ഇന്ന് രാവിലെ പത്തരയ്ക്ക് മകളുടെ വിവാഹം നടക്കാനിരിക്കെയാണ് വര്‍ക്കല കല്ലമ്പലം വടശേരികോണം സ്വദേശി രാജു (61) കൊല്ലപ്പെട്ടത്. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ മുൻകാമുകൻ ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊലയാളികൾ. ജിഷ്ണുവുമായി പ്രണയത്തിലായിരുന്ന ശ്രീലക്ഷ്മി ഈ ബന്ധം ഉപേക്ഷിച്ചാണ്...
ആത്മസമർപ്പണത്തിന്റെ ഓർമ്മ പുതുക്കി ബലി പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങി വിശ്വാസികൾ. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് പെരുന്നാൾ. ഹജ്ജ് തീർഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി...
പെറ്റ് ഷോപ്പുകൾക്ക് നവംബർ ഒന്നുമുതൽ ലൈസൻസ് നിർബന്ധമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. വളർത്തുനായ്ക്കൾക്ക് ലൈസൻസും നായപരിപാലന ചട്ടങ്ങളും നിർബന്ധമാക്കും. എബിസി ചട്ടങ്ങളിൽ മാറ്റംവരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. മൃഗക്ഷേമ ബോർഡ് യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.നിലവിലുള്ള...
അട്ടപ്പാടി പാലൂരിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ ആയിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്.കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം തെറ്റി കുട്ടിയാന എത്തിചേർന്നത്. പിന്നാലെ മണിക്കൂറുകൾ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ...
തിരുവനന്തപുരം വർക്കലയിൽ വിവാഹ തലേന്ന് വധുവിന്റെ വീട്ടിലുണ്ടായ കയ്യാങ്കളിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട...
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെങ്കിലും ഇന്നലത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ല. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും...
കൃഷി വകുപ്പിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി. ഓണത്തിന് വിഷരഹിതമായ പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തയ്യാറാക്കുക ലക്ഷ്യമിട്ടാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പിലാക്കുന്നത്. പച്ചക്കറി ഉല്പാദനത്തില് സമൂഹത്തിലെ...
അട്ടപ്പാടിയിൽ ഡോക്ടർമാർക്ക് കൂട്ട സ്ഥലമാറ്റം. അഗളിയിലെയും കോട്ടത്തറയിലെയും 14 ഡോക്ടർമാരെയാണ് സ്ഥലം മാറ്റിയത്. പകരം ഡോക്ടർമാർ എത്താത്തതിനാൽ ആദിവാസികൾ ഉൾപ്പെടെ രോഗികൾ ദുരിതത്തിലാണ്. അടുത്തയാഴ്ചയോടെ പുതിയ ഡോക്ടർമാർ എത്തുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. നവജാത ശിശുമരണവും...
ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം. നിലവില്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് വേണു. വേണുവിനേക്കാള്‍ സീനിയറായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍...
ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം വന്ന...
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. 43,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5435 രൂപ നൽകണം. ചൊവ്വാഴ്ച മുതല്‍ നാലുദിവസത്തിനിടെ 800 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച മുതൽ വില...
തിരുവനന്തപുരം പാറശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പരശുവയ്ക്കൽ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ പൊലീസിൽ...
സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 15493 ആണ്. വിവിധ ജില്ലകളിലായി 200ഓളം പേരെയാണ് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത്...
ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ദയാവധത്തിന് കൊന്നൊടുക്കും. പടമുഖത്തെ ബീനാ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമില്‍...
ജൂലൈ ഒന്നുമുതല്‍ ഈടാക്കുന്ന വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് ഒരു പൈസ കുറയും. നിലവില്‍ യൂണിറ്റിന് 19 പൈസയാണ് ഈടാക്കുന്നത്. ഇതാണ് 18 പൈസയായി കുറയുക. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് സ്വയം ഈടാക്കുന്ന 10 പൈസയും റെഗുലേറ്ററി...
അവനവൻ കടമ്പ പുരസ്കാരം യുവ നാടക പ്രവർത്തകൻ ഹസിം അമരവിള ഏറ്റുവാങ്ങി. പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാർ പുരസ്കാരം സമ്മാനിച്ചു കാവാലം നാരായണപ്പണിക്കരുടെ സ്മരണയ്ക്കായി കാവാലം സംസ്കൃതി ഏർപ്പെടുത്തിയ അവനവൻ കടമ്പ പുരസ്കാരം യുവനാടക പ്രവർത്തകൻ...
