Connect with us

കേരളം

എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ കയ്യേറ്റശ്രമം;സി.പി.എം നേതാവ് ബേബി ജോണിനെ തളളിയിട്ടു

ldf stage baby john thrissur

തൃശൂരില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ കയ്യേറ്റശ്രമം. സി.പി.എം നേതാവ് ബേബി ജോണിനെ തളളിയിട്ടു. വേദിയില്‍ അതിക്രമിച്ചു കയറിയ ആളാണ് ബേബി ജോണിനെ തളളിയിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച് വേദിയില്‍ നിന്ന് മടങ്ങിയശേഷമാണ് സംഭവം. മന്ത്രി വി.എസ് സുനില്‍കുമാര്‍ അടക്കമുളളവര്‍ വേദിയിലുണ്ടായിരുന്നു.

തേക്കിൻകാട് മൈതാനിയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിലേക്ക് മദ്യപിച്ചെത്തിയാൾ അതിക്രമിച്ചു കയറി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബഹളത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ വേദിയിൽ നിന്നു താഴെ വീണു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

തൃശൂർ ചെന്ദ്രാപിന്നി സ്വദേശിയാണ് വേദിയിലേക്ക് അതിക്രമിച്ച് കയറിയതെന്നാണ് വിവരം. ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനവിലേക്ക് കൊണ്ടുപോയി.സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് വേദിയിലുണ്ടായിരുന്ന മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. എഡിഎഫ് യോഗം അട്ടിമറിക്കാനുള്ള ഗൂഢാലോചന സംഭവത്തിന് പിറകിലുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

“എൽഡിഎഫിന് തുടർഭരണം ലഭിക്കുന്നതിൽ വിറളി പൂണ്ട് ആരെങ്കിലും ആസൂത്രിതമായി പദ്ധതിയിട്ട് ചെയ്തതാണോ ഇത് എന്ന കാര്യം എൽഡിഎഫ് അന്വേഷിക്കും,” മന്ത്രി പറഞ്ഞു. ബാക്കി വിവരങ്ങൾ പൊലീസ് അന്വേഷണത്തിന് ശേഷം വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version