നീറ്റ് പിജി കൗണിസിലിങ് ബുധനാഴ്ച മുതല്‍ ആരംഭിക്കും. കൗണ്‍സിലിങ് അനുവദിച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. എത്രയും പെട്ടന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ്...
ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് അതിവേഗം പടരുന്നു. 750 ലധികം ഡോക്ടർമാർ കോവിഡ് ബാധിതരായതോടെ പല ആശുപത്രികളും ഒപി പരിശോധന നിർത്തി വച്ചു. പത്ത് സർക്കാർ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ച്ചയ്ക്കിടെ കോവിഡ്...
നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായ നടൻ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന സംവിധാനയകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ജാമ്യമില്ലാ കുറ്റം ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് എസ് പി...
കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്. കോന്നി പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി(45) ഭാര്യ റീന(44) മകന് റയാന്(എട്ട്) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റീനയുടെയും...
സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള താരിഫ് വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫര്‍. ഇപ്പോള്‍, മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് മാറുകയാണെങ്കില്‍ 5ജിബി അധിക ഡാറ്റ 30 ദിവസത്തേക്ക് നല്‍കുന്നതാണ്...
നടിയെ ആക്രമിച്ച കേസിൽ കോടതി നിർദ്ദേശം അനുസരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസിൽ സത്യസന്ധമായ അന്വേഷണം നടത്തും. സംവിധായകന്റെയടക്കം വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയിൽ വരുമെന്നും അന്വേഷണ മേൽന്നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് മേധാവി...
സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്നാട്...
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇന്ന് 20,181 പേര്‍ക്കാണ് തലസ്ഥാന നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഡല്‍ഹിയില്‍ 11,869 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഏഴ്...
സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന് ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്....
കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സര്‍വീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും കെഎസ്ആര്‍ടിസി തുടങ്ങാനിരിക്കുന്ന സര്‍വീസാണ് ഗ്രാമവണ്ടി. സംസ്ഥാന ബജറ്റില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു....
രാജ്യത്ത് കോവിഡ് വാക്സിനേഷന് 150 കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചുദിവസത്തിനിടെ 1.5 കോടി കുട്ടികളാണ് വാക്സിന് സ്വീകരിച്ചത്. പ്രായപൂര്‍ത്തിയായവരില്‍ 90 ശതമാനം പേരും ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. പശ്ചിമ ബംഗാളില്‍...
മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത കേസിൽ പിടിയിലായ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിൽ. നീതുവിനെയും കുട്ടിയെ മർദ്ദിച്ചതിനും പണം തട്ടിയതിനുമാണ് പൊലീസ് കേസെടുത്തത്. വഞ്ചനാ കുറ്റവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്...
കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ ഓക്സിജൻ ലഭ്യതയും...
സർക്കാർ ആശുപത്രികളിലെ സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിമുക്തഭടൻമാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കുകയുളളൂവെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെയും അമ്മയെയും മന്ത്രി സന്ദർശിച്ചു. സന്ദർശിച്ച കാര്യം മന്ത്രി ഫെയ്സ്ബുക്ക്...
സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്ന് ദിവസം ട്രഷറി ഓൺലൈൻ സേവനങ്ങൾ മുടങ്ങും. ട്രഷറി സെർവറിൽ ഒന്ന്, രണ്ട് തീയതികളിൽ നടത്തിയ അറ്റകുറ്റപ്പണികളുടെ തുടർച്ചയായുള്ള പ്രവർത്തനങ്ങളാണ് ഈ ദിവസങ്ങളിൽ നടക്കുക. നാളെ വൈകീട്ട്...
മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജനുവരി 16ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ...
സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കൊവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 18 വയസിന് മുകളിലുള്ള 81 ശതമാനം പേർക്ക് (2,14,87,515). രണ്ട്...
വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കൈക്കൂലി പിടിച്ചെടുത്ത സംഭവത്തിൽ ആറ് ആർടിഒ ഉദ്യാഗസ്ഥർക്ക് സസ്പെൻഷൻ. പരിശോധയിൽ 67,000 രൂപ പിടിച്ചെടുത്തിരുന്നു. കൈക്കൂലിയായി പഴങ്ങളും പച്ചക്കറികളും ഉദ്യോഗസ്ഥർ സ്വീകരിക്കാറുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി....