പുതിയ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ആരൊക്കെ ആയിരിക്കുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ചീഫ് സെക്രട്ടറിയെയും പുതിയ സംസ്ഥാന പൊലിസ് മേധാവിയെയും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കും. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. കെ വേണുവിനാണ്...
വ്യജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയിൽ. മുൻ എസ്എഫ്ഐ നേതാവായ അബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ്...
കഴക്കൂട്ടത്ത് യുവതി ബലാംത്സംഗത്തിനു ഇരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. പ്രതിക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് നാല് ദിവസത്തിനകം സമർപ്പിക്കാൻ പൊലീസിനും കമ്മീഷൻ നിർദ്ദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ്...
ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫാ സംഗമം ഇന്ന്. മിനായിൽ രാപ്പാർത്ത തീർഥാടകർ പുലർച്ചെ തന്നെ അറഫ മലയെ ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങി. ഇന്ന് പകൽ മുഴുവൻ തീർഥാടകർ അറഫയിൽ ചെലവഴിക്കും. തമ്പുകളുടെ നഗരമായ മിനയില്‍ നിന്ന്...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ( ചൊവ്വാഴ്ച) ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍,...
എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയ കൊച്ചിയിലെ സ്ഥാപനം പൂട്ടിയ നിലയിൽ.വിസ തട്ടിപ്പ് കേസിൽ പ്രതിയായ നടത്തിപ്പുകാരൻ ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയാണ് ഇയാൾ. നിഖിലിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി...
കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി പ്രിയ വർഗീസ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ എതിർകക്ഷികൾ അപ്പീൽ നൽകിയാൽ തൻ്റെ വാദം കേൾക്കാതെ കോടതി തീരുമാനം എടുക്കരുതെന്നാണ് തടസ്സഹർജിയിൽ...
കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങൾ മാത്രമല്ല സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു. കാടാച്ചിറ സ്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ൽ ലഭിച്ച പരാതി അനുസരിച്ചാണ് അന്വേഷണം....
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര...
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വരുമാന സ്രോതസ്സിൽ പ്രാഥമിക അന്വേഷണം തുടങ്ങി വിജിലൻസ്. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് അന്വേഷിക്കുന്നത്. ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്കൂൾ പ്രിൻസിപ്പലിന് വിജിലന്‍സ് നോട്ടീസ് അയച്ചു. കെ സുധാകരന്റെ മുന്‍...
ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. തീർഥാടകർ തമ്പുകളുടെ നഗരമായ മിനായിലെ തമ്പുകളിൽ എത്തിത്തുടങ്ങി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ഭൂരിഭാഗം പേരും ഇന്ന് രാത്രി മിനായിലേക്ക് നീങ്ങി....
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്. അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്. അസി....
വീടുകളിലേക്ക് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ഊര്‍ജ്ജിതമാക്കി കെ ഫോൺ. ഗാര്‍ഹിക കണക്ഷൻ നൽകുന്നതിനുള്ള സാങ്കേതിക പങ്കാളികളെ കണ്ടെത്താൻ മാനദണ്ഡങ്ങൾ പുറത്തിറക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ നൽകാൻ കെ ഫോൺ ചുമതലപ്പെടുത്തിയത് കേരള വിഷൻ...
സ്വര്‍ണാഭരണങ്ങളിലെ നിര്‍ബന്ധിത എച്ച്യുഐഡി ഹാള്‍മാര്‍ക്കിങ് ജൂലൈ 1 മുതൽ രാജ്യത്തെ എല്ലാ ജ്വല്ലറികൾക്കും ബാധകം. ജ്വല്ലറികൾക്ക് നൽകിയിരുന്ന മൂന്നു മാസത്തെ സാവകാശം ഈ മാസം 30ന് തീരും. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്...
ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക്...
തിരുവനന്തപുരത്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കിരണ്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും. കഴിഞ്ഞദിവസം രാത്രിയില്‍ കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ...
നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിർണായക...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,...
തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ രണ്ടാമത്തെ കടുവയേയും എത്തിച്ചു. നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നാണ് ദുര്‍ഗയെന്ന കടുവയെ ഇന്ന് രാവിലെ പുത്തൂരില്‍ എത്തിച്ചത്. രണ്ടുമാസം മുമ്പ് സുവോളജി പാര്‍ക്കില്‍ എത്തിച്ച വൈഗ എന്ന കടുവ ജീവനക്കാരുമായി...
