കേരളം
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം; നെല്ലിയാമ്പതിയില്‍ ഏപ്രിൽ 17 ന് ഹര്‍ത്താല്‍
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഏപ്രിൽ 17ന് നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതയും ആരായുന്നുണ്ട്.
അതിനിടെ അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനുള്ള കോടതി തീരുമാനത്തിൽ പ്രതികരണവുമായി വനം മന്ത്രി എ. കെ ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് തേക്കടി ഒഴിവാക്കി പറമ്പിക്കുളം തിരഞ്ഞെടുത്തതെന്ന് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദഗ്ധ സമിതി ആണ് പറമ്പിക്കുളം നിർദേശിച്ചത്. എന്നാൽ, യുക്തിരഹിതമായ തീരുമാനം കോടതി എടുക്കുമെന്ന് പറയാൻ കഴിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
ജനങ്ങൾക്ക് ഉണ്ടാകാൻ ഇടയുള്ള ആശങ്ക തന്നെയാണ് മുതലമട, വാഴച്ചാൽ നിവാസികൾ ഉന്നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കോടതി എടുത്ത തീരുമാനത്തിന്റെ യുക്തി സാധാരക്കാരക്ക് മനസിലായിട്ടില്ല. താൻ സാധാരക്കാരൻ ആയതുകൊണ്ട് തനിക്കും മനസിലാകുന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാറിന് അപ്പീൽ നൽകാനുള്ള ഘട്ടം ആകുന്നെ ഉള്ളു. ഹൈക്കോടതി സർക്കാരിനോട് അഭിപ്രായം ചോദിച്ചാൽ അപ്പോൾ നിലപാട് വ്യക്തമാക്കും എന്നും അദ്ദേഹം അറിയിച്ചു.