സിൽവർ ലൈൻ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമെന്ന് ഹർജിക്കാർ ആരോപിച്ചു. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്ന നാല് ഭൂവുടമകളാണ്...
മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ആണോ എന്ന് സംശയമെന്ന് മന്ത്രി വി എന്‍ വാസവന്. ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒറ്റനോട്ടത്തില്‍ അവര്‍ ഡോക്ടര്‍ അല്ല എന്ന് സംശയം...
കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നല്കിയ ഇടക്കാല ഉത്തരവിലാണ് ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന്...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 26,358 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 87,505 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 5,331 പേര് രോഗമുക്തി...
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും എന്നാവർത്തിച്ച് തമിഴ്നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആർ എൻ രവി സഭയിൽ നടത്തിയ പ്രസംഗത്തിലാണ് ജലനിരപ്പ് ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന്...
സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം,...
സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സർവ്വേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍ത്താലും പദ്ധതി...
കോഴിക്കോട് വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് ബിച്ചില്‍ വച്ച് ഒരാള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്ഷന് പിന്‍വലിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് നടപടി. എന്നാല്‍ ശിവശങ്കറിന്റെ തസ്തിക സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍...
ഒമൈക്രോണ്‍ ബാധിച്ചു ചികിത്സയിലായിരുന്ന 85 വയസ്സുകാരന് രോഗ മുക്തി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശിയാണ് രോഗമുക്തനായത്. ഡിസംബര്‍ 28നാണ് ആര്‍ടിപിസിആര്‍ പരിശോധന ഫലം പോസിറ്റീവ് ആവുകയും, ഒമൈക്രോണ്‍ പോസിറ്റീവ് ആവുകയും ചെയ്തത്. മകനും...
കെ റയിലിൽ 3 ജില്ലകളിലെ സാമൂഹികാഘാത പഠനത്തിനായി വിജ്ഞാപനം ഇറങ്ങി. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് വിജ്ഞാപനം ഇറങ്ങിയത്. കാസർഗോഡ് ജില്ലയിൽ കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകളിലെ പ്രദേശങ്ങളിലാണ് വിജ്ഞാപനം ഇറങ്ങിയത്. എറണാകുളത്ത് ആലുവ, കണയന്നൂർ, കുന്നത്തുനാട്,...
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. മഹാരാഷ്ട്രയിലും ബംഗാളിലും കോവിഡ് കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 18,466 പേര്‍ക്കാണ് വൈറസ് ബാധ. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 66,308 ആയി. ഇന്ന് മാത്രം 20...
മകരവിളക്കിന് മൂന്ന് ദിവസം മുൻപ് എത്തുന്നവരെ സന്നിധാനത്ത് തുടരാനാൻ അനുവദിക്കും. 12 മണിക്കൂറിൽ കൂടുതൽ തുടരാൻ അനുവദിക്കില്ലെന്ന പൊലീസ് നിലപാട് സർക്കാർ തള്ളി. മൂന്ന് വർഷത്തിന് ശേഷം പമ്പ ഹിൽ ടോപ്പിൽ മകരവിളക്ക് ദർശനത്തിനുംഅനുമതി നൽകി....
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികള്‍ക്ക് രണ്ടാം ദിനം കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 16,625 ഡോസ് വാക്സിന് നല്കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കിയത്....
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. അരുവിക്കര വഴയിലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ ബിനീഷ് (16) സ്റ്റെഫിന് (16)മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. മൂവരും പ്ലസ് വണ്‍...
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ജീവനക്കാർക്കും പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി. കണ്ടേയിന്മെന്റ് സോണുകളിൽ ഉള്ളവർ ഓഫീസുകളിൽ എത്തേണ്ടതില്ലെന്നതടക്കമുള്ള അറിയിപ്പാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. അണ്ടർ സെക്രട്ടറിക്ക് താഴെയുള്ള ഉദ്യോഗസ്ഥർക്ക് 50...
തൃശൂർ അഴീക്കോട് അഴിമുഖത്തിന് സമീപം മുനമ്പം പള്ളിപ്പുറം മിനി ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സും അഴീക്കോട് തീരദേശ പൊലീസും നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് തീപിടുത്തമുണ്ടായത്.മാല്യങ്കര പാലത്തിന് സമീപം കെട്ടിയിട്ടിരുന്ന...
