കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു. കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി 16 വയസുകാരിയായ ദേവനന്ദയാണ് മരിച്ചത്. ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനെയാണ്...
എംഎല്‍എ പിടി തോമസ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് ഈ മാസം 31ന്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. ഈ മാസം നാലിന് വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം....
സംസ്ഥാനത്ത് ഷവര്‍മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ച സാഹചര്യത്തിലാണ് നടപടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു....
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് ഈദുല്‍ ഫിത്ര് ചൊവ്വാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചത്. റമദാന് 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ്...
മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗൺമാൻ സുജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്. സ്ത്രീയുടെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തത്. തൃശൂർ വലപ്പാട് പൊലീസ് ആണ് കേസെടുത്തത്. സിവിൽ പൊലീസ് ഓഫിസറായ സുജിത്തിനെതിരെ ഐപിസി 352 വകുപ്പു ചുമത്തി....
അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്കി. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പാ തട്ടിപ്പുകള്‍ വ്യാപകമായതോടെയാണിത്. നിയമവരുദ്ധ പണമിടപാട് സംബന്ധിച്ച്...
ജിഎസ്ടി പിരിവ് സര്‍വകാല റെക്കോര്‍ഡില്‍. ഏപ്രിലില്‍ 1.68 ലക്ഷം കോടി രൂപയാണ് ചരക്കുസേവന നികുതിയായി പിരിച്ചത്. സാമ്പത്തിക രംഗത്ത് ഉണ്ടായ മുന്നേറ്റമാണ് ജിഎസ്ടിയില്‍ പ്രതിഫലിച്ചതെന്ന് ധനമന്ത്രാലയം അറിയിച്ചു. മാര്‍ച്ചില്‍ 1.42 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 37920 രൂപയാണ് വില. ഇന്നലെ രണ്ട് തവണയാണ് സംസ്ഥാനത്ത സ്വർണവിലയിൽ ഇടിവുണ്ടായത്. ആദ്യം 120 രൂപ കുറയുകയും പിന്നീട് 800 രൂപ കുറയുകയും ചെയ്തിരുന്നു. ആകെ...
കോവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയ സാമ്പത്തികാഘാതം മറികടക്കാന്‍ 12 വര്‍ഷംവരെ വേണ്ടിവന്നേക്കുമെന്ന് റിസര്‍വ് ബാങ്ക്.കോവിഡ് വ്യാപനം തുടങ്ങിയ 2020-’21 സാമ്പത്തികവര്‍ഷം രാജ്യത്തെ വളര്‍ച്ചനിരക്ക് പൂജ്യത്തിനുതാഴെ 6.6 ശതമാനംവരെ ഇടിഞ്ഞിരുന്നു. 2021-’22 സാമ്പത്തികവര്‍ഷം 8.9 ശതമാനം വളര്‍ച്ചയുണ്ടായി. 2022-’23...
വിദ്വേഷ പ്രസംഗത്തില്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിലിയിലെടുത്തത് പലര്‍ക്കും മുന്നറിയിപ്പാണെന്ന് കെ.ടി.ജലീല്‍ എംഎല്‍എ. തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും പിണറായിയും കേരളവും വേറെ ലെവലാണെന്നും കെ.ടി.ജലീല്‍ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘വിദ്വേഷ...
കാലാവസ്ഥാ മാറ്റങ്ങളുടെ സാഹചര്യത്തിൽ ഏറെ ജാഗ്രത വേണ്ട കാലവർഷമാണ് അടുത്ത മാസം കേരളത്തെ കാത്തിരിക്കുന്നതെന്ന് വിദഗ്ധർ. ഇത്തവണ കാലവർഷത്തിന് അനുകൂലമായ സാഹചര്യം നേരത്തെ ഒരുങ്ങിയേക്കുമെന്ന് വിദഗ്ധർ പറയുന്നു. സാധാരണ കിട്ടുന്ന മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ എങ്കിലും...
സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്നുമുതൽ നിലവിൽവരും. ബസ് ചാര്‍ജ് മിനിമം 10 രൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയുമാണ് ഇന്നുമുതൽ നൽകേണ്ടത്. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആർടിസിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ...
