Connect with us

കേരളം

അന്വേഷണ കമ്മീഷനിലില്ലെന്ന പികെ ബിജുവിന്റെ വാദം തള്ളി അനിൽ അക്കര

Published

on

Screenshot 2023 09 10 175903

കരുവന്നൂരിൽ അന്വേഷണ കമ്മീഷനായിരുന്നില്ലെന്ന സിപിഎം നേതാവ് പികെ ബിജുവിന്റെ വാദം തള്ളി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ബിജുവിനെ കമ്മീഷനായി നിയമിച്ച പാർട്ടി രേഖ അനിൽ അക്കര പുറത്ത് വിട്ടു. കരുവന്നൂർ ബാങ്കിലെ കമ്മീഷൻ അംഗമായ ബിജു പറയുന്നു അങ്ങനൊന്നില്ലെന്ന്. പാർട്ടി ഓഫീസിലിരിക്കുന്ന അന്വേഷണ റിപ്പോർട്ട് തൃശൂർ അരിയങ്ങാടിയിൽ പോലും കിട്ടുമെന്നും അനിൽ അക്കര പറഞ്ഞു.

കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു. താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ ചോദിക്ക് താനാരാണെന്ന്. അതാണ് ഇപ്പോൾ ഓർമ്മവരുന്നതെന്നും അനിൽ അക്കര പരിഹസിച്ചു. അനിൽ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതാവ് പികെ ബിജു നേരത്തെ വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. തനിക്കെതിരെ തെളിവുണ്ടങ്കിൽ അനിൽ മാധ്യമങ്ങൾക്ക് കൈമാറണം. എംപിയായിരിക്കെ താൻ താമസിച്ച വീടുകളുടെ വാടക കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് ആവശ്യമില്ല. താൻ അന്വേഷണ കമ്മീഷനലില്ല. പാർട്ടി കമ്മീഷനെ വച്ചോ എന്ന് തനിക്കറിയില്ലെന്നും പികെ ബിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പികെ.ബിജുവിന് പങ്കുണ്ടെന്ന് ആരോപിച്ചത് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയാണ്. ഇഡിയുടെ റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിലെ മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. മുന്‍ എംപി.പികെ.ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്. ഇഡി റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എംപി. പികെ.ബിജുവാണ്. അദ്ദേഹം ആദ്യം ഓഫീസിട്ടത് പാലക്കാട് വടക്കഞ്ചേരിയിലാണ്. പിന്നീടത് പാർളിക്കാടേക്ക് മാറ്റി. കൊട്ടാര സദൃശ്യമായ വീടാണ് പർളിക്കാട്ടേത്. ബിജുവിന്‍റെ മെന്‍ററാണ് ആരോപണവിധേയനായ സതീശൻ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version