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി പ്രതി ദിലീപ് രംഗത്ത്. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്ന് ദിലീപ് ആരോപിക്കുന്നു. കോടതിയിലെ കേസ് അട്ടിമറിക്കാൻ ആണ് അഭിമുഖം വഴി ശ്രമിക്കുന്നത്. പരാതിക്ക് പിന്നിൽ അന്വേഷണ...
എണ്ണയിട്ട യന്ത്രത്തെപ്പോലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ നിലവിലെ എല്ലാ പ്രതിസന്ധികളും മറികടന്ന് മുന്നോട്ട് പോകാന്‍ കഴിയുമെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റോഡുകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി...
ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തയാള ചവിട്ടിയെ സംഭവത്തിൽ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെൻഡ് ചെയ്തു. ഇൻ്റലിജൻസ് എഡിജിപിയാണ് പ്രമോദിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. യാത്രക്കാരനോട് എ.എസ്.ഐ എംസി പ്രമോദ് അതിക്രൂരമായി പെരുമാറിയെന്ന് പ്രാഥമിക...
രാജ്യത്ത് കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷന് തുടക്കമായി. ആദ്യ ദിവസം വാക്സീൻ സ്വീകരിച്ചത് മുപ്പത് ലക്ഷത്തോളം കൗമാരക്കാർ. കൊവിൻ പോർട്ടൽ വഴി നാല്പത്തി നാല് ലക്ഷത്തിലധികം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ രാജ്യത്ത് പ്രതിദിന കൊവിഡ്...
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി മുഖ്യമന്ത്രിക്ക് കത്തെഴുതി. കേസിലെ പ്രതിയായ നടന് ദിലീപിന്റെ സുഹൃത്ത് കൂടിയായ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം അന്വേഷിക്കണമെന്നാണ്...
രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സുപ്രീം കോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറുന്നു. രണ്ടാഴ്ചത്തേക്ക് പരമോന്നത കോടതിയുടെ പ്രവർത്തനങ്ങൾ വെർച്വലായിരിക്കും. ഒരിടവേളയ്ക്ക് ശേഷം സുപ്രീം കോടതിയുടെ പ്രവർത്തനം സാധാരണ നിലയിലായിരുന്നു. അതിനിടെയാണ് ഒമൈക്രോൺ...
ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില (Water Price) കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അപ്പില്‍ നല്‍കുമെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ്...
രാജ്യത്ത് ആശങ്കയായി കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 11,877 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,069 പേര്‍ക്ക് രോഗ മുക്തി. ഒന്‍പത് പേര് മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 42,024 ആയി. മഹാരാഷ്ട്രയില്‍...
സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല. നിലവിലുള്ള നിയന്ത്രണങ്ങൾ ഇന്ന് രാത്രിയോടെ അവസാനിക്കും. പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയത്. ഒമൈക്രോൺ വ്യാപന ഭീതി കണക്കിലെടുത്താണ് ഡിസംബർ 30 മുതൽ ജനുവരി രണ്ട്...
സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5...
സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സീനേഷന് തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷമാണ് ആക്ഷന്‍ പ്ലാന്‍...
പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. ഡിസംബർ 31 ന് സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 70.55 കോടിയായിരുന്നു. ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരം പവർ...
സംസ്ഥാനത്തെ അരിവില പിടിച്ചു നിര്‍ത്തുന്നതിന് സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പ് നടപടി പ്രഖ്യാപിച്ചു. റേഷന്‍കടകള്‍ വഴിയുള്ള പച്ചരിവിഹിതം അന്‍പത് ശതമാനമായി ഉയര്‍ത്തി. പൊതുജനങ്ങള്‍ക്ക് താത്പര്യമുള്ള ആന്ധ്ര അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കുമെന്നും,പത്ത് കിലോ അരി വീതം പൊതുവിഭാഗത്തിന്...
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് 9,170 പേര്‍ക്കാണ് രോഗബാധ. 7 പേര് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 32,225 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയില്‍ ഇന്ന് ആറ് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ...
കൊല്ലം കടയ്ക്കലില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഏഴുവയസുകാരനായ മകന്റെ കണ്മുന്നില് വെച്ചാണ് ക്രൂരകൃത്യം നടന്നത്. കോട്ടപ്പുറം ലതാമന്ദിരത്തില്‍ ജിന്‍സിയാണ് കൊല്ലപ്പെട്ടത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ...