Connect with us

കേരളം

കണ്ണൂരിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് പാഞ്ഞു കയറി; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

police 7 750x422

നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പെട്രോൾ പമ്പിൽ ഇടിച്ചുകയറി. കണ്ണൂർ കാൾടെക്‌സ് ജംഗ്ഷനിലാണ് സംഭവം. പമ്പിൽ ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകട സമയത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. സംഭവസമയം ഇവർ ഔദ്യോഗിക വേഷത്തിലായിരുന്നില്ല

അപകടം നടന്ന ശേഷം പോലീസുകാർ സ്ഥലത്തുനിന്ന് മാറി. തുടർന്ന് പോലീസ് എത്താതെ വാഹനം മാറ്റാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ വാഹനം തടഞ്ഞ് വെച്ചു. അപകടത്തിൽപ്പെട്ട പോലീസ് ജീപ്പിൽ ബിരിയാണി ചെമ്പ് കണ്ടെത്തിയിരുന്നു. പോലീസുകാർ മെസ്സിലേയ്‌ക്ക് സാധനങ്ങൾ എടുക്കാൻ പോയതാകാം എന്നാണ് നിഗമനം.

കാറിൽ അടിച്ച പോലീസ് വാഹനത്തിന് ഇൻഷുറൻസ് ഇല്ല. പോലീസ് വാഹനത്തിന്റെ ഇൻഷുറൻസ് ഈ മാസം ഏഴിന് കഴിഞ്ഞിരുന്നു. പ്ലാസ്റ്റിക് കയറുകൊണ്ട് ബമ്പർ വലിച്ചുകെട്ടിയ നിലയിലായിരുന്നു വണ്ടി. വാഹനത്തിന്റെ പല ഭാഗത്തും തുരുമ്പെടുത്ത നിലയിലാണ്. അപകട സമയത്ത് പമ്പിലുണ്ടായിരുന്നവർ ഓടി മാറിയതുകൊണ്ട് വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഒരു കാറും ബൈക്കും അപകട സമയത്ത് പമ്പിൽ ഉണ്ടായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version