Connect with us

കേരളം

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച; അർജുൻ ആയങ്കി റിമാൻഡിൽ

Published

on

സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് ആയങ്കി. ആയങ്കിയോടപ്പം പിടിയിലായ മറ്റ് രണ്ട് പ്രതികളേയും റിമാൻഡ് ചെയ്തു. അഴീക്കോട് സ്വദേശി പ്രണവ് , കണിച്ചേരി സ്വദേശി സനൂജ് എന്നിവരാണ് ആയങ്കിക്കൊപ്പം പിടിയിലായത് .

കാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം കൊള്ളയടിച്ചുവെന്നാണ് കേസ്. ഈ മാസം 16നായിരുന്നു കേസ് രജിസ്‌ററര്‍ ചെയ്തത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ നാലംഗ സംഘത്തെ 16ന് പൊലീസ് പിടികൂടിയിരുന്നു.

വിദേശത്ത് നിന്നും കടത്തി കൊണ്ട് വന്ന സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ മറ്റൊരു സംഘത്തിന് കൃത്യമായ നിർദേശങ്ങൾ നൽകിയത് ആയങ്കിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. 2021 ൽ അഞ്ച് പേർ കൊല്ലപ്പെട്ട രാമനാട്ടുകര അപകടത്തിലും ആയങ്കിയെ പ്രതി ചേർക്കുമെന്ന് എസ് പി അറിയിച്ചു.

ജിദ്ദയില്‍ നിന്ന് സ്വര്‍ണവുമായെത്തിയ തിരൂര്‍ സ്വദേശി മഹേഷിന്റെ നിര്‍ദേശ പ്രകാരമായിരുന്നു കവര്‍ച്ചാ സംഘം കരിപ്പൂരിലെത്തിയത്. സ്വര്‍ണം കൈപ്പറ്റാനെത്തുന്നവര്‍ക്ക് സ്വര്‍ണം കൈമാറുന്നതിനിടെയാണ് കവര്‍ച്ച ചെയ്യാന്‍ സംഘം തീരുമാനിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം4 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം9 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം11 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം14 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം14 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം15 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version