കേരളം
അമുല്‍ പാലിന്റെ വില വീണ്ടും കൂട്ടി
അമുല്‍ പാലിന്റെ വില കൂട്ടി. ലിറ്ററിന് രണ്ടുരൂപയാണ് വര്‍ധിപ്പിച്ചത്. ഫുള്‍ ക്രീം മില്‍ക്കിന്റെ വില ലിറ്ററിന് 61 രൂപയില്‍ നിന്ന് 63 രൂപയായാണ് വര്‍ധിപ്പിച്ചത്.
ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പുതുക്കിയ വിലയാണ് ഈടാക്കുക. ഏരുമ പാലിന്റെ വിലയിലും രണ്ടുരൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് അമുല്‍ പാലിന്റെ വില കൂട്ടുന്നത്. ചെലവ് ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് പാലിന്റെ വില വര്‍ധിപ്പിച്ചത്. മറ്റൊരു പ്രമുഖ ബ്രാന്‍ഡായ മദര്‍ ഡയറിയും പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് രൂപയുടെ വര്‍ധനയാണ് വരുത്തിയത്.