സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗതാഗത വകുപ്പ് പിന്നോട്ട് പോയി. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ഉയർത്താനുമായിരുന്നു...
കേരളത്തില്‍ 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂര്‍...
കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച...
ഇന്ധനവില കുതിച്ചുയരുന്നത് തുടരവേ, സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെട്രോള്‍, ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം നല്കുന്ന നികുതിവിഹിതം കുറവാണ്. ഈ പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍ നികുതി...
കോഴിക്കോട് ഫോട്ടോ ഷൂട്ടിനിടെ നവവരന് പുഴയില്‍ മുങ്ങിമരിച്ചു. പാലേരി സ്വദേശി റെജിലാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുറ്റിയാടി ജാനകിക്കാട് പുഴയിലാണ് സംഭവം. മാര്‍ച്ച് 14നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിന്...
കെ. റെയില്‍ സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ടാല്‍ വായ്പയ്ക്ക് ഈടായി ഭൂമി സ്വീകരിക്കില്ലെന്ന നിലപാട് സഹകരണ ബാങ്കുകള്‍ക്ക് ഇല്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്. സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കാത്ത...
രണ്ടാം ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ ലോഗോ, മാസ്കോട്ട്, ജേഴ്സി എന്നിവയുടെ പ്രകാശനം ബംഗലൂരുവില്‍ നടന്നു. ശ്രീ കാണ്ഠീരവ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് ലോഗോയും മാസ്കോട്ടും പ്രകാശനം ചെയ്തു....
ശ്രീലങ്കയിൽ പ്രധാനമന്ത്രി ഒഴികെ ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി വിളിച്ച മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപനം. പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ പ്രസിഡന്റ് ഗോട്ടബയ രജപക്സെയുമായി കൂടിക്കാഴ്ച നടത്തി....
കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് എതിരായ ഹർജിയിൽ ഗവർണർക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. സർവകലാശാലയുടെ ചാൻസിലർ എന്ന നിലയിലാണ് നോട്ടീസ്. ഹർജിയിൽ ഒന്നാം എതിർകക്ഷിയാണ് ഗവർണർ. ഗവർണറെ കൂടാതെ സംസ്ഥാന...
പുതിയതായി തെരഞ്ഞെടുത്ത രാജ്യസഭ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.കേരളത്തില്‍ നിന്ന് സിപിഎം പ്രതിനിധി എ എ റഹീം, സിപിഐ അംഗം പി സന്തോഷ് കുമാര്‍, കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. പി സന്തോഷ് കുമാര്‍...
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉപയോഗിച്ചിരുന്ന ബെന്‍സ് കാര്‍ ഇനി വ്യവസായി എംഎ യൂസഫലിക്ക് സ്വന്തം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനായിരുന്ന ഉത്രാടം തിരുനാള്‍ വര്‍ഷങ്ങളോളം ഉപയോഗിച്ച കാന്‍ 42 എന്ന ബെന്‍സ് കാറാണ്...
കോഴിക്കോട് മാവൂർ റോഡിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്ത് താമരശേരി റോമൻ കത്തോലിക്കാ രൂപത വാങ്ങിയ ഭൂമി, സ്ഥലത്തിന്റെ യഥാർത്ഥ ഉടമയായ, ഉമാദേവി നമ്പ്യാർക്ക് മടക്കി നൽകാൻ സുപ്രീം കോടതി വിധി. ഉമാദേവി സഹോദരി റാണി...
കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് തമിഴ്നാട്. പൊതുസ്ഥലങ്ങളിൽ ഇന്നുമുതൽ വാക്സിനേഷൻ നിർബന്ധമല്ല. അതേസമയം മാസ്ക്, സാമൂഹിക അകലം തുടങ്ങിയ സുക്ഷാമുൻകരുതലുകൾ തുടരണമെന്നാണ് നിർദേശം. 2021ൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച...
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി പുനര്‍ നിയമിച്ച നടപടിക്കെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി. ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചാണ്...
രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 44 പൈസയാണ് വർധിച്ചത്. ഡീസൽ വിലയിലും ലിറ്ററിന് 42 പൈസ കൂടി. 15 ദിവസത്തിനിടെ 9.15 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 8.81രൂപയാണ് 15 ദിവസത്തിനിടെ...
കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. വയനാട് പുതുപ്പാടി മട്ടിക്കുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മട്ടിക്കുന്ന് ബസ്റ്റോപ്പിലും പരിസരത്തെ കടകളിലും പോസ്റ്ററുകളും നോട്ടീസും പതിച്ചാണ് മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിച്ചത്. കേരളത്തെ കെ...
നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കുന്നതിനെതിരെ അമ്പൂരിയിൽ നാളെ ഹർത്താൽ. അമ്പൂരി ആക്ഷൻ കൗൺസിലാണ് ഹർത്താൽ നടത്തുക. കരട് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനും നീക്കമുണ്ട്. സംരക്ഷിതമേഖലയാകുന്നതോടെ കരപ്പയാറിന് അപ്പുറത്തെ ആദിവാസി സെറ്റിൽമെന്റുകൾ...
സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തി. എറണാകുളം, ആലപുഴ ,പത്തനംതിട്ട ജില്ലകളിൽ പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം, ഇക്കാര്യം റവന്യൂ വകുപ്പിനെ അറിയിച്ചു, സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി...
കേരളത്തിൽ ഇന്നു മുതൽ റംസാൻ വ്രതാരംഭം. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് വ്രതാരംഭത്തിന് തുടക്കമായത്. ഇനി ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മവിശുദ്ധിയുടെ നാളുകളാണ്. ശഅബാൻ 29 ആയ ഇന്നലെ മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാരും...
മൂവാറ്റുപുഴയിൽ അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥർ. ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് മാത്യു കുഴൽനാടൻ എംഎൽഎയും നാട്ടുകാരും ചേർന്ന് പൂട്ട് പൊളിച്ച് കുട്ടികളെ വീടിനുള്ളിലാക്കി. ഹൃദ്രോഗിയായ...
രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ പെട്രോൾ വില 115 രൂപ കടന്നു. കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 113.0 രൂപയും ഡീസലിന് 99.86...
മലപ്പുറം മഞ്ചേരിയിൽ നഗരസഭാ കൗൺസിലർ അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ് നാട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി...
കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ്സിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ തുടരന്വേഷണത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ...
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 38,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും...
കേരള എഞ്ചിനിയറിങ്-ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴി. എന്നാല്‍ ഈ വര്‍ഷം നിലവിലേത് പോലെ ഓഫ്ലൈന് ആയി പരീക്ഷ എഴുതാനാവും. ഐഐടികളിലും എന്‍ഐടികളിലും ബിടെക് പ്രവേശനത്തിനായി നടത്തുന്ന ജെഇഇ പ്രവേശന പരീക്ഷയ്ക്ക്...
യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു വരുന്നവർക്ക് യാത്രയ്ക്ക് മുന്‍പുള്ള പിസിആർ ടെസ്റ്റ് ഇനി വേണ്ട. കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കാണ് യാത്രയ്ക്കു മുൻപുള്ള പിസിആർ ടെസ്റ്റ് ഒഴിവാക്കുന്നത്. എന്നാൽ വാക്സിൻ എടുക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള...
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ട്രെയിൻ സർവീസ് ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദൂബയും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നിന്നു വിഡിയോ കോൺഫറൻസിങ് വഴിയാണ്...
കേരളത്തിൽ നിന്നും ഗോവയിലേക്ക് വിനോദ യാത്രയ്ക്ക് പോയ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓൾഡ് ബെൻസാരിയിൽ വച്ചാണ് ബസിന് തീപിടിച്ചത്. ആർക്കും പരിക്കില്ല. ബസ് പൂർണ്ണമായും കത്തി നശിച്ചു. കണ്ണൂർ മാതമംഗലം ജെബീസ്...
ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൂടി നിലവില്‍ വന്നു. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും....
രാജ്യത്ത് ഇന്ധന വില വർധനവ് തുടരുന്നു. ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. തിരുവനന്തപുരത്ത് ഡീസൽ വില...
പന്നിയങ്കര ടോളിൽ ഈ മാസം 5 വരെ സ്വകാര്യ ബസ്സുകളിൽ നിന്ന് ടോൾ ഈടാക്കില്ല. പൊലീസുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നിവ പ്രമാണിച്ചാണ് സ്വകാര്യ ബസ്സുകൾക്കുള്ള ഇളവ് നീട്ടിയത്.നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ...
സംസ്ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നു. ഇതനുസരിച്ച് കൂടുതൽ മദ്യശാലകള്‍ തുടങ്ങും. സൈനിക അർധ സൈനിക ക്യാന്റീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സർവിസ്...
പെട്രോൾ- ഡീസൽ വില വർധനയ്ക്കു പുറമേ സിഎൻജി വിലയും വാണിജ്യ സിലിണ്ടറിന്റേയും വില കുത്തനെ കൂട്ടി. ഒരു കിലോ സിഎൻജി വിലയിൽ എട്ട് രൂപയിൽ അധികമാണ് വർധനവുണ്ടായത്. കൊച്ചിയിൽ 72 രൂപയായിരുന്ന സിഎൻജി വില 80...
നടന് ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. 61 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു. സംസ്കാരം വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത ആളാണ് രമയെന്ന്...