സർക്കാർ ഉത്തരവ് അനുസരിച്ച് കെഎസ്ആർടിസി ബസുകളിൽ പുതുക്കിയ ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മേയ് ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർദ്ധിപ്പിച്ചെങ്കിലും ജനറം നോൺ എ.സി., സിറ്റി...
സംസ്ഥാനത്ത് ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷന് ജാഗറി’ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായാണ്...
മലപ്പുറത്ത് പാണമ്പ്രയിൽ യുവതികളുടെ മുഖത്തടിച്ച കേസിലെ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം. മുസ്ളിംലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറർ സി എച്ച് മഹമ്മൂദ് ഹാജിയുടെ മകനായ ഇബ്രാഹിം ഷബീർ...
സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും , നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചത് ഏറെ ആശ്വാസമായി. മെയ് 31 വരെ അധിക നിരക്കില്‍ അധിക വൈദ്യുതി വാങ്ങുന്നതിലൂടെ...
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. കേസ് വളരെ സങ്കീർണമായതിനാൽ ഫലപ്രദമായി ഇടപെടാൻ കഴിയുമോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം...
രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3377 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം വൈറസ് ബാധിച്ച് 60 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 17,000 കടന്നു....
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. 440 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,840 രൂപയായി. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍...
കോട്ടയം പാതയിൽ മെയ് 6 മുതൽ 28 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മെയ് 6 മുതൽ 22 വരെ രാവിലെ 3 മുതൽ 5 മണിക്കൂർ വരെയാണു ഗതാഗത നിയന്ത്രണം. ഏറ്റുമാനൂർ ചിങ്ങവനം...
ബ്ലോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ കേസെടുത്തു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കാക്കൂർ പൊലീസ് കേസെടുത്തത്. മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ്...
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ കൊല്ലത്ത് എത്തിയ മലബാര്‍ ഏക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....
മന്ത്രിസഭയുടെ തീരുമാനത്തിനു വിരുദ്ധമായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചാല്‍ ഫെഡറല്‍ സംവിധാനം ദുര്‍ബലമാവുമെന്ന് സുപ്രീം കോടതി. ഗവര്‍ണര്‍ക്ക് സ്വന്തം നിലയ്ക്കു മന്ത്രിസഭാ തീരുമാനത്തിന് വിരുദ്ധമായി പോകാന്‍ കഴിയില്ലെന്ന്, ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സമര്‍പ്പിച്ച...
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 39 പേര് മരിച്ചു. 2,563 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുകയാണെന്നും,...
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്ന വിലയാണ് ഇന്ന് വീണ്ടും കുറഞ്ഞത്. പവന് 360 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 38,400 രൂപയാണ് വില. ഗ്രാമിന് 45...
ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി നടൻ വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇവിടെ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്. എന്നാൽ പ്രതിക്കായി വിമാനത്താവളങ്ങളിൽ അടക്കം ഉടൻ ലുക്ക്ഔട്ട്...
ഇന്നലെ പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം. അൽ ബദർ ഭീകരരായ ഐജാസ് ഹഫീസ്, ഷാഹിദ് അയൂബ് എന്നിവരെയാണ് വധിച്ചത്. രണ്ട് തോക്കുകളും കണ്ടെടുത്തു. ഈ വർഷം മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടന്ന...
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം.ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിർദേശം നൽകി.ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏർപ്പെടുത്തി. സാമ്പത്തിക വർഷത്തിലെ ആദ്യ മാസം അവസാനിക്കുമ്പോൾ സംസ്ഥാന ഖജനാവ് നീങ്ങുന്നത് വൻ പ്രതിസന്ധിയിലേക്ക്. കടങ്ങളുടെ തിരിച്ചടവിനും...
ഇന്ത്യന്‍ റെയില്‍വേയുടെ ബാസ്കറ്റ് ബോള്‍ താരം പാതിരാപ്പറ്റ കത്തിയണപ്പന്‍ചാലില്‍ കരുണന്റെ മകള്‍ ലിതാര(22)നെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ജോലി സ്ഥലത്ത് വെച്ചാണ് ലിതാര മരിച്ചത്. പരിശീലകന് രവി സിങ്ങിന്റെ പേരില്‍ രാജീവ്...
