Covid 19
സാഹിത്യകാരൻ കാർലോസ് റൂയിസ് സഫോൺ അന്തരിച്ചു
സ്പാനിഷ് സാഹിത്യകാരൻ കാർലോസ് റൂയിസ് സഫോൺ (55) അന്തരിച്ചു. അമേരിക്കയിൽ വച്ചായിരുന്നു മരണം. രണ്ട് വർഷമായി കോളൻ കാൻസർ രോഗബാധിതനായിരുന്നു. സ്പാനിഷ് പ്രസാധകരായ പ്ലാനെറ്റ മരണവിവരം സ്ഥിരീകരിച്ചു.
ഇദ്ദേഹത്തിന്റെ ‘ദ ഷാഡോ ഓഫ് ദ വിൻഡ്’ എന്ന നോവൽ സ്പാനിഷ് ഭാഷയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ്. പന്ത്രണ്ടോളം ഭാഷകളിലേക്കാണ് 2001ൽ പുറത്തിറങ്ങിയ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടത്. 15 മില്യൺ കോപ്പികൾ രാജ്യന്തരതലത്തിൽ വിൽക്കപ്പെട്ടു. ‘ദ സെമിറ്റെരി ഓഫ് ഫോർഗോട്ടൻ ബുക്‌സ്’ എന്ന നാല് ഭാഗങ്ങളുള്ള സീരീസിലെ ആദ്യ ഭാഗമായിരുന്നു ഇത്. 2016ൽ ഈ പ്രൊജക്ടിലെ അവസാന ഭാഗമിറങ്ങിയിരുന്നു.