യം...
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത്...
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി കെ കെ ഹർഷീനയുടെ ദുരിതത്തിന് അറുതിയില്ല. അടുത്ത മാസം വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാകും. തുടർ ചികിത്സയിൽ സർക്കാർ ഇടപെടണമെന്നാണ് ഹർഷിനയുടെ ആവശ്യം. കോഴിക്കോട് മെഡിക്കൽ കോളജ്...
ലോക്സഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ദിവസവേതനം പുതുക്കി നിശ്ചയിച്ചു. പ്രിസൈഡിങ് ഓഫീസര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, റിഹേഴ്സല്‍ പരിശീലകര്‍, പോളിങ്സാമഗ്രികള്‍ വിതരണം/ സ്വീകരണം ചെയ്യുന്നവര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവര്‍ക്ക് 600 രൂപയും പുറമേ 250 രൂപ...
സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞ് പവന് 54,440 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6805 രൂപയാണ്. 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇന്നലെ പവന് സ്വര്‍ണത്തിന് 54,520 ലെത്തിയ വില ഇന്ന്...
മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164-ാം നമ്പര്‍ ബൂത്തില്‍ 92 വയസ്സുള്ള മുതിര്‍ന്ന വനിതയുടെ വോട്ട്...
വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്മയിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് വെട്ടേറ്റു. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്....
സംസ്ഥാനത്ത് ഉടനീളം വേനല്‍ മഴ പെയ്യുമെങ്കിലും ചൂടിന് ശമനമുണ്ടാവില്ല. ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 14 ജില്ലകളിലും മിതമായ മഴയാണ് പ്രവചിക്കുന്നത്. ഉയര്‍ന്ന താപനില മുന്നറിയിപ്പുള്ള പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട,...
ജെസ്ന തിരോധാന കേസില്‍ വിശദീകരണവുമായി സിബിഐ കോടതിയിൽ. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ...
തൃശൂര്‍ പൂരത്തിന് ഇത്തവണ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു സ്ത്രീയാണ്. കോഴിക്കോട് മാങ്കാവ് സ്വദേശി അഖില ജിജിത്ത് എന്ന ടെക്നോളജി ആര്‍ക്കിടെക്റ്റ്. ഇതാദ്യമായാണ് തൃശൂര്‍ പൂരത്തിന്റെ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു വനിത...
നവകേരള ബസിൽ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോൺടാക്ട് ക്യാരേജ് പെർമിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. പെർമിറ്റ് മാറ്റം നടത്തിയത് ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണത്തെ തുടർന്ന്. 1.15...
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി...
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ....
പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു....
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും കന്നി വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. തമിഴ്...
മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഹെഡ് നഴ്സ് വിളവൂർക്കൽ ശങ്കരൻ നായർ റോഡ് സായി റാം വീട്ടിൽ വി.ബിജുകുമാറിനെ (51) ഇന്നലെ കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വ ഉച്ചയോടെയാണു ബിജുകുമാർ ലോഡ്ജിൽ...
കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സ്വകാര്യബസ് സ്റ്റാന്‍ഡുകളില്‍ മോട്ടര്‍ വാഹനവകുപ്പ് സ്ക്വാഡ് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു....
ദൂരദര്ശന് ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. ലോഗോയില്‍ മാത്രമാണ് ദൂരദര്ശന്...
വീടിന്റെ മൂന്നാം നിലയിലെ ടെറസിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരോടെയാണ് സംഭവം. വീടിന്റെ...
കനത്ത ചൂടിലും സംസ്ഥാനത്തെ 10 ജില്ലകൾക്ക് മഴ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...
ജോൺ ബ്രിട്ടാസ് എം പി കേരള സർവകലാശാലയിൽ നടത്താനിരുന്ന പ്രഭാഷണം വൈസ് ചാൻസലര്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു പ്രഭാഷണത്തിന്റെ വിഷയം. ഇടത് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി...
വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു. ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങുന്നതിനെത്തി ക്യൂ നില്ക്കുമ്പോള് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ...
പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര് തുടങ്ങി 23- ഇനം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. വിശദമായ കൂടിയാലോചനകള്‍ നടത്തത്തെയാണ് കേന്ദ്രം നിരോധന ഉത്തരവ് പുറപ്പടിവിച്ചത്...
ബലാൽസംഗ കേസിൽ പ്രതിയായ ഇൻസ്പെക്ടർ സൈജു എം വി മരിച്ച നിലയിൽ. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു....
യുഎഇയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സർവീസുകളാണ് റദ്ദാക്കിയത്. യുഎഇയിൽ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് ദുബായ് അന്താരാഷ്ട്ര...
പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടത്തും. നിലവില്‍ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍ ഡെക്കര്‍ ട്രെയിനാണ് കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള...
മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 26 താൽക്കാലിക ജീവനക്കാരെ സർവീസിൽനിന്നു നീക്കുകയും ചെയ്തു. കെഎസ്ആർടിസിയുടെ 60 യൂണിറ്റുകളിൽ ഏപ്രിൽ ഒന്നുമുതൽ 15 വരെ നടത്തിയ...
ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി. അതിരപ്പള്ളിയിലാണ് സംഭവം. ചാലക്കുടി പുഴയിൽ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് ഇതാദ്യമായിട്ടാണ് . നാല് മുതലകുഞ്ഞുങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്....
ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ പറഞ്ഞു. ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25231 ബൂത്തുകളിലായി (ബൂത്തുകള്‍-25177, ഉപബൂത്തുകള്‍-54) 30,238 ബാലറ്റ്...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി ആക്രമിക്കപ്പെട്ട നടിക്ക് നല്കുന്നതിനെതിരായി ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജില്ലാ ജഡ്ജി നിഷേധിച്ച മൊഴിപ്പകര്‍പ്പ്...
തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 44 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 2022- 23 വര്‍ഷത്തില്‍ ഇത് 34,60,000 പേരായിരുന്നു. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍...
ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടാകുകയും റോഡുകൾ തകർന്നതിന്റെയും പശ്ചാത്തലത്തിൽ യുഎഇയിലുള്ളവർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശവുമായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ). എല്ലാവരോടും താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ...
ഭൂമിക്ക് ന്യായവില നിശ്ചയിച്ച ശേഷമുള്ള 37 വർഷത്തിനിടെ വിലകുറച്ചുള്ള ആധാരം രജിസ്ട്രേഷനുകളിലൂടെ സർക്കാരിന് നഷ്ടമായത് സ്റ്റാമ്പ് ഡ്യൂട്ടിയടക്കം 790.7 കോടി രൂപ. 2,58,854 പേരാണ് 1986 – 2023 കാലയളവിൽ ഭൂമിയുടെ വില കുറച്ച് ആധാരം...
യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം അനിമേഷ് പ്രധാന്, ഡോനുരു അനന്യ എന്നിവര്‍ക്കാണ്. ആദ്യ അഞ്ച് റാങ്കില്‍ ഒരു മലയാളി...
ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ്ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ. ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. തുടർനടപടികൾക്ക്...
പതഞ്ജലിയുമായി ബന്ധപ്പെട്ട കേസിൽ യോഗ ഗുരു ബാബാ രാംദേവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി രംഗത്ത്. നിങ്ങൾ നിരപരാധിയല്ലെന്നും, നിരുത്തരവാദപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പതഞ്ജലി ആയുർവേദ കമ്പനിയുടെ ഔഷധ ഉൽപന്നങ്ങളുടെ...
മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം അല്പം മുമ്പാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകാർക്കാണ് കേടുപാടുകൾ സംഭവിച്ചത്. കാറിന്റെ മുകൾ ഭാഗവും സൈഡിലെ...
ഇനി ഒൻപതു ദിവസമാണ് അവശേഷിക്കുന്നത്. ഇന്നേക്ക് പത്താം ദിവസം വോട്ടെടുപ്പാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏറ്റവും തീക്ഷ്ണമായ ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കുകയാണ്. പതിമൂന്ന് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ ഉറപ്പിച്ച് പറയാനാകുന്ന ഒരു...
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി അമ്പതിനാലായിരവും കടന്നു. ഇന്ന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. 54,360 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6795 രൂപയാണ്...
മൈസൂരുവിൽ കാർ സ്കൂട്ടറിലിടിച്ച് മലയാളിവിദ്യാർഥിനിയുൾപ്പെടെ മൂന്നുപേർ മരിച്ചു. തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടിൽ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്. മൈസൂരുവിലെ അമൃത...
പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്. പാലക്കാട് ചൂരിയോട് പാലത്തിന് സമീപം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അട്ടപ്പാടിയില്‍ നിന്നുള്ള യാത്രക്കാരുമായി...
പ്രശസ്ത സംഗീതജ്ഞന് കെ ജി ജയന് അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന് സംഗീതം...
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരപ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇന്ന് മുതൽ ബുധനാഴ്ച വരെ രാത്രി 11.30 വരെ 0.5...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ഭ്രാന്താലയത്തെ മനുഷ്യാലയം ആക്കിയതാണ് ഈ നാട്. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയന് പറഞ്ഞു. നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതോക്കെ കേന്ദ്രം ചെയ്തുവെന്നും...
ഇറാൻ റവല്യൂഷണറി ഗാർഡ്സ് പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതി കൂടി ഉൾപ്പെട്ടിട്ടുള്ളതായി കുടുംബം. തൃശ്ശൂർ സ്വദേശിനി ആൻ ടെസ ജോസഫും ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ ഉണ്ടായിരുന്നതായി പിതാവ് എബ്രഹാം പറഞ്ഞു. എന്നാൽ തന്റെ മകളുടെ...
പൂർണ്ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ചു. കോഴിക്കോട് പുതുപ്പാടി സ്വദേശി ഗിരീഷ് ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനാൽ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ അടിവസ്ത്രം ഉപയോഗിച്ച് കെട്ടിയത്...
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയിരുന്ന വടത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തിൽനിന്നും വടത്തിൽ തട്ടി മനോജ് ഉണ്ണി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വാഹനത്തിന്റെ വേഗത കണ്ട് ഉദ്യോഗസ്ഥര്‍...