കേരളം
ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി
ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ. ഡോക്ടര്‍മാരുടെയും സീനിയര്‍ റസിഡന്റുമാരുടെയും കുറവുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
കോഴിക്കോട്, കണ്ണൂര്‍, പരിയാരം, തൃശൂർ മെഡിക്കൽ കോളജുകളിലെ പിജി സീറ്റുകള്‍ക്കും അംഗീകാരം നഷ്ടമായി. ഇപ്പോൾ പഠിക്കുന്നവരെയും ഈ വർഷത്തെ പ്രവേശന നടപടികളെയും ഇത് ബാധിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ആരോഗ്യ സർവകലാശാല മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.