കേരളം
കേന്ദ്ര സെര്‍വീസില്‍ 56 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
( 22.01.2021) കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ 56 ഒഴിവുകളിലേക്ക് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ വിവിധ വിഷയങ്ങളില്‍ സ്പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ മാത്രം 54 ഒഴിവുകളുണ്ട്.
അസിസ്റ്റന്റ് ഡയറക്ടര്‍(ഷിപ്പിങ്)1, സ്പെഷലിസ്റ്റ് ഗ്രേഡ് കകക അസിസ്റ്റന്റ് പ്രഫസര്‍ (ഡെര്‍മറ്റോളജി, വെനറോളജി, ആന്‍ഡ് ലെപ്രസി6, മെഡിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി 7, ഓഫ്താല്മോളജി13, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി19, പീഡിയാട്രിക് കാര്‍ഡിയോളജി 2, പീഡിയാട്രിക് സര്‍ജറി1, പ്ലാസ്റ്റിക് ആന്‍ഡ് റികണ്‍സ്ട്രക്റ്റീവ് സര്‍ജറി6), അസിസ്റ്റന്റ് ഡയറക്ടര്‍ (ബാലിസ്റ്റിക്സ്1) തുടങ്ങിയ തസ്തികകളിലാണ് അവസരം.
അസിസ്റ്റന്റ് ഡയറക്ടര്‍ (ഷിപ്പിങ്) തസ്തികയില്‍ അപേക്ഷിക്കാനുള്ള പ്രായം 35 വയസ്. മറ്റെല്ലാ തസ്തികയിലും 40 വയസ്. www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. യോഗ്യത ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍: www.upsc.gov.in ല്‍ ലഭ്യമാണ്.