ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ. ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതിയുള്ളൂ. സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സിൻ്റെ സ്വകാര്യ പ്രാക്ടീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി...
കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭ പുനഃസംഘടന. ഗണേഷ് കുമാറിന് ഗതാഗതവും...
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ ഓരോ തസ്തിക വീതവും 2 സീനിയര്‍...
മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായി ആയിരുന്നു തെരഞ്ഞെടുപ്പ്. ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു യോഗം....
ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്കറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ അസ്കര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു മരിച്ച മുര്‍സീനയുടെ കുടുംബത്തിന്റെ...
ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ് ഉണ്ടാകും. നവംബറില്‍ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച പണം തിരിച്ചുപിടിക്കാനാണ് ജനുവരിയില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്. കെഎസ്ഇബി നേരിട്ട് 10 പൈസ സര്‍ചാര്‍ജ് ചുമത്തി ഉത്തരവിറങ്ങി. നേരത്തെ റെഗുലേറ്ററി...
കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2799 ആയി. കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്...
കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 2024 സീസണില്‍ മില്‍ കൊപ്രയ്ക്ക് ക്വിന്റലിന് 300 രൂപ കൂട്ടി 11,160 രൂപയും (നിലവില്‍ 10,860 രൂപ) ഉണ്ടക്കൊപ്രയ്ക്ക് 250 രൂപ കൂട്ടി 12,000 രൂപയുമാക്കാനാണ് തീരുമാനം....
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഈ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ഇന്ന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 47,120 രൂപയാണ് ഒരു പവന്...
നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച വിവരം...
ഫീസ് സൗജന്യത്തിന്റെ പരിധിയില്‍ വരുന്ന ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജനുവരി 16 മുതല്‍ പ്രത്യേക അദാലത്തുകള്‍. അദാലത്തുകളില്‍ ഭൂവുടമകള്‍ വീണ്ടും അപേക്ഷകള്‍ നല്‍കേണ്ടി വരില്ലെങ്കിലും നേരിട്ട് എത്തേണ്ടി വരും. നിലവില്‍ ഫോം ആറില്‍...
മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നടയടച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് നട അടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും വീണ്ടും നട തുറക്കുക. 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ശബരിമല സന്നിധാനത്ത്...
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും...
തിരുവനന്തപുരം പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ മകന് ശ്രീദേവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്....
ബിപിഎല്‍ കാര്‍ഡ് അനധികൃതമായി ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ, താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍ പി കെയെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ പെരുവളത്തുപറമ്പ്...
പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സനുമോഹൻ കുറ്റക്കാരനെന്ന് കോടതി. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി കണ്ടെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്....
രാജ്യത്തെ അറിയാന്‍ വീണ്ടും ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജനുവരി 14 മുതല്‍ മാര്‍ച്ച് 20 വരെയാണ് രണ്ടാം ഭാരത് ജോഡോ യാത്ര നിശ്ചയിച്ചിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലൂടെ 62,00 കിലോമീറ്ററുകളാവും രാഹുലും സംഘവും സഞ്ചരിക്കുക....
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ച് 47,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. 46,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപ കൂടി 5850 രൂപയായി. ഈ മാസം നാലിന്...
ക്രിസ്മസ് – ന്യൂ ഇയര്‍ അവധി ആഘോഷിക്കാന്‍ മൂന്നാറില്‍ എത്തിയ സഞ്ചാരികളെ വിറപ്പിച്ച് അതിശൈത്യം. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ നാല് ഇന്നലെ രേഖപ്പെടുത്തി. ചെണ്ടുവര, തെന്മല, കുണ്ടള,ചിറ്റുവര എന്നിവിടങ്ങളിലാണ് ഇന്നലെ നാല് ഡിഗ്രി സെല്‍ഷ്യസ്...
മിഞ്ചിപദവിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതിയിൽ കേന്ദ്ര, സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേന്ദ്ര സംഘം നാളെ കാസർഗോഡ്...
