അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപംകൊണ്ടതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഈ സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. പുതിയ റിപ്പോർട്ട് അനുസരിച്ച് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. തിരുവനന്തപുരം,...
ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇടുക്കി ജില്ലാകലക്ടര്‍ക്കാണ് ദൗത്യസംഘത്തിന്റെ മുഖ്യ ചുമതല. സിപിഎം ജില്ലാ ഘടകത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ...
കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ കൊലക്കേസ് നവംബർ മൂന്നിലേക്ക് മാറ്റിവെച്ചു. നവബർ 3 ന് തന്നെ പ്രാരംഭവാദം ആരംഭിക്കും. കേരളത്തിൽ വിചാരണ നടത്താൻ കഴിയുമോ എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ വാദം നടക്കും. ഗ്രീഷ്മ ഉൾപ്പെടെ മൂന്നു പ്രതികളും...
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 42920 രൂപയിലെത്തി. സ്വര്‍ണം ഗ്രാമിന് 25 രൂപ...
മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു. 74 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. നിലവില്‍ എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ഒരാഴ്ചയായി...
കോട്ടയം കുമാരനെല്ലൂരിൽ നായ വളര്‍ത്തൽ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ കേസിൽ പ്രതി റോബിന് ജോര്‍ജ് അറസ്റ്റില്‍. അഞ്ച് ദിവസത്തെ തെരച്ചിലിനൊടുവിൽ തമിഴ്നാട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പിതാവിനെ ചോദ്യം ചെയ്തിലൂടെയാണ് റോബിന്...
സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാര്‍ സൂചനാപണിമുടക്ക് നടക്കും. രാവിലെ എട്ടു മുതല്‍ നാളെ രാവിലെ എട്ടു മണി വരെയാണ് സമരം. ഒപി ഡ്യൂട്ടിയും ഡോക്ടര്‍മാര്‍ ബഹിഷ്കരിക്കും. സ്റ്റൈപ്പൻഡ് വർധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ...
കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്ന ഒമ്പതു വയസ്സുകാരന് ഉള്‍പ്പെടെ രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. ഇന്നു തന്നെ ഇവര്‍ ആശുപത്രി വിടുമെന്നാണ്...
വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി. കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപി മൊയ്തീന്, സോമൻ, സന്തോഷ്, വിമല്‍കുമാര്‍, മനോജ്...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ, കർണാടക,...
മെഡിക്കൽ ഓഫീസർ നിയമനത്തിലെ കോഴ വിവാദത്തിൽ പരാതി കിട്ടിയിട്ടും പൊലീസിന് കൈമാറാൻ വൈകിപ്പിച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിൻ്റെ നടപടി സംശയത്തിൽ. പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസൻ്റെ സുഹൃത്ത് ബാസിത് ഓഗസ്റ്റ് 17ന് മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി...
ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും...
വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റര്‍ മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കേണ്ടിവരാറുണ്ടല്ലോ? പണിപൂര്‍ത്തിയായതിനു ശേഷം വീട്ടിലേക്ക് മീറ്റര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ ഉപഭോക്താവ് സ്വയം തയ്യാറാക്കിയ കണക്റ്റഡ് ലോഡ് സ്റ്റേറ്റ്മെന്റ് നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ സമര്‍പ്പിക്കണമെന്ന് കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു....
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 840 രൂപയാണ് പവന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക്...
തൃശ്ശൂർ കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ...
ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ്...
മുട്ടിൽ മരം മുറി കേസിൽ പിഴ ഈടാക്കാൻ നടപടികൾ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവർക്കും സ്ഥലം ഉടമകൾക്കും വകുപ്പ് നോട്ടീസ് അയച്ചു. ഇവരിൽ നിന്നു എട്ട് കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യൂ...
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍...
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്സനല്‍ സ്റ്റാഫിന് എതിരായ കൈക്കൂലി ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരും. അതുവരെ നമുക്ക് കാക്കാം- അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേന്ദ്ര ഏജന്‍സി ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്രൈംബ്രാഞ്ച് കാര്യക്ഷമമായി അന്വേഷണം നടത്തുമ്പോള്‍, പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി ഇടപെടുകയായിരുന്നു എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍...
ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം അതിനായി തേടും. ഫാലി എസ് നരിമാന്റെ അഭിപ്രായം നേരത്തെ സർക്കാർ തേടിയിരുന്നു....
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കന്റോണ്‍മെന്റെ പൊലീസ് കേസെടുത്തത്. ഹരിദാസില്‍ നിന്ന് അഖില്‍ മാത്യുവിന്റെ പേരില്‍...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം ഉന്നതരിലേക്കെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന് രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരുമായും അടുപ്പമുണ്ടെന്നും ഇവരിൽ ആർക്കൊക്കെ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പരിശോധിക്കുന്നതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
സിപിഐ സംസ്ഥാന കമ്മിറ്റിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനം. സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമായെന്നും അത് തിരുത്താതെ മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. കേരളീയവും മണ്ഡല സദസ്സും കൊണ്ട് കാര്യമില്ല. രണ്ടാം പിണറായി സർക്കാർ...
ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കാറുടമയുടെ ക്രൂര മർദ്ദനം. പാർക്കിംഗ് ഫുള്ളാണെന്ന് പറഞ്ഞതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ ബെൻസുകാറിൽ വന്നയാളാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നുസംഭവം. ആലുവയിലെ...
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം,...
പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. ഗിരീഷ് കാസറവള്ളിയുടെ നേതൃത്വത്തിലുള്ള 16 അംഗ സെലക്ഷൻ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. കേരള സ്റ്റോറി അടക്കം 22 ചിത്രങ്ങളായിരുന്നു സെലക്ഷൻ കമ്മിറ്റി...
കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേഭാരത് ഇന്ന് ആദ്യ സർവീസ് നടത്തും. രാവിലെ ഏഴ് മണിക്ക് കാസർകോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ 3:05ന് തിരുവനന്തപുരത്തെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം...
കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സിപിഎം ഉന്നതരിലേക്ക്. പ്രതികളുമായി ബന്ധമുള്ള രാഷ്ട്രീയ പ്രമുഖർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. അതേസമയം, പി ആർ അരവിന്ദാക്ഷനെയും ജിൽസിനേയും ഇഡി ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇന്നലെ അറസ്റ്റിലായ...
സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത. ഒന്‍പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, വെള്ളിയാഴ്ച 10 ജില്ലകളിൽ...
സി.പി.ഐ (എം) അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത ഇ.ഡിയുടെ നടപടിയില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് കേന്ദ്ര...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര് അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. അരവിന്ദാക്ഷനെ ഇഡി ഏഴ് ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ, ഇഡി ഓഫീസര്‍മാര്‍ തന്നെ...
കൊല്ലത്ത് സൈനികന്റെ ശരീരത്തില്‍ പിഎഫ്ഐ എന്ന ചാപ്പ കുത്തിയ സംഭവം വ്യാജമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സൈനികന് ഷൈന്‍, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പുറത്ത് പിഎഫ്ഐ എന്നെഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും...
നിപയിൽ ആശങ്ക അകലുന്നതിന്റെ ആശ്വാസത്തിൽ കോഴിക്കോട്. പതിനൊന്നാം ദിവസവും പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമ്പർക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനിൽ കഴിയുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. നിപ പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ...
കോഴിക്കോട് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് പത്തൊന്‍പത് ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അസം സ്വദേശി. വീട്ടമ്മ ആറുവര്‍ഷം മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പര്‍ മുഖേനെയാണ് തട്ടിപ്പ് നടത്തിയത്. പ്രതിയുടെ കുടുതല്‍ വിവരം ലഭിച്ച ശേഷം...
വിദേശ നിർമിത വിദേശമദ്യത്തിന്റെ (എഫ്എംഎഫ്എൽ) വില 12 ശതമാനം വരെ ഉയരും. ബവ്കോ ലാഭവിഹിതം ഉയർത്തിയതാണ് വിലവർദ്ധനയ്ക്ക് കാരണം. കുപ്പിക്ക് 11-12 ശതമാനം വിലവർധനയാണുണ്ടാകുക. ഒക്ടോബർ മൂന്നിന് പുതിയ വില പ്രാബല്യത്തിലാകും. നിലവിൽ 1,800 രൂപ...
കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ബിനു കെ.സി. (50) ഇന്നലെ ഉച്ചയോടെയാണ് ആത്മഹത്യ ചെയ്തത്. കര്‍ണാടക ബാങ്കിന്റെ നിരന്തര ഭീഷണിയെ...
രണ്ടാം കൃഷിയുടെ വിളവെടുപ്പിലും കര്‍ഷകരെ വഞ്ചിച്ച് സർക്കാർ. വിളവെടുത്ത് പത്ത് ദിവസം കഴിഞ്ഞിട്ടും സപ്ലൈകോ നെല്ല് സംഭരിക്കാത്തിനെ തുടര്‍ന്ന് അപ്പർകുട്ടനാട്ടില്‍ പാടവരമ്പത്ത് ഏക്കർ കണക്കിന് നെല്ല് കിടന്ന് നശിക്കുകയാണ്. ചില പാടശേഖരങ്ങളില്‍ കടക്കെണിയില്‍ മുങ്ങിയ കര്‍ഷകര്‍,...
കോട്ടയത്ത് നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതി റോബിന്റെ സങ്കേതത്തിലെത്തിയ രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. കോട്ടയം സ്വദേശികളായ റൊണാൾഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരിൽ...
നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. മുൻപ് അവധി പ്രഖ്യാപിച്ചിരുന്ന 27ന് പ്രവൃത്തിദിവസമായിരിക്കും. 28ന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ച് ബാങ്കുകൾക്കും അവധിയാണ്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും 40 കിലോ മീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ഏഴു...
ഷാരോൺ വധ കേസിൽ ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ മോചിത...
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്നു മുതൽ സർവീസ് തുടങ്ങും. തിരുവനന്തപുരം- കാസർകോട് റൂട്ടിൽ ആലപ്പുഴ വഴിയാണ് സർവീസ്. തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകിട്ട് 4.05ന് വന്ദേഭാരത് എക്സ്പ്രസ് പുറപ്പെടും. മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ നടന്നതായി...
അന്തരിച്ച സിനിമാ സംവിധായകന് കെജി ജോര്‍ജിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് നാലരയ്ക്ക് കൊച്ചിയിലെ രവിപുരം ശ്മശശാനത്തിലാണ് സംസ്കാരം. ഇന്നു രാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് മൂന്ന് മണിവരെ എറണാകുളം ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന്...
സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു. നടൻ പത്മശ്രീ മധുവിനും കർഷകനായ പത്മശ്രീ ചെറുവയൽ കെ രാമനും ആജീവനാന്ത പുരസ്കാരം. കലാ, സാഹിത്യം എന്നീ മേഖലയിൽ പ്രശസ്ത ശില്പി വത്സൻ കൊല്ലേരി, പ്രശസ്ത ഗായിക മച്ചാട്ട്...
ഒക്ടോബർ നാലിന് നിശ്ചയിച്ച വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ മാറ്റം. കപ്പൽ എത്താൻ വൈകുമെന്നതിനാലാണ് തീരുമാനം. കടലിലെ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് കപ്പൽ എത്താൻ വൈകുന്നത്. കപ്പലിന്റെ വേഗത കുറഞ്ഞു. ആദ്യ കപ്പൽ എത്തുന്നത് ഒക്ടോബർ 15-ന് ആയിരിക്കും....
കോട്ടയത്ത് പട്ടികളുടെ സംരക്ഷണയില്‍ കഞ്ചാവ് കച്ചവടം. പരിശോധനയ്ക്കെത്തിയ പൊലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടു. കോട്ടയം കുമരനെല്ലൂര്‍ സ്വദേശി റോബിന് ആണ് പൊലീസുകാര്‍ക്ക് നേരെ നായകളെ അഴിച്ചു വിട്ടത്. പൊലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു....
കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകൾ ഭാഗ്യലക്ഷ്മി (48), അതുൽ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പായസത്തിൽ ഉറക്കഗുളിക കലർത്തി കഴിച്ചതാണെന്നാണ്...
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 11 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് പുരോഗമിക്കുന്നു. മലപ്പുറം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. 250 സിആർപിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊച്ചി ഇഡി...
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതാണെന്ന് കേരളം. സാമ്പത്തിക പരിധിയില്ലാതെ നിർമാണം ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതിയുണ്ടെന്നും സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കണ്ണൂരിലെ...