Connect with us

കേരളം

‘ശ്രീദേവി’ വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ്, 100 ലേറെ പേജിൽ മൂന്ന് കൊല്ലത്തെ ചാറ്റുകൾ; തുടരന്വേഷണത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍

Published

on

ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. ‘ശ്രീദേവി’ എന്ന പേരിലുള്ള വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടാണ് വീണ്ടെടുത്തത്. മൂന്ന് വര്‍ഷത്തെ ചാറ്റുകള്‍ കണ്ടെടുത്തു. നൂറിലേറെ പേജുകള്‍ വരുന്ന സന്ദേശങ്ങള്‍ വിശദമായി പരിശോധിക്കും. മറ്റേതെങ്കിലും ദമ്പതികളെയും ഷാഫി വലയിലാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇരട്ട നരബലിക്കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ എഡിജിപി വിജയ് സാഖറെ നിര്‍ദേശം നല്‍കി. ഡിജിപി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തിലാണ് എഡിജിപി നിര്‍ദേശം നല്‍കിയത്. ഷാഫിയും ഭഗവല്‍ സിങ്ങും ലൈലയും കൂടുതല്‍ പേരെ ഇരകളാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ഷാഫിയുടെ മുന്‍കാല കുറ്റകൃത്യങ്ങളെല്ലാം വിശദമായി പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെ മിസ്സിങ് കേസുകള്‍ ഗൗരവമായി പരിശോധിക്കണം. നിലവില്‍ അന്വേഷണം എങ്ങുമെത്താത്ത കേസുകള്‍ വിശദമായി പരിശോധിക്കണം. ലഭിക്കുന്ന തെളിവുകള്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കി കൃത്യമായ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും അവലോകനയോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍, ആലുവ റൂറല്‍ എസ്പി, നരബലിക്കേസിന് തുമ്പുണ്ടാക്കിയ കൊച്ചി ഡിസിപി ശശിധരന്‍, പെരുമ്പാവൂര്‍ എഎസ്പി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഷാഫിക്ക് ലഹരിമാഫിയ, സെക്‌സ് റാക്കറ്റ് തുടങ്ങിയവയുമായി ബന്ധമുണ്ടോയെന്ന് വിശദമായി പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷാഫിയുടെ ഹോട്ടലില്‍ സ്ഥിരമായി വന്നുപോയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഭഗവല്‍ സിങ്ങിനും ലൈലയ്ക്കും 25 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്ന് കണ്ടെത്തി. ഇലന്തൂരിലെ രണ്ട് സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പ മാത്രം 18 ലക്ഷം രൂപയാണ്. മറ്റു പലരില്‍ നിന്നായി അഞ്ചു ലക്ഷത്തിലേറെ രൂപ കടംവാങ്ങിയതായുമാണ് വെളിപ്പെടുത്തല്‍. ലൈലയുടെ അവിവാഹിതനായ സഹോദരന്റെ ഭൂമി പണയം വെച്ചും കടമെടുത്തു. ബാധ്യതകള്‍ മറികടക്കാനുള്ള എളുപ്പവഴിയായാണ് ഷാഫി നരബലി നിര്‍ദേശിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം51 mins ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം2 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം3 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം4 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version