പത്തനംതിട്ട റാന്നിയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. 12 മണിക്കൂർ നീണ്ട അന്വേഷണത്തിന് ശേഷം റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ഇന്ന് രാവിലെയോടെയാണ് പ്രതി അതുൽ സത്യനെ റാന്നി പൊലീസ്...
അടിസ്ഥാന ശമ്പളം നാല്‍പ്പതിനായിരം രൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജൂലായ് 19 സെക്രട്ടേറിയറ്റ് മാര്‍ച്ച്...
കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാൻഡ്...
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ലക്ഷദ്വപില്‍ നിന്ന് നേരത്തെ ശ്രീലങ്കയിലേക്ക് മത്സ്യം...
ജൂലൈ ഒന്നിന് ശേഷം മലബാറിലെ സീറ്റ് കുറവ് പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ ക്ലാസുകൾ അഞ്ചാം തിയ്യതി തുടങ്ങും. ആദ്യ രണ്ട് അലോട്ട്മെന്റുകളിൽ സീറ്റ് നേടിയ കുട്ടികളെ ഉൾപ്പെടുത്തിയായിരിക്കും ക്ലാസ് ആരംഭിക്കുക....
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം...
പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ രണ്ടാമത്തെ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. 19,545 വിദ്യാർത്ഥികൾക്കാണ് രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത്. ജൂൺ 26, 27 തിയതികളിലാണ് പ്രവേശനം നടക്കുക. നാളെ രാവിലെ 10 മണി മുതൽ...
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം. മലപ്പുറം വണ്ടൂർ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമെന്ന് പരാതി. വണ്ടൂർ ചെട്ടിയാറമ്മലിൽ വീട്ടിൽ വളർത്തുന്ന ഇരുപതോളം മുയലുകളെ തെരുവ് നായകള്‍ കടിച്ചുകൊന്നു. ചെട്ടിയാറമ്മൽ സ്വദേശി രുഗ്മിണി നിവാസിൽ...
മോന്സണ് മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കെ.സുധാകരന്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ കെ.സുധാകരന് സ്ഥലത്തുണ്ടായിരുന്നെന്ന പരാമര്‍ശത്തിനെതിരെയാണ് കോടതിയെ സമീപിക്കുക. ദേശാഭിമാനി പത്രത്തിനെതിരെയും നിയമനടപടി സ്വീകരിക്കാന്‍ തീരുമാനം. അഭിഭാഷകരുമായി വിഷയത്തില്‍ സുധാകരന്...
ഒപ്പം താമസിച്ചിരുന്ന യുവതിയെ അവരുടെ വീട്ടിൽ കയറി യുവാവ് വാൾ ഉപയോഗിച്ച് വെട്ടിക്കൊന്നു. റാന്നി കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി ഇരട്ടപ്പനയ്ക്കൽ രഞ്ജിത (27) ആണ് മരിച്ചത്. യുവതിക്കൊപ്പം താമസിച്ചിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുൽ സത്യനാണ് യുവതിയെ...
സ്കൂളിലും കോളജിലും സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം സിലബസിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇന്റർനെറ്റിന് മുമ്പിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വഴികാട്ടിയാകാൻ ഒരു മാർഗനിർദേശങ്ങളും ഇല്ലാത്ത സാഹചര്യത്തിൽ ഇക്കാര്യം ഗൗരവകരമായി പരിഗണിക്കണം എന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കിൽ പഠനത്തിനായി സർക്കാർ...
വ്യാജ രേഖ ചമച്ച് കരിന്തളം സർക്കാർ കോളജിൽ ജോലി നേടിയ കേസിൽ മുന്‍ എസ്എഫ്ഐ നേതാവായ കെ വിദ്യയെ ഇന്ന് നീലേശ്വരം പൊലീസ് ചോദ്യം ചെയ്യും. ഇന്ന് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു....
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വിദ്യയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അഗളി പൊലീസ്...
പുതിയ കെണിയുമായി വ്യാജന്മാർ. ഇക്കുറി പിങ്ക് വാട്ട്സാപ്പുമായാണ് വ്യാജന്മാർ സജീവമായിരിക്കുന്നത്. ഇക്കുറി പിങ്ക് വാട്ട്സാപ്പുമായാണ് വ്യാജന്മാർ സജീവമായിരിക്കുന്നത്. വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക് വാട്ട്സാപ്പ് ഡൗ്ൺലോഡ് ചെയ്യാനുള്ള ലിങ്ക് ഷെയർ ചെയ്യുന്നത്. തട്ടിപ്പുകാര്‍ ഈ ലിങ്ക്...
യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് വളാഞ്ചേരി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പൊലീസ്...