Connect with us

കേരളം

വിസി നിയമനത്തില്‍ നിര്‍ണായക നീക്കം; പ്രത്യേക സെനറ്റ് യോഗം വിളിച്ച് കേരള സര്‍വകലാശാല

Untitled design 2024 02 03T083031.813

വിസി നിയമനത്തില്‍ നിര്‍ണായക നീക്കവുമായി കേരള സര്‍വകലാശാല. സെര്‍ച്ച് കമ്മിറ്റിയിലേക്ക് ചാന്‍സലര്‍ ആവശ്യപ്പെട്ട പ്രതിനിധിയെ നല്‍കാന്‍ വൈസ് ചാന്‍സലര്‍ പ്രത്യേക സെനറ്റ് യോഗം വിളിച്ചു. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനായി സര്‍വകലാശാലാ പ്രതിനിധികളെ നല്‍കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഗവര്‍ണറുടെ നിര്‍ദേശിച്ചിരുന്നു. ചാന്‍സലറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരളയില്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയെ കണ്ടെത്താനുള്ള വൈസ് ചാന്‍സലറുടെ നീക്കം

സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനായുള്ള സെനറ്റ് യോഗം ഫെബ്രുവരി 16-ന് വിളിച്ചുചേര്‍ക്കാന്‍ രജിസ്ട്രാര്‍ക്ക് വി സി മോഹനന്‍ കുന്നുമ്മല്‍നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വകലാശാല ബില്ലുകളില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ വി സി നിയമനത്തില്‍ നടപടികള്‍ വേണ്ടതില്ല എന്നായിരുന്നു സിപിഎം തീരുമാനം. ഇതിന് വിരുദ്ധമായി സെനറ്റ് യോഗം ചേരുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കും.

106 അംഗങ്ങളില്‍ ഇടത് അംഗങ്ങള്‍ക്ക് തന്നെയാണ് ഭൂരിപക്ഷം. അതുകൊണ്ട് യോഗം ചേര്‍ന്നാലും പ്രതിനിധിയെ തീരുമാനിക്കാന്‍ ഒരു സാധ്യതയും ഇല്ല. ഗവര്‍ണറുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വിസി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം നേരത്തെ സിന്‍ഡിക്കേറ്റ് ഉന്നയിച്ചിരുന്നു. അതേസമയം യുജിസി ചട്ടം ലംഘിച്ച് നിയമിച്ച കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസിമാരുടെ ഹിയറിങ് ഫെബ്രുവരി 24-ന് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തും. ഇത് സംബന്ധിച്ച നോട്ടിസ് വിസിമാര്‍ക്ക് രാജ്ഭവന്‍ അയച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഹിയറിങ് നടത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version