ശബരിമല മണ്ഡലപൂജ ഇന്ന്. രാവിലെ 10.30നും 11.30നും മദ്ധ്യേയുള്ള മീനം രാശി ശുഭ മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടക്കുക. 11ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 15നാണ് മകരവിളക്ക്. മണ്ഡലകാലം...
തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത – സജി ദമ്പതികളുടെ മകൻ ശ്രീദേവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 36 ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം....
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശബരിമലയിലെ നടവരവില്‍ 18 കോടിയുടെ കുറവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയാണ്. ഡിസംബര്‍ 25...
തൃശൂരില്‍ കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം, 15,000 കുപ്പി പിടിച്ചെടുത്തുവെള്ളാഞ്ചിറയില് വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. റെയ്ഡില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി മുന്‍ പഞ്ചായത്തംഗവും...
കോവിഡിൽ കേരളത്തിന് ആശ്വാസം. കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം കർണാടകയിൽ കോവിഡ് കേസുകൾ...
ക്രിസ്മസ് വിപണിയിൽ സ്വർണവില വീണ്ടും ഉയർന്നു. ഡിസംബർ 18 മുതൽ സ്വർണവില ഉയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,720 രൂപയാണ്....
നെയ്യാറ്റിന്‍കരയില്‍ താല്‍ക്കാലിക നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തു. അനധികൃതമായി നടപ്പാലം നിര്‍മിച്ചതിനാണ് പൂവാര്‍ പോലീസ് കേസെടുത്തത്. നെയ്യാറ്റിന്‍കരയിലെ തിരുപുറം പഞ്ചായത്തിലെ പുറുത്തിവിളയില്‍ ക്രിസ്മസ് ഫെസ്റ്റിനായി നിമ്മിച്ചതായിരുന്നു നടപ്പാലം. നട്ടെല്ലിന് പരിക്കേറ്റ കാഞ്ഞിരംകുളം സ്വദേശിനി ലൈലയെ...
സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍ നടപ്പിലായേക്കും. മൂന്നംഗ പ്രത്യേക സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. വില വര്‍ധിപ്പിക്കാനുള്ള സമിതി നിര്‍ദേശം നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കൂടുതല്‍ സാധനങ്ങള്‍ സബ്സിഡി പരിധിയില്‍...
മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ച് കൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് 10.30നും 11.30ന് ഇടയില്‍ നടക്കും. മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെടുന്നത്....
തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറത്ത് താത്കാലിക പാലം തകർന്ന് 15 ഓളം പേർക്ക് പരിക്കേറ്റു. ക്രിസ്മസ് ആഘോഷത്തിനായി കെട്ടിയ താത്കാലിക പാലമാണ് തകർന്നത്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറുത്തിവിള ബൈപാസ് ജങ്ഷനിൽ...
ശബരിമലയിൽ മണ്ഡല പൂജ നാളെ. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. വൈകിട്ട് 6.30 നാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന. ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ നിന്നും രാവിലെ 11 മണിക്ക്...
ഒരു മാസത്തിന് ശേഷം റോബിന് ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂര്‍ക്കാണ് സര്‍വീസ്. പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. എന്നാല്‍ മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞു. രേഖകള്‍...
ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി. അവധി ദിനത്തിൽ ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്പെഷ്യൽ സെറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്ന ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ...
പാലക്കാട് കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. കോൺഗ്രസ് പ്രവർത്തകരായ റെനിൽ (40), വിനീഷ് (43), സുഹൃത്തുക്കളായ അമൽ (25), സുജിത്ത് (33) എന്നിവർക്കാർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ...
കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി ആശുപത്രിയില്‍ മരിച്ചു. വാഴക്കുളം ചെമ്പറക്കി നാലു സെന്റ്കോളനി പാറക്കാട്ടുമോളം വീട്ടില്‍ അനുമോളെയാണ് (26) ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ഏഴിപ്രം കൈപ്പൂരിക്കര മുല്ലപ്പള്ളിത്തടം വീട്ടില്‍ രജീഷിനെ (31) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച...