കേരളം കഴിഞ്ഞ ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാർ...
കോഴിക്കോട് ജില്ലയിലെ പൊലീസുദ്യോഗസ്ഥർ വ്യാജബില്ലുകൾ നൽകി യാത്രാപ്പടി തുക തട്ടുന്നതായി കണ്ടെത്തൽ. ഡിറ്റിപിയിൽ തയ്യാറാക്കിയ വ്യാജ ഹോട്ടൽ ബില്ലുകൾ വ്യാപകമായി നൽകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജിഎസ്ടി ബില്ലുകൾ സമർപ്പിക്കാൻ സേനാ അംഗങ്ങൾക്ക് ഡിസിപി...
ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ ഫെയ്സ്ബുക്ക് ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസെടുത്തു....
രാജ്യത്ത് 24 മണിക്കൂറിനിടെ 2,927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,552 പേര്‍ക്കാണ് രോഗ മുക്തി. 24 മണിക്കൂറിനിടെ 32 പേര് മരിച്ചു. ആകെ മരണം 523654 ആയി.നിലവില്‍ 16,279 പേരാണ് ചികിത്സയിലുള്ളത്. 42525563 പേര്‍ക്കാണ് ആകെ...
രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ എംപി ക്വോട്ട ഉൾപ്പടെയുള്ള പ്രത്യേക സംവരണ സീറ്റുകൾ നിർത്തലാക്കി. എന്നാൽ കോവിഡിനെ തുടർന്ന് അനാഥരായ കുട്ടികൾക്ക് പ്രവേശനം ലഭ്യമാക്കും. പ്രവേശന മാർഗരേഖയിലാണ് ഇതു വ്യക്തമാക്കിയത്. ഈ വർഷത്തെ അഡ്മിഷന് പരിഷ്കാരം ബാധകമായിരിക്കും....
സർക്കാർ ജീവനക്കാരുടെ ഹാജരും ശമ്പള സംവിധാനവും (സ്പാർക്ക്) ബന്ധിപ്പിക്കുന്നു. ബയോമെട്രിക് ഫിംഗർ പ്രിന്റ് അറ്റൻഡൻസ് മാനേജ്മെന്റ് സിസ്റ്റമാണ് സ്പാർക്കുമായി ബന്ധിപ്പിക്കുന്നത്. ജീവനക്കാരുടെ കൃത്യനിഷ്ഠയും പ്രവർത്തനവും കാര്യക്ഷമമാക്കാനാണ് നടപടി. സെക്രട്ടറിയറ്റിൽ വിജയകരമായി നടപ്പാക്കിയ സംവിധാനം സംസ്ഥാനത്താകെ ഉടൻ...
സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച സിൽവർ ലൈൻ അതിരടയാള കല്ലിടൽ (stone laying)കണ്ണൂരിൽ ഇന്ന് വീണ്ടും തുടങ്ങും. കണ്ണൂരിൽ കെറെയിൽ കല്ലിടൽ ഇന്ന് പുന:രാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായ എടക്കാട് പൊലീസ് സ്റ്റേഷൻ...
സിപിഎം നേതാവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു. പത്തു വർഷം കണ്ണൂർ തളിപ്പറമ്പ് എംഎൽഎ ആയിരുന്ന ജെയിംസ് മാത്യു നാല് പതിറ്റാണ്ടുനീണ്ട സജീവ രാഷ്ട്രീയമാണ് അവസാനിപ്പിക്കുന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് തിരുമാനമെന്നാണ്...
കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി നഷ്ടപരിഹാരം അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ജിഎസ്ടി പിരിവ് ഇപ്പോഴും പ്രതിസന്ധിയിൽ. ഉദ്യോഗസ്ഥരെ വിന്യസിച്ചുള്ള പുനസംഘടനയിലെ അനിശ്ചിതത്വത്തിൽ ഓഡിറ്റിങ്ങും വൈകുകയാണ്.കേന്ദ്ര സോഫ്റ്റ് വെയറിലേക്കുള്ള മാറ്റം പൂർത്തിയായെങ്കിലും നികുതി പിരിവിൽ മാറ്റം പ്രതിഫലിച്ചിട്ടില്ല. അഞ്ച് വർഷമാകുമ്പോഴും...
ദേശീയപാതയിൽ വാഹനാപകടത്തിൽ 4 മരണം. അമ്പലപ്പുഴ പായൽകുളങ്ങരയിൽ ആണ് വാഹനാപകടം ഉണ്ടായത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന നാലു പേർ മരിച്ചതായി പോലീസ് ആണ് സ്ഥിരീകരിച്ചത്. മരിച്ചത് തിരുവനന്തപുരം സ്വദേശികളാണ് . തിരുവനന്തപുരം...
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. 10 പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ ചികിത്സയില്‍...
കെ എസ് ഇ ബിയിലെ സമരവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ആവശ്യമെങ്കിൽ എസ്മ പ്രയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് നിലപാടെടുത്തു. കെ എസ് ഇ ബി യുടെ പ്രവർത്തനം തടസ്സപ്പെടുന്ന ഘട്ടം ഉണ്ടാവുകയാണെങ്കിൽ ബോർഡിന് എസ്മ ഉപയോഗിക്കാമെന്ന് കോടതി...
രണ്ട് ടേം പരീക്ഷകളും എഴുതാത്ത വിദ്യാർത്ഥികളെ കമ്പാർട്ട്മെന്റ് (സേ) പരീക്ഷയ്ക്ക് പരിഗണിക്കില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. ഇവർ ഒരു വർഷം കൂടി അതേ ക്ലാസിൽ പഠിക്കേണ്ടി വരും. ഏതെങ്കിലും ഒരു ടേമിൽ പരീക്ഷ എഴുതിയവർക്ക് അവയിലൊന്നിലെ പ്രകടനത്തിന്റെ...
അങ്കണവാടി ജീവനക്കാരും സഹായികളും ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്ന് സുപ്രീം കോടതി. 1972-ലെ ഗ്രാറ്റുവിറ്റി വിതരണ നിയമ പ്രകാരം അങ്കണവാടി ജീവനക്കാർക്കും ഗ്രാറ്റുവിറ്റിക്ക് അർഹത ഉണ്ടെന്നാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്....
ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക് ട്വിറ്റർ പൂർണമായി ഏറ്റെടുത്തു. 4400 കോടി ഡോളറിന് (3.67 ലക്ഷം കോടി രൂപ) ആണ് കരാർ ഒപ്പിട്ടത്. ഇതോടെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ...
പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റുകളും ഇന്നുണ്ടാകും. പാലക്കാട് ജില്ലയിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ...
സിൽവർലൈനിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദം അനിശ്ചിതത്വത്തിൽ. സംവാദത്തിൽ നിന്നും പിന്മാറുമെന്ന് എതിർപ്പ് ഉന്നയിച്ച് പങ്കെടുക്കുന്ന പാനൽ അംഗം ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വർമ്മ അറിയിച്ചു. നേരത്തെ...
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നടൻ ഇന്ദ്രൻസ്. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാർഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിൻമാറ്റം. അക്കാദമി ചെയർമാനായ രഞ്ജിത്തിനും സെക്രട്ടറിക്കും നൽകിയ...
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം. കോയമ്പത്തൂർ സ്വദേശിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന്...
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്കി. കൊച്ചിയില്‍ മാത്രമാണ്...
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 16 യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് 16 യൂട്യൂബ് ചാനലുകൾ കൂടി നിരോധിച്ച് കേന്ദ്രവാർത്താവിതരണമന്ത്രാലയം വാർത്താക്കുറിപ്പ് പുറത്തുവിട്ടത്. വ്യാജവാർത്ത പ്രചരിപ്പിച്ച 78 യൂട്യൂബ് ചാനലുകൾ ഇതേ വരെ നിരോധിച്ചിട്ടുണ്ട്....