Connect with us

കേരളം

രണ്ടാഴ്ചക്കുള്ളില്‍ തിരുവനന്തപുരത്ത് പെയ്തിറങ്ങിയത് 158 % അധികമഴ

Heavy Rain continue for two days in kerala

ഒക്ടോബർ 1 മുതൽ 15 വരെ തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 158 ശതമാനം അധികമഴ. ഇക്കാലയളവിൽ തെക്കൻ കേരളത്തിലെ 5 ജില്ലകളിലും സാധാരണയിലധികമുള്ള മഴ ലഭിച്ചു. പത്തനംതിട്ടയിൽ 101 ശതമാനം അധികം മഴയാണ് ഇക്കാലയളവിനുള്ളിൽ ലഭിച്ചത്. ഇത്രയും ദിവസത്തിനിടെ തിരുവനന്തപുരത്ത് 333.9 മില്ലിമീറ്ററും പത്തനംതിട്ടയിൽ 356 മില്ലിമീറ്ററും മഴയാണ് കിട്ടിയത്.

കാലാവസ്ഥാ വകുപ്പിന്റെ സ്വയംനിയന്ത്രിത സ്റ്റേഷനുകളിൽനിന്നുള്ള കണക്കുപ്രകാരം തിരുവനന്തപുരം ജില്ലയിൽ ശനിയാഴ്ച അതിതീവ്രമഴയാണ് ലഭിച്ചത്. വെള്ളായണി (216 മില്ലിമീറ്റർ), നെയ്യാറ്റിൻകര(188), പൊന്മുടി(211), വർക്കല(166.5) എന്നിങ്ങനെയാണ് പെയ്തത്. ഇതാണ് തലസ്ഥാനത്തെ വലിയ വെള്ളക്കെട്ടിലേക്ക് തള്ളിവിട്ടത്.കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിലും അധികം മഴ കിട്ടി. കൊല്ലത്ത് 41 ശതമാനം, ആലപ്പുഴ 48 ശതമാനം, എറണാകുളം 21 ശതമാനം എന്നിങ്ങനെയാണ് അധികമഴ.

തുലാവർഷം ഇതേവരെ കാലാവസ്ഥാവകുപ്പ് ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രണ്ടുദിവസത്തിനകം അതിലേക്ക് പ്രവേശിക്കും. ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴയ്ക്ക്‌ കാരണം. ഇത് ചൊവ്വാഴ്ച ന്യൂനമർദമായി മാറാനാണ് സാധ്യത.തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 20 സെന്റീമീറ്റർവരെ മഴ ഇവിടങ്ങളിൽ പെയ്യാം. മറ്റു 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം7 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം8 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം8 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം9 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version