Connect with us

കേരളം

സർക്കാർ ജീവനക്കാർ മോശമായി പെരുമാറിയാൽ സ്ഥാനക്കയറ്റം മുടങ്ങും

Published

on

government office 1

സർക്കാർ ജീവനക്കാരുടെ മികവ് വിലയിരുത്തുന്ന രഹസ്യ റിപ്പോർട്ട് തയ്യാറാക്കുന്ന രീതി മാറുന്നു. ഗ്രേഡ് അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിരുന്ന നിലവിലെ രീതി സംഖ്യാടിസ്ഥാനത്തിലേക്കു മാറ്റാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ശുപാർശ നൽകി. കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകുന്നതിനു മുന്നോടിയാണ് നടപടി.

നിലവിലെ ഗ്രേഡിങ് സംവിധാനത്തിൽ അപാകമുള്ളതായി കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. സ്പെഷലൈസ്ഡ് കാറ്റഗറി ഒഴികെ എല്ലാ ഗസറ്റഡ് ഓഫീസർമാരുടെയും പ്രവർത്തന മികവ് ഇത്തരത്തിൽ വിലയിരുത്താനാണ് നിർദേശം. ഉദ്യോഗസ്ഥരുടെ പെരുമാറ്റം സർവീസ് റൂളിന്റെ ഭാഗമാക്കണം എന്നതടക്കമുള്ള ശുപാർശകളാണ് ഭരണ പരിഷ്‌കാര കമ്മീഷൻ നൽകിയിരുന്നത്. ജനങ്ങളോടുള്ള പെരുമാറ്റം അടിസ്ഥാനമാക്കി ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ മാനദണ്ഡങ്ങൾ മാറും.

ഓഫീസിലെത്തുന്നവരോട് മോശമായി പെരുമാറിയാൽ സ്ഥാനക്കയറ്റം മുടങ്ങും. കാര്യക്ഷമത ഇല്ലെങ്കിലും ഫയൽ അകാരണമായി താമസിപ്പിച്ചാലും ജോലി സമയത്ത് സീറ്റിൽ ഇല്ലാതിരുന്നാലും ഫണ്ട് വൈകിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങളുണ്ടായാലും സ്ഥാനക്കയറ്റത്തെ ബാധിക്കും.

മേലുദ്യോഗസ്ഥരായിരിക്കും ഒരാളുടെ കാര്യങ്ങൾ പരിശോധിക്കുക. മൂന്ന് വർഷത്തെ പ്രകടനം വിലയിരുത്തും. ഉദ്യോഗസ്ഥർക്ക് എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഗ്രേഡ് നൽകുകയാണ് ഇതുവരെ ചെയ്തിരുന്നത്. കാര്യക്ഷമത വിലയിരുത്തുന്നതിലുള്ള വ്യക്തതയില്ലായ്മ, മേലുദ്യോഗസ്ഥരുടെ പക്ഷപാതം, ജോലി മെച്ചപ്പെടുത്താനുള്ള നടപടികളുടെ അഭാവം, ഉയർന്ന ഗ്രേഡ് നൽകുന്നതിന് വ്യക്തമായ കാരണം നൽകാതിരിക്കുക തുടങ്ങിയ പോരായ്മകൾ ഇതിനുണ്ടായിരുന്നു. അതിനാലാണ് നിലവിലുള്ള രീതി മാറ്റുന്നത്.

ഒന്ന് മുതൽ പത്ത് വരെയുള്ള നമ്പർ ഗ്രേഡുകളാണ് ഇനി നൽകുക. വളരെ മോശം ഇടപെടലുകളാണെങ്കിൽ ഒന്ന്, രണ്ട് നമ്പർ ​ഗ്രേഡിലായിരിക്കും. മൂന്ന്, നാല് നമ്പർ ​ഗ്രേഡുകൾ ശരാശരിക്ക് താഴെ. അഞ്ചാണെങ്കിൽ ശരാശരി. ആറ്, എഴ്, എട്ട് ​നമ്പറുകൾ മികച്ചതും ഒൻപത്, 10 ​നമ്പറുകൾ ഏറ്റവും മികച്ചത് എന്ന രീതിയിലാണ് ഇനി മാർക്കുകൾ നൽകുക.

സ്കോർ അഞ്ചോ അതിൽ കുറവോ ആണെങ്കിൽ അത്തരം ജീവനക്കാർക്ക് പരിശീലനം നൽകണം. ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയായിരിക്കും കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകാനുള്ള കലണ്ടർ വർഷം. വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

റിപ്പോർട്ടിന് രണ്ടു ഭാ​ഗങ്ങളാണുള്ളത്. ഒന്നാം ഭാ​ഗത്ത് ജീവനക്കാരുടെ വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അവധികൾ, പങ്കെടുത്ത പരിശീലന പരിപാടികൾ, പുരസ്കാരങ്ങൾ. രണ്ടാം ഭാ​ഗത്തിൽ നേതൃഗുണം, പ്രശ്നപരിഹാരം, തീരുമാനമെടുക്കാനുള്ള കഴിവ്, സമ്മർദം അതിജീവിക്കൽ തുടങ്ങി 20 ഇനങ്ങൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം56 mins ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം1 hour ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം17 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം19 hours ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം20 hours ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം21 hours ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം23 hours ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കേരളം1 day ago

KSRTC യിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version