Connect with us

കേരളം

‘ആനയെ കൊണ്ടുപോയി അവിടേയും ഇവിടേയും വിടണമെന്ന് കോടതിക്ക് പറയാനാകില്ല’; അരിക്കൊമ്പന്‍ കേസ് ഫോറസ്റ്റ് ബെഞ്ചിന്

Published

on

അരിക്കൊമ്പന്‍ കേസില്‍ ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനയെ കൊണ്ടുപോയി അവിടേയും ഇവിടേയും വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഇതു പൊതുതാല്‍പ്പര്യഹര്‍ജിയല്ല. ഹര്‍ജി പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിമര്‍ശിച്ചു.

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചിന് കൈമാറി. ജസ്റ്റിസുമാരായ ആര്‍ സുബ്രഹ്മണ്യം, എല്‍ വിക്ടോറിയ ഗൗരി എന്നിവരുടേതാണ് നിര്‍ദേശം.

അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ കേസ് അടിയന്തരമായി കേട്ടുതീരുമാനമെടുക്കാനുള്ള വൈദഗ്ധ്യം ഈ ബെഞ്ചിന് ഇല്ല. അതിനാല്‍ ഫോറസ്റ്റ് ബെഞ്ച് ഹര്‍ജി കേള്‍ക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ റബേക്ക ജോസഫ് ആണ് ഹര്‍ജി നല്‍കിയത്. ആനയെ മതികെട്ടാന്‍ ചോലമേഖലയില്‍ തുറന്നു വിടണമെന്നായിരുന്നു ആവശ്യം.

ആനയെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകന്‍ ഗോപാലും കോടതിയെ സമീപിച്ചിരുന്നു.മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ രാവിലെ തുറന്നു വിട്ടിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം8 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം10 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം11 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version