Connect with us

കേരളം

പാര്‍ക്ക് ചെയ്ത ശേഷം ‘സീറ്റ് ബെല്‍റ്റ് അഴിച്ച’തിന് ഫൈന്‍ അടിച്ചെന്ന് ആരോപണം; മറുപടിയുമായി എംവിഡി

Screenshot 2024 03 15 150247

വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം സീറ്റ് ബെല്‍റ്റ് അഴിച്ചിറങ്ങിയ ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് ഫൈന്‍ ഈടാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സിലെ ജോജി വര്‍ഗീസ് എന്ന യുവാവിന്റെ ആരോപണത്തിനാണ് മറുപടി.

എംവിഡി നല്‍കിയ മറുപടി: ”ഇ ചലാന്‍ വിവരങ്ങള്‍ ഇന്‍ബോക്‌സില്‍ നല്‍കിയാല്‍ പിഴ ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കാം. കാരണം ചെയ്ത തെറ്റിനേ ശിക്ഷയുള്ളൂ. കമന്റ് പ്രകാരം തെറ്റില്ല. അങ്ങനെ വരാന്‍ വഴിയില്ല. അയക്കൂ നമുക്ക് നോക്കാം.”

സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കഴിഞ്ഞ ദിവസം എംവിഡി പറഞ്ഞിരുന്നു. ‘വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടുന്നത് കൊണ്ട് ഒരു അപകട സമയത്ത് സംഭവിക്കുന്ന സെക്കന്‍ഡറി, ടെറിഷറി ഇമ്പാക്ടില്‍  നിന്നും സുരക്ഷ നല്‍കുന്നു. വാഹനം മലക്കം മറിയുന്ന സാഹചര്യത്തില്‍ (rollover) യാത്രക്കാര്‍ തെറിച്ചു പോകാതെയും വാഹനത്തിന്റെ അടിയില്‍ പെടാതെയും സീറ്റ് ബെല്‍റ്റ് സഹായിക്കുന്നു. ദയവായി സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ശീലമാക്കൂ. മുന്നില്‍ ഇരുന്നാലും പിറകില്‍ ഇരുന്നാലും.’-എംവിഡി പറഞ്ഞു.

അതേസമയം, ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്തയാള്‍ എഐ ക്യാമറയെ കബളിപ്പിക്കാന്‍ ശ്രമിച്ച സംഭവവും എംവിഡി ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഹെല്‍മറ്റ് ധരിക്കാത്തത് ക്യാമറയില്‍ പതിയാതിരിക്കാന്‍ ബൈക്ക് ഓടിക്കുന്ന സുഹൃത്തിന്റെ കോട്ടിനകത്ത് തലയും ഉടലും ഒളിപ്പിച്ചായിരുന്നു ആ യാത്ര. എന്നാല്‍ പുറത്തു കണ്ട കാലുകള്‍ എഐ ക്യാമറയുടെ കണ്ണില്‍ പതിഞ്ഞു. ഇതോടെ എട്ടിന്റെ പണിയും കിട്ടി. പിഴയടക്കാന്‍ ബൈക്ക് ഉടമയ്ക്ക് നോട്ടീസും അയച്ചെന്ന് എംവിഡി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം5 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം5 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version