ശബരിമലയിൽ നാളെ നടക്കുന്ന തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പൂജാ സമയക്രമത്തിൽ മാറ്റം ഉള്ള സാഹചര്യത്തിൽ ഭക്തരെ നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കടത്തിവിടുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഡിസംബർ 26...
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 128 കോവിഡ് കേസും ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ 334 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ...
നവകേരള സദസ്സിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള...
ശബരിമലയിൽ വൻ തിരക്ക് തുടരുകയാണ്. അതിനിടെ ഇന്നലെ ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ പുത്തൻ റെക്കോർഡിട്ടു. ഇന്നലെ 1,009,69 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇത്തവണ ആദ്യമായാണ് തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. പുല്ലുമേട് കാനന...
ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 98-മത് ദേശീയ സമ്മേളനം ഈ മാസം 26,27,28 തീയതികളിൽ തലസ്ഥാനത്ത് വെച്ച് നടക്കും. 98 മത് ഐ എം എ...
സംസ്ഥാന മന്ത്രിസഭ മുഖംമിനിക്കുമ്പോള്‍ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വകുപ്പുകള്‍ സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാകും ലഭിക്കുക. രണ്ടാം...
കേരള ഫുട്ബോൾ ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന ടിഎ ജാഫർ അന്തരിച്ചു. 79 വയസായിരുന്നു. സെറിബ്രൽ ഹെമറേജ് സംഭവിച്ചതിനെ തുടർന്ന് മൂന്നുമാസത്തോളമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. 1973ൽ സന്തോഷ്...
മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്മസ് ആഘോഷിക്കാനെത്തിയ യുവാക്കളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ എഎസ്ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ...
സ്നേഹത്തിന്റെയും സമാധാനത്തിന്രെയും ശാന്തിയുടേയും സന്ദേശം ഉൾക്കൊണ്ട് ഇന്ന് ക്രിസ്മസ്. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ തുടരുന്നു. ലോകമെങ്ങുമുള്ള വിശ്വാസികൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ബിജെപി...
കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനം എല്‍ഡിഎഫ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതിയാണ് ഗണേഷ് കുമാര്‍. കോടതിയില്‍ കേസ് നടക്കുന്ന ഗണേഷിനെ...
രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബോഡിയെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ‘ഡബ്ല്യുഎഫ്ഐയുടെ ഭരണഘടന വ്യവസ്ഥകൾ പാലിക്കാതെയാണ്...
ആക്രി സാധനം തരംതിരിക്കുന്നതിനിടെ സ്ഫോടനം. കതിരൂര്‍ പാട്യം മൂഴിവയലിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. അസം സ്വദേശിക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അസം സ്വദേശിയായ സെയ്ദ് അലി(48)യുടെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല....
സബ്സിഡി ഉത്പന്നങ്ങൾ എത്തിതുടങ്ങിയതായി സപ്ലൈകോ അറിയിച്ചു. 11 സബ്സിഡി ഇനങ്ങളാണ് എത്തിയതായി സപ്ലൈകോ അറിയിച്ചിരിക്കുന്നത്. സാധനങ്ങൾ എത്തിക്കുന്ന കരാറുകാർക്ക് കുടിശിക കൊടുത്തതോടെയാണ് ലോഡ് എത്തിച്ചത്. ഇന്നുമുതൽ പൂർണതോതിൽ വില്പന നടക്കുമെന്നും സപ്ലൈകോ അറിയിച്ചു. സപ്ലൈകോയിൽ സബ്സിഡി...
മുന്നണി ധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജി വെച്ചതായും, പകരം പുതിയ മന്ത്രിമാര്‍ ഡിസംബര്‍ 29 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് രണ്ടു ഘടകകക്ഷി...
കെപിസിസി മാർച്ചിനെതിരായ പോലീസ് നടപടിയ്ക്കെതിരെ സ്പീക്കർക്ക് നോട്ടീസ്. എ.പി. അനിൽകുമാർ ആണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരെയാണ് നോട്ടീസ്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലേക്ക് ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിച്ചത്...