ആരോഗ്യ സർവകലാശാല നടത്തിയ അവസാന വർഷ എംബിബിഎസ് പരീക്ഷ കൂട്ടത്തോടെ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ. പരീക്ഷയെഴുതാൻ 3600 പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 1700ലേറെ വിദ്യാർഥികൾ പരീക്ഷയ്ക്കെത്തിയില്ല. ക്ലാസുകളും പരിശീലനങ്ങളും അതിവേഗം തീർത്ത് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം....
തുടര്‍ച്ചയായ ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ മുന്നേറ്റം. 360 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 4810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും...
വിവിധ മേഖലകളിൽ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്നതിനൊപ്പം ടോൾ നിരക്കിലും പുതിയ സാമ്പത്തിക വർഷം വർധനവ്. ദേശീയപാതകളിലെ ടോൾ നിരക്ക് 10 രൂപ മുതൽ 65 രൂപ വരെയാണ് വർധിപ്പിച്ചത്. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ...
പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള എണ്ണൂറോളം ആവശ്യമരുന്നുകളുടെ വില ഇന്നുമുതൽ കൂടും. വില നിയന്ത്രണമുള്ള 872 മരുന്നുകൾക്ക് 10.7 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടാവുക. കഴിഞ്ഞവർഷം 0.5 ശതമാനവും 2020ൽ രണ്ട് ശതമാനവും ആയിരുന്നു വർധന പാരസെറ്റമോളിന് ഗുളിക...
കേന്ദ്ര- സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വരും. പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് ആരംഭമാകുന്നതോടെ ജനങ്ങൾക്ക് നികുതി ഭാരം കൂടുന്നത്. വെള്ളക്കരവും ഭൂനികുതിയും ഉൾപ്പടെ നിരവധി അടിമുടി വിലക്കയറ്റമാണ് കാത്തിരിക്കുന്നത്....
സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ അള്‍ട്രാവയലറ്റ് ഇന്‍ഡെക്സ് 12 ആണ്. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.സൂര്യന്റെ ഉപരിതലത്തിൽ...
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നാളെ മുതൽ മുതൽ പിഴ നൽകണം. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. 2023 മാർച്ച് 31 വരെ പിഴ ഒടുക്കിക്കൊണ്ട്...
കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 311 രൂപയാക്കി വർധിപ്പിച്ചു. 290 രൂപയായിരുന്ന കൂലിയാണ് 21 രൂപ വർധിപ്പിച്ച് 311 രൂപയാക്കിയത്. ഏപ്രിൽ ഒന്നിന് പുതുക്കിയ കൂലി നിലവിൽ വരും. രാജ്യമാകെ അവിദഗ്ധ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം...
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. മൂന്ന് ദിവസം തുടർച്ചയായി ഇടിഞ്ഞ ശേഷമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഇന്നത്തെ സ്വർണവില 22 കാരറ്റിന് ഗ്രാമിന് 4765 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന്...
മഞ്ചേരി നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി ഷംസീര്‍ ആണ് കസ്റ്റഡിയിലായത്. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം പുരോഗമിക്കുന്നു. കേസില്‍ മഞ്ചേരി സ്വദേശി അബ്ദുള്‍ മജീദിനെ...
സമൂഹമാധ്യമങ്ങൾ പൗരന്മാരുടെ മൗലികാവകാശങ്ങളെ ബഹുമാനിക്കണം എന്ന് കേന്ദ്ര സർക്കാർ. മുന്നറിയിപ്പ് ഇല്ലാതെ വ്യക്തികളുടെ അക്കൗണ്ടുകൾ പൂട്ടിയാൽ നടപടി സ്വീകരിക്കാമെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. ഒരാളുടെ അക്കൗണ്ടിൽ നിയമവിരുദ്ധമായ ഉള്ളടക്കം ഉണ്ടെങ്കിൽ അത്...
നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേരിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. ഇന്നലെയാണ് തലയ്ക്ക് വെട്ടേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗൺസിലർ അബ്ദുൾ ജലീല്‍ മരിക്കുന്നത്. നരഗസഭാ പരിധിയിലാണ് ഹർത്താൽ ആചരിക്കുക. രാവിലെ ആറ് മുതൽ...
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങലായി 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർഥികളും ഇന്ന് പരീക്ഷയെഴുതും....
ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഒരാഴ്ച കൊണ്ട് പെട്രോളിന് വർധിപ്പിച്ചത് ആറ് രൂപ 97 പൈസയാണ്. സംസ്ഥാനത്ത് ഡീസൽ വില 100 രൂപ കടന്നു....
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ വ്യക്തമാക്കി. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ വർഷങ്ങൾക്ക് മുമ്പ് നൽകിയതാണെന്നും അതിന് ശേഷം...
വെട്ടേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി നഗരസഭാംഗം മരിച്ചു. തലാപ്പില്‍ അബ്ദുള്‍ ജലീലിനാണ് (52) വെട്ടേറ